ഷിയോമി Mi3 ഇന്ന് വീണ്ടും ഫ് ളിപ്കാര്‍ട്ടില്‍; 15,000 യൂണിറ്റ് മാത്രം

Posted By:

ഇന്ത്യയില്‍ ഇപ്പോള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന സ്മാര്‍ട്‌ഫോണാണ് ഷിയോമി Mi3. കഴിഞ്ഞ രണ്ടുതവണയും ഫ് ളിപ്കാര്‍ട്ടില്‍ ഫോണ്‍ നിമിഷനേരംകൊണ്ടാണ് വിറ്റുതീര്‍ന്നത്. ഇപ്പോള്‍ മൂന്നാം തവണയും ഫോണ്‍ ഫ് ളിപ്കാര്‍ട്ടില്‍ എത്തി. എന്നാല്‍ 15,000 ഹാന്‍ഡ്‌സെറ്റുകള്‍ മാത്രമാണ് ഇന്ന് വില്‍ക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഷിയോമി Mi3 ഇന്ന് വീണ്ടും ഫ് ളിപ്കാര്‍ട്ടില്‍; 15,000 യൂണിറ്റ് മാത്രം

നേരത്തെ രണ്ടുതവണകളിലായി 20,000 Mi3 ഫോണുകളാണ് കമ്പനി വിറ്റത്. അതേസമയം ഒരുലക്ഷത്തോളം ആളുകള്‍ ഫോണിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. റജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് ഇന്ന് ഫോണ്‍ ലഭിക്കുക.

ആദ്യതവണ ഫോണ്‍ വില്‍പനയ്‌ക്കെത്തിയപ്പോള്‍ 40 മിനിറ്റുകൊണ്ട് വിറ്റുതീര്‍ന്നിരുന്നു. രണ്ടാം തവണ 5 സെക്കന്റുകൊണ്ടാണ് സ്‌റ്റോക് തീര്‍ന്നത്.

ഷിയോമി Mi3 പ്രത്യേകതകള്‍

5 ഇഞ്ച് ഫുള്‍ HD LCD ഡിസ്‌പ്ലെ, 1080-1920 പിക്‌സല്‍ റെസല്യൂഷന്‍, 2.3 Ghz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 13 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 3050 mAh ബാറ്ററി.

ഷിയോമി Mi3 അണ്‍ബോക്‌സിംഗ് വീഡിയോ ചുവടെ കൊടുക്കുന്നു.

<center><iframe width="100%" height="360" src="//www.youtube.com/embed/lph7zRTr1Y0?feature=player_embedded" frameborder="0" allowfullscreen></iframe></center>

English summary
Xiaomi Mi 3 Flash Sale: 15,000 Units Available to Buy on Flipkart Today, Xiaomi Mi3 will be available today on Flipkart, 15,000 Units Xiaomi Mi3 will be available today, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot