ഷവോമി ഫോണുകള്‍ കേരളത്തില്‍!

Written By:

ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ കേരളത്തില്‍ ഇറക്കുന്നു. പുതിയ ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണുകളായ റെഡ്മി നോട്ട് 4A, റെഡ്മി 4, മീ റൂട്ടര്‍ 3സി എന്നിവയാണ്.

ഷവോമി മാനേജിംഗ് ഡയറക്ടാറായ മനു ജയില്‍ പറയുന്നു, ഷവോമിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഗോള വിപണിയാണ് ഇന്ത്യയെന്ന്. തങ്ങളുടെ നൂതന സാങ്കേതിക വിദ്യയില്‍ ഏറ്റവും മികച്ചത് ഇന്ത്യാക്കാരാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷവോമി ഫോണുകള്‍ കേരളത്തില്‍!

ഷവോമി റെഡ്മി നോട്ട് 4 സ്മാര്‍ട്ട്‌ഫോണ്‍, മീ റൂട്ടര്‍ 3സി എന്നിവയുടെ വില ആരംഭിക്കുന്നത് 6,999 രൂപയാണ്. റെഡ്മി നോട്ട് 4ന് ക്വര്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 ഒക്ടാകോര്‍ പ്രോസസര്‍, അഡ്രിനോ 505 ജിപിയു എന്നിവ ഉയര്‍ന്ന മള്‍ട്ടിടാസ്‌കിങ്ങ് പ്രകടനം നല്‍കുന്നു.

കൂടാതെ ഈ ഫോണിന് രണ്ട് ദിവസം നിലനില്‍ക്കുന്ന 4100എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 13എംബി റിയര്‍ ക്യാമറയും 5എംബി മുന്‍ ക്യാമറയുമാണ് ഈ ഫോണിന്.

ഇതിനു പുറമേ മേയ് 20ന് ഇന്ത്യയില്‍ ആദ്യത്തെ മീ ഹോം സ്‌റ്റോര്‍ ആരംഭിക്കുകയും ചെയ്തു. ഷവോമി ആരാധകര്‍ക്ക് ഏറ്റവും മികച്ച ഓഫറുകളാണാ അവിടെ നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇതു കൂടാതെ കേരളത്തിലും രണ്ട് മീ ഹോമുകള്‍ തുറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

English summary
Launching the Xiaomi products here, Xiaomi Vice president and Managing Director Manu Jain said, “Indian market is the most important global market for Xiaomi and our aim is to provide Indian consumers with best of our innovative technology.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot