ഷവോമിയുടെ ആഗോള ലോഞ്ച് ഇന്ത്യയില്‍ ഈ മാസം 23-ന്...!

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ ആഗോള ലോഞ്ചിങ് മിക്കവാറും അമേരിക്കയിലും ചൈനയിലുമാകും നടക്കുക. അതിനുശേഷം ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാണ് അത് ഇന്ത്യയിലെത്തുക.

ഷവോമിയുടെ ആഗോള ലോഞ്ച് ഇന്ത്യയില്‍ ഈ മാസം 23-ന്...!

ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി, ഇതാദ്യമായി ഇന്ത്യയില്‍ ആഗോള പുറത്തിറക്കല്‍ നടത്തുന്നു. ഏപ്രില്‍ 23-നാണ് ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇതാദ്യമായി ഇന്ത്യയില്‍ പുറത്തിറക്കാന്‍ പോകുന്നത്.

ട്വിറ്റര്‍ വഴിയാണ് ഷവോമി ഇക്കാര്യം അറിയിച്ചതെങ്കിലും, കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഷവോമി സിഇഒയും സ്ഥാപകനുമായ ലെ ജുന്‍, കമ്പനിയുടെ പ്രസിഡന്റ് ബിന്‍ ലിന്‍ എന്നിവരും ഇന്ത്യയിലെ ചടങ്ങില്‍ പങ്കെടുക്കും.

എന്നാല്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ഫോണ്‍ ഏതാണെന്ന് ഷവോമി വെളിപ്പെടുത്തിയിട്ടില്ല. ഏറെനാളായി പറഞ്ഞുകേള്‍ക്കുന്ന ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണായ എംഐ5 ആയിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുകയെന്നാണ് സൂചന. ലോലിപോപ്പ് 5.1ല്‍ പ്രവര്‍ത്തിക്കുന്ന എംഐയുഐ7 ഓപറേറ്റിങ് സിസ്റ്റമായിരിക്കും ഈ ഫോണില്‍ ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങള്‍ ഇപ്പോള്‍ തന്നെ മാറ്റേണ്ട 5 വാട്ട്‌സ്ആപ് സെറ്റിങ്‌സ്...!

ഷവോമിയുടെ ആഗോള ലോഞ്ച് ഇന്ത്യയില്‍ ഈ മാസം 23-ന്...!

ഷവോമിയെ സംബന്ധിച്ച് ചൈന കഴിഞ്ഞാല്‍ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യയെ ഏറെ പ്രാധാന്യത്തോടെയാണ് ഷവോമി നോക്കിക്കാണുന്നതെന്ന് പുതിയ ഗ്ലോബല്‍ ലോഞ്ച് തീരുമാനത്തോടെ കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്.

ലോകത്തെ ആദ്യത്തെ സെല്‍ഫി മ്യൂസിയം തുറന്നു...!

ഷവോമിയുടെ ആഗോള ലോഞ്ച് ഇന്ത്യയില്‍ ഈ മാസം 23-ന്...!

അടുത്തിടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ച ഷവോമി, ഒരു ദിവസം കൊണ്ട് 2.11 മില്യണ്‍ ഫോണുകള്‍ വിറ്റഴിച്ച് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു.

Read more about:
English summary
Xiaomi to make global Mi Phone launch in India on April 23; CEO Lei Jun to attend.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot