Home
News

ഫിംഗര്‍പ്രിന്റ് സ്‌കാനറോട് കൂടിയ ഇന്റലിജന്റ് ഡോര്‍ ലോക്കുമായി ഷവോമി

By Archana V

ഷവോമി സ്മാര്‍ട്‌ഫോണ്‍ മാത്രമല്ല പുറത്തിറക്കുന്നത്. വിവിധ തരം കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉത്പന്നങ്ങളും ഷവവോമി ഡിസൈന്‍ ചെയ്ത് വികസിപ്പിച്ചെടുക്കുന്നുണ്ട്. പവര്‍ബാങ്ക് , ഫിറ്റ്‌നസ്ബാങ്ക് എന്നിവ തൊട്ട് സ്മാര്‍ട് ഡിവൈസുകള്‍, ലാപ്‌ടോപ്പുകള്‍, ടിവി വരെയുള്ള വിശാലമായ ഉത്പന്ന നിരയാണ് ഷവോമിയുടേത്.

ഫിംഗര്‍പ്രിന്റ് സ്‌കാനറോട് കൂടിയ  ഇന്റലിജന്റ് ഡോര്‍ ലോക്കുമായി ഷവോമി

നിലവില്‍ ഷവോമി കമ്പനിയുടെ നൂറ്റിഇരുപത്തി മൂന്നാമത്തെ ഉത്പന്നം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഇതൊരു ഹോം ഗാഡ്ജറ്റാണ്. ക്ലാസ്സിക് ഇന്റലിജന്റ് ഫിംഗര്‍പ്രിന്റ് ഡോര്‍ ലോക് എന്നാണ് കമ്പനി ഇതിന് പേരിട്ടിരിക്കുന്നത്. പുതിയ ഡിവൈസിന്റെ വില 1699 യുവാന്‍( ഏകദേശം 16,687 രൂപ) ആണ്. ഡിവൈസിന്റെ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഉള്‍പ്പടെയാണിത്.

പുതിയ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത ഫിംഗര്‍ പ്രിന്റ് തിരിച്ചറിയുന്ന സ്‌കാനറും മികച്ച രൂപകല്‍പനയും ആണ്. ശക്തമായ ആന്റി ലോക്കിങ് ശേഷിയോടു കൂടി എത്തുന്ന ഡോര്‍ ലോക്കില്‍ നാല് വ്യത്യസ്തങ്ങളായ അണ്‍ലോക്കിങ് രീതികള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫിംഗര്‍ പ്രിന്റ്, ബ്ലൂടൂത്ത് വഴി കണട് ചെയ്തിട്ടുള്ള മൊബൈല്‍ ആപ്പ്, പാസ്സ്‌വേഡ് ഇന്‍പുട്ട്, സാധാരണ കീ എന്നിവാണ് ഡോര്‍ തുറക്കാനുള്ള നാല് വ്യത്യസ്ത മാര്‍ഗങ്ങള്‍.

ഫിംഗര്‍പ്രിന്റ് സ്‌കാനറോട് കൂടിയ  ഇന്റലിജന്റ് ഡോര്‍ ലോക്കുമായി ഷവോമി

പത്ത് വര്‍ഷത്തിന് മുകളില്‍ പ്രവര്‍ത്തനം നിലനിര്‍ത്താനുള്ള ശേഷി ഇതിന്റെ ഹാന്‍ഡിലിന് ഉണ്ടെന്ന് കമ്പനി പറയുന്നു. ഒരു ലക്ഷം തവണ അമര്‍ത്തിയാലും ഇത് അയഞ്ഞ് തൂങ്ങില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫിംഗര്‍ പ്രിന്റ് സെന്‍സറില്‍ ലൈവ് ഫിംഗര്‍ പ്രിന്റ് ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷിതമായ മറ്റൊരു സ്ഥലത്താണ് ഡേറ്റ സൂക്ഷിക്കുന്നത്.

ഫിംഗര്‍ പ്രിന്റ് ചിപ്പിന്റെ എറര്‍ റേറ്റ് 0.0005 ശതമാനമാണന്ന് ഷവോമി പറഞ്ഞു. വ്യത്യസ്ത പ്രായത്തിലുള്ള( 7-70 വയസ്) നിരവധി പേര്‍ക്ക് ഈ ഡോര്‍ തുറക്കാന്‍ കഴിയും.

വളരെ കൂടിയതും കുറഞ്ഞതുമായ താപനിലകളിലും പ്രവര്‍ത്തിക്കാന്‍ കഴിയും വിധമാണ് ക്ലാസ്സിക് ഇന്റലിജന്റ് ഫിംഗര്‍പ്രിന്റ് ഡോര്‍ ലോക്കിന്റെ ഡിസൈന്‍. കൂടാതെ സ്ഥിരമായി ഉപയോഗിക്കുന്നവരെ വേഗത്തില്‍ തിരിച്ചറിയാനുള്ള ശേഷിയും ഇതിനുണ്ട്.

അലാറത്തോട് കൂടിയാണ് ഡോര്‍ലോക് എത്തുന്നത്. പതിനഞ്ച് തവണ ശ്രമിച്ചിട്ടും ഉപയോക്താവിന് ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ലിങ്കില്‍ അലാറം പെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങും.

മോഷ്ടാക്കളോ മറ്റോ ഡോര്‍ലോക് തകര്‍ക്കാന്‍ ശ്രമിച്ചാലും അലാറം അടിക്കും. പാസ്സ് വേഡും 6 ഡിജിറ്റ് കോഡും നല്‍കിയും ഉപയോക്താവിന് ഡോര്‍ലോക് ഉപയോഗിക്കാം. മറ്റാരെങ്കിലും കാണുന്നത് തടയുന്ന 16 ഡിജിറ്റ് വിര്‍ച്വല്‍ പാസ്സ് വേഡും ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
Chinese manufacturing giant Xiaomi has launched a Classic Intelligent Fingerprint Door Lock with a price tag of 1699 Yuan (roughly Rs. 16,687).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X