പുരുഷന്മാര്‍ക്കായി ഷവോമിയുടെ എം.ഐ സ്‌പോര്‍ട്‌സ് ഷൂ 2 ഇന്ത്യന്‍ വിപണിയില്‍

|

സ്മാര്‍ട്ട്‌ഫോണ്‍ കരുത്തന്മാരായ ഷവോമി സ്‌പോര്‍ട്‌സ് ഷൂ വിപണിയിലേക്കും കടക്കുന്നു. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളും സ്മാര്‍ട്ട് ടി.വി മോഡലുകളും വിപണിയില്‍ മുന്നേറുമ്പോഴാണ് ഷവോമിയുടെ പുതിയ സംരംഭം കൂടിയെത്തുന്നത്. എം.ഐ മെന്‍സ് സ്‌പോര്‍ട്‌സ് ഷൂസ് 2 എന്നാണ് മോഡലിന്റെ പേര്. 2,499 രൂപയാണ് എം.ഐയുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ വില രേഖപ്പെടുത്തിയിരിക്കുന്നത്.

 

മോഡല്‍

മോഡല്‍

ക്രൗഡ് ഫണ്ടിങ്ങിലൂടെയുള്ള വിലയാണിത്. അതായത് ഷൂവിന്റെ യഥാര്‍ത്ഥ വില 2,999 രൂപയാണ്. നിലവില്‍ 500 രൂപ ഡിസ്‌കൗണ്ടില്‍ 2,499 രൂപയ്ക്കാണ് മോഡല്‍ വില്‍ക്കുന്നത്. താത്പര്യമുള്ളവരില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിക്കുന്നതിനൊപ്പം പരമാവധി തുക ശേഖരിക്കുന്നതിനാണിത്. അടുത്തമാസം ഷൂ വിപണിയില്‍ ലഭ്യമായിത്തുടങ്ങും. മാര്‍ച്ച് 15ന് ഷിപ്പിംഗ് ആരംഭിക്കുമെന്ന് ഷവോമി വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ഈ മോഡല്‍. ഷവോമിയുടെ 5ഇന്‍1 യൂണി മൗള്‍ഡിംഗ് സംവിധാനമാണ് സ്മാര്‍ട്ട് ഷൂിവല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതായത് ഷൂസിലെ സോള്‍ അടക്കമുള്ള വിവിധ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനായി വിവിധ വസ്തുക്കളെ ഏകോപിച്ചിരിക്കുന്നു. കംഫര്‍ട്ട്, ഡ്യൂറബിലിറ്റി, പെര്‍ഫോമന്‍സ് എന്നിവ നല്‍കുന്നതിനാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

പ്രത്യേകത
 

പ്രത്യേകത

ഡിസൈന്‍ ഭാഗത്തും വളരെ മികവു പുലര്‍ത്തിയിട്ടുണ്ട്. മിഡ്-സോള്‍ മികച്ചതാണ്. നൈക്കി (റിയാക്ട്, സൂം, സൂം എക്‌സ് മോഡലുകള്‍) റീബോക്ക് (ഫ്‌ളോട്ട് റൈഡ്), അഡിഡാസ് (പ്യുവര്‍ ബൂസ്റ്റ്, അള്‍ട്രാബൂസ്റ്റ്) പ്യൂമ (ഇഗ്നൈറ്റ് 2.0), ന്യൂ ബാലന്‍സ് (ഫ്രഷ് ഫോം), ഡിസി (യുണീലൈറ്റ്) ്‌നീ ബ്രാന്‍ഡ് മോഡലുകളുടെ മിഡ്‌സോളിന്റെ പ്രത്യേകത അതേപടി ഷവോമിയുടെ പുത്തന്‍ മോഡലിലും അനുഭവപ്പെടും.

മുകള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്.

മുകള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്.

ജോഗിംഗ് സമയത്ത് കാലിനു സുഖം പകരുന്നതാണ് സോള്‍. മാത്രമല്ല. ദൈനംദിന ഉപയോഗത്തിനും മികച്ച മോഡലാണിത്. ബ്രത്തബിള്‍ ഫാബ്രിക് ഉപയോഗിച്ചാണ് മുകള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്. ആള്‍ ബ്ലാക്ക്, ഗ്രേ, ബ്ലൂ നിറഭേദങ്ങളില്‍ ഷൂ വാങ്ങാം. വരും ദിവസങ്ങളില്‍ വൈറ്റ്, ഓറഞ്ച് നിറങ്ങളിലുള്ള സ്മാര്‍ട്ട് ഷൂസും വിപണിയിലെത്തിക്കുമെന്ന് ഷവോമി അറിയിച്ചിട്ടുണ്ട്.

പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അറിയിക്കാന്‍ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അറിയിക്കാന്‍ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍

Best Mobiles in India

Read more about:
English summary
Xiaomi is Bringing The Mi Men’s Sports Shoes 2 to India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X