Home
News

ഷവോമിയുടെ മിജ എത്തി; വില 3500 രൂപ മാത്രം!

By Gizbot Bureau

നമ്മളെ സംബന്ധിച്ചെടുത്തോളം ഇന്ത്യയിൽ ഷവോമി കാര്യമായി അവതരിപ്പിച്ചിട്ടുള്ളത് സ്മാർട്ട്‌ഫോണുകളുടെ വലിയ നിര മാത്രമാണ്. എന്നാൽ സ്മാർട്ട്‌ഫോൺ വിപണിക്ക് പുറമേയായി പല ഉൽപ്പന്നങ്ങളും വിജയകരമായി അവതരിപ്പിക്കുകയും അവ വിപണിയിൽ വൻ മുന്നേറ്റം ഉണ്ടാകുകയും ചെയ്ത ചരിത്രം ഷാവോമിക്ക് ചൈനയിൽ ഉണ്ട്. അത്തരത്തിൽ ഈയിടെ ഷവോമി Mijia എന്ന പേരിൽ വാച്ചുകൾ വിപണിയിൽ എത്തിച്ചിരിക്കുകയാണ്.

Mija

Mija

ചൈനയിലാണ് നിലവിൽ ഈ വാച്ചുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോഴുള്ള സാഹചര്യം അനുസരിച്ച് വൈകാതെ തന്നെ ഇവ ഇന്ത്യൻ വിപണിയിലും എത്തും എന്ന് പ്രതീക്ഷിക്കാം. ഒരു സാധാരണ അനലോഗ് വാച്ച് ആയാണ് ഈ വാച്ചുകൾ എത്തുന്നതെങ്കിലും ചില സ്മാർട്ട് സൗകര്യങ്ങൾ കൂടെ ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനി ആപ്പ് വഴി ഇവാ നിയന്ത്രിക്കാം.

 3500 രൂപ മാത്രം

3500 രൂപ മാത്രം

349 ചൈനീസ് യുവാൻ (ഏകദേശം 3500 രൂപ) ആണ് വാച്ചിന്റെ വിലയായി ഷവോമി ഇട്ടിരിക്കുന്നത്. ടിമാൾ, മി ഹോം അപ്പ്, മി വെബ്സൈറ്റ് എന്നിവയിലൂടെ വാച്ച് വാങ്ങാം. വെള്ള, കറുപ്പ്, ചാരനിറം എന്നീ മൂന്ന് നിറങ്ങളിലാണ് വാച്ച് ലഭ്യമാകുക. ഷവോമിയുടെ ഓരോ ഉപകരണങ്ങളിലും നമുക്ക് കാണാൻ പറ്റുന്ന ആ സൗന്ദര്യം ഇവിടെയും നമുക്ക് ഈ വാച്ചുകളിൽ കാണാൻ പറ്റുന്നുണ്ട്.

ഫോണുമായി പെയർ ചെയ്യാം

ഫോണുമായി പെയർ ചെയ്യാം

നേരത്തെ മുകളിൽ പറഞ്ഞ പോലെ ഈ വാച്ച് അതിനായി നിർമിക്കപ്പെട്ട ഫോൺ അപ്പ് ഉപയോഗിച്ചു പെയർ ചെയ്യുമ്പോൾ നമ്മുടെ ടൈം സോണിന് അനുസരിച്ചുള്ള കൃത്യമായ സമയം വാച്ച് തന്നെ തനിയെ സെറ്റ് ചെയ്തുകൊള്ളും. നമ്മളായിട്ട് സ്വയം തിരിച്ചുവെക്കേണ്ട ആവശ്യം വരികയില്ല. 42 ഗ്രാം ഭാരം വരുന്ന ഈ വാച്ച് വാടർപ്രൂഫ് കൂടിയാണ്. ആൻഡ്രോയ്ഡ് 4 മുതൽ മുകളിലൊട്ടും ഐഒഎസ് 7 മുതൽ മുകളിലൊട്ടുമുള്ള ഫോണുകളിൽ ഈ വാച്ച് പെയർ ചെയ്യാം.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

ഇത് കൂടാതെ വാച്ചിൽ ഒരു വിഐപി കോൾ അലർട്ട് സൗകര്യം കൂടെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ MIUI 9 മുതൽ അല്ലെങ്കിൽ ഐഒഎസ് 9 മുതലുള്ള ഫോണുകളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. ചൈനയിൽ പുറത്തിറക്കിയ ഈ വാച്ച് പക്ഷെ ആഗോളവിപണിയിൽ എന്നു ലഭ്യമാകും എന്നതിനെ കുറിച്ച് ഇപ്പോൾ അറിവൊന്നും ലഭിച്ചിട്ടില്ല.

 

Best Mobiles in India

English summary
Xiaomi Launched Mija Analog Watches in China
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X