ആപ്പിളിന് വെല്ലുവിളിയായി ഷവോമിയുടെ ഈ ഡിവൈസുകള്‍

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി മൂന്ന് ഉത്പന്നങ്ങളാണ് ഇപ്പോള്‍ ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മീ മിക്‌സ് 2എസ്, മീ ഗെയിമിംഗ് ലാപ്‌ടോപ്പ്, മീ AI സ്പീക്കര്‍ മിനി എന്നിവയാണ്.

ആപ്പിളിന് വെല്ലുവിളിയായി ഷവോമിയുടെ ഈ ഡിവൈസുകള്‍

ഐഫോണ്‍ Xന് ശക്തമായ മറുപടിയാണ് മീ മിക്‌സ് 2 സ്മാര്‍ട്ട്‌ഫോണിലൂടെ കമ്പനി നല്‍കിയിരിക്കുന്നത്. അതായത് ഐഫോണ്‍ Xനോട് കിടപിടിക്കുന്ന രൂപകല്‍പന തന്നെയാണ് മീ മിക്‌സ് 2വിന്. ചൈനയില്‍ ഏപ്രില്‍ മൂന്നിന് രാവിലെ പത്തു മണിക്കാണ് ഫോണിന്റെ ആദ്യ വില്‍പന.

ഇതു കൂടാതെ മീ ഗെയിമിംഗ് ലാപ്‌ടോപ്പും വ്യത്യസ്ഥ രീതിയിലെ സവിശേഷതകളുമായാണ് എത്തിയിരിക്കുന്നത്. അതു പോലെ തന്നെയാണ് മീ AI സ്പീക്കര്‍ മിനിയും. എന്തെല്ലാമാണ് ഇവയുടെ സവിശേഷതകളെന്നു നോക്കാം.

മീ മിക്‌സ് 2 എസ്

മീ മിക്‌സ് 2 എസ്

മീ മിക്‌സ് 2ന്റെ അതേ രൂപകല്‍പനയാണ് മീ മിക്‌സ് 2 എസിനും. 5.99 ഇഞ്ച് എഡ്ജ് ടൂ എഡ്ജ് ഡിസ്‌പ്ലേയും മുന്‍ഗാമിയായ മീ മിക്‌സ് 2വിനെ പോലെ തന്നെ. 6ജിബി റാം/ 64ജിബി സ്‌റ്റോറേജ്, 6ജിബി റാം/ 128ജിബി സ്‌റ്റോറേജ്, 8ജിബി റാം/ 256ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്നു പതിപ്പുകളിലാണ് ഫോണുകള്‍ എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ 2.8GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് ഈ ഫോണില്‍.

സോണിയുടെ ഏറ്റവും പുതിയ IMX363 ഫ്‌ളാഗ്ഷിപ്പ് സെന്‍സറാണ് ഇൗ ഫോണിനു നല്‍കിയിരിക്കുന്നത്. 12എംപി/ 12എംപി ക്യാമറ സെറ്റപ്പിലാണ് ഫോണ്‍. ഡ്യുവല്‍ ക്യാമറയില്‍ ടെലിഫോട്ടോ വൈഡ് ആംഗിള്‍ ലെന്‍സും ഫോണിലുണ്ട്. മീ വലയര്‍ലെസ് ചാര്‍ജ്ജിംഗ് സൗകര്യവും ഈ ഫോണിലുണ്ട്. പിന്‍ ഭാഗത്ത് ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ടാകും.

ഇതു കൂടാതെ ഐഫോണ്‍ Xനുളളതു പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ഫേയ്‌സ് അണ്‍ലോക്ക് സംവിധാനവും ഈ ഫോണിലുണ്ട്. ഗൂഗിളിന്റെ AR കോര്‍ സാങ്കേതിക വിദ്യയും മീ മിക്‌സ് 2എസില്‍ ഉപയോഗിച്ചിട്ടുണ്ട്.

മീ മിക്‌സ് 2 എസ്‌ന്റെ 64ജിബി സ്‌റ്റോറേജ് വേരിന്റിന് 34,000 രൂപയും, 128 ജിബി സ്‌റ്റോറേജിന് 37,800 രൂപയും 256 ജിബി വേരിയന്റിന് 41,000 രൂപയുമാണ്.

 

മീ ഗെയിമിംഗ് ലാപ്‌ടോപ്പ്
 

മീ ഗെയിമിംഗ് ലാപ്‌ടോപ്പ്

മീ ഗെയിമിംഗ് ലാപ്‌ടോപ്പിന് ലളിതമായ രൂപകല്‍പ്പനയാണ്. മീ ലാപ്‌ടോപ്പിന്റെ കീ ബോര്‍ഡില്‍ 16 മില്ല്യന്‍ നിറങ്ങള്‍ പിന്തുണയ്ക്കുന്നു. പെട്ടന്നുളള ഉപയോഗത്തിനായി ഇടതു വശത്തായി അഞ്ച് പ്രോഗ്രാമബിള്‍ കീകള്‍ ഉണ്ട്. കൂടാതെ വലിയ ഹീറ്റ് പൈപ്പുകള്‍, ഒരു 12V കൂളിംഗ് ഫാന്‍, നാല് ഫാന്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയും ഇതിലുണ്ട്.

ഇന്റര്‍ കോര്‍ i7 7700HQ പ്രോസസറാണ് ഈ ലാപ്‌ടോപ്പില്‍. രണ്ട് വേരിയന്റിലാണ് ലാപ്‌ടോപ്പ് എത്തിയിരിക്കുന്നത്, ഒന്ന് 8ജിബി റാം 128ജിബി സ്‌റ്റോറേജ്, വില 61,987 രൂപ. മറ്റൊന്ന് 16ജിബി റാം, 256ജിബി സ്‌റ്റോറേജുമാണ്.

ഫേസ്ബുക്കിൽ നിങ്ങളുടെ ചിത്രം മറ്റുള്ളവർ ഉപയോഗിച്ചാൽ എങ്ങനെ കണ്ടെത്താംഫേസ്ബുക്കിൽ നിങ്ങളുടെ ചിത്രം മറ്റുള്ളവർ ഉപയോഗിച്ചാൽ എങ്ങനെ കണ്ടെത്താം

മീ AI സ്പീക്കര്‍ മിനി

മീ AI സ്പീക്കര്‍ മിനി

അവസാനമായി കമ്പനി അവതരിപ്പിച്ചത് മീ AI സ്പീക്കറാണ്. ഇത് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഹോം അസിസ്റ്റന്റിന്റെ മിനി വേര്‍ഷനാണ്. ഏപ്രില്‍ മൂന്ന് മുതല്‍ മീ AI സ്പീക്കര്‍ ലഭ്യമായി തുടങ്ങും. ഇത് സ്മാര്‍ട്ട് ഹോം അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നു, അതായത് ലളിതമായ വോയിസ് കമാന്‍ഡുകള്‍ ഉളള സംഗീതവും ഓഡിയോ പുസ്തകങ്ങളും കേള്‍ക്കാം.

Best Mobiles in India

Read more about:
English summary
Xiaomi has announced three new products in a launch event in China, including its latest flagship smartphone, the Mi Mix 2S, Mi Gaming Laptop and Mi AI Speaker mini

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X