എല്ലാ ടോക്കിയോ ഒളിമ്പിക് 2020 വിജയികൾക്കും ഷവോമി എംഐ 11 അൾട്രാ സ്മാർട്ഫോൺ സമ്മാനിക്കും

|

അടുത്തിടെ സമാപിച്ച ടോക്കിയോ ഒളിമ്പിക്‌സ് 2020 ൽ മെഡൽ നേടിയ ഓരോ ഇന്ത്യൻ അത്‌ലറ്റിനും സ്മാർട്ട്‌ഫോൺ എംഐ 11 അൾട്രാ സമ്മാനമായി നൽകുമെന്ന് ഷവോമി ഞായറാഴ്ച പ്രഖ്യാപിച്ചു. ഒളിമ്പിക്സ് മെഡൽ നേടുന്നതിന് ആവശ്യമായ പരിശ്രമവും അർപ്പണബോധവും വിലമതിക്കുന്നുവെന്ന് മനു ട്വീറ്റ് ചെയ്തു. നന്ദി അറിയിച്ചുകൊണ്ട് ഷാവോമി "എല്ലാ ഇന്ത്യൻ ഒളിമ്പിക് മെഡൽ ജേതാക്കൾക്കും ഒരു എംഐ 11 അൾട്രാ സ്മാർട്ഫോൺ സമ്മാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.'' ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. 2012 ഒളിമ്പിക്സിൽ ആറ് മെഡലുകളെ മറികടന്ന് രാജ്യം മൊത്തം ഏഴ് മെഡലുകൾ നേടി. ഈ പ്രകടനത്തിന് നേതൃത്വം നൽകിയത് ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ്.

എല്ലാ ടോക്കിയോ ഒളിമ്പിക് 2020 വിജയികൾക്കും ഷവോമി എംഐ 11 അൾട്രാ സ്മാർട്ഫോൺ സമ്മാനിക്കും

നീരജിനെ കൂടാതെ മീരാഭായ് ചാനു, രവികുമാർ ദഹിയ, ലവ്ലിന ബോർഗോഹെയ്ൻ, പിവി സിന്ധു, ബജ്‌റംഗ് പുനിയ എന്നിവരാണ് ടോക്കിയോയിൽ മെഡൽ നേടിയ മറ്റ് അത്‌ലറ്റുകൾ. ഈ എല്ലാ അത്‌ലറ്റുകൾക്കും ഷവോമി ഒരു എംഐ 11 അൾട്രാ യൂണിറ്റ് നൽകും. ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ ഓരോ അംഗത്തിനും എംഐ 11എക്‌സ് ആണെങ്കിലും ഒരു സ്മാർട്ട്ഫോൺ നൽകുമെന്ന കാര്യം മനു സ്ഥിരീകരിച്ചു. 1980 ന് ശേഷം ഈ കായികരംഗത്ത് ആദ്യമായി ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടി. ടോക്കിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങൾക്ക് ഇന്ത്യൻ സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ ടോക്കിയോ ഒളിമ്പിക് 2020 വിജയികൾക്കും ഷവോമി എംഐ 11 അൾട്രാ സ്മാർട്ഫോൺ സമ്മാനിക്കും

എംഐ 11 അൾട്ര സ്മാർട്ട്ഫോണിൽ 6.81 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി+ (1,440x3,200 പിക്‌സൽ) ഇ4 അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഉണ്ട്. ഡിവൈസിന്റെ പിൻഭാഗത്ത് 1.1 ഇഞ്ച് (126x294 പിക്‌സൽ) സെക്കൻഡറി ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. വളരെ ആകർഷകമായ ഡിവൈസിനാണ് ഇത് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

എല്ലാ ടോക്കിയോ ഒളിമ്പിക് 2020 വിജയികൾക്കും ഷവോമി എംഐ 11 അൾട്രാ സ്മാർട്ഫോൺ സമ്മാനിക്കും

സ്മാർട്ട്ഫോണിന്റെ പിന്നിൽ സെക്കന്ററി ഡിസ്പ്ലേയ്ക്ക് അടുത്തായി 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഷവോമി നൽകിയിട്ടുണ്ട്. സെൽഫികൾക്കായി ഹോൾ-പഞ്ച് കട്ടഔട്ടിൽ 20 മെഗാപിക്സൽ പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. 12 ജിബി റാമും 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള എംഐ 11 അൾട്ര സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണ്. 5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, ജിപിഎസ്, എജിപിഎസ്, നാവിക് സപ്പോർട്ട്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് സ്മാർട്ഫോണിലുളള കണക്റ്റിവിറ്റി ഓപ്ഷനുകൾ. 67W വയർഡ് ഫാസ്റ്റ് ചാർജിങ്, വയർലെസ് ചാർജിങ്, 10W റിവേഴ്‌സ് വയർലെസ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

Best Mobiles in India

English summary
Xiaomi said on Sunday that each Indian athlete who earned a medal at the just-finished Tokyo Olympics 2020 will receive a Mi 11 Ultra smartphone. Xiaomi India CEO Manu Kumar Jain made the announcement via his Twitter account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X