Home
News

ഏപ്രില്‍ 25ന് എത്തുന്ന മീ 6Xന്റെ സവിശേഷതകള്‍ ഇതാണ്..രണ്ടും കല്‍പ്പിച്ച് ഷവോമി

By Samuel P Mohan

ഷവോമി തങ്ങളുടെ അടുത്ത ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഷവോമി മി 6X എന്ന ഫോണ്‍ മീ എ2 എന്ന പേരിലും അറിയപ്പെടുന്നു. ഏപ്രില്‍ 25ന് ഈ ഫോണ്‍ ചൈനയില്‍ അവതരിപ്പിക്കും.

ഏപ്രില്‍ 25ന് എത്തുന്ന മീ 6Xന്റെ സവിശേഷതകള്‍ ഇതാണ്..രണ്ടും കല്‍പ്പിച്ച

ഫോണ്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് അതിന്റെ സവിശേഷതകള്‍ പുറത്തിറങ്ങുന്നത് സ്വാഭാവികം. ഷവോമിയുടെ വെബിയോ അക്കൗണ്ടിലേക്ക് ഏപ്രില്‍ 25ന് എത്തുന്ന ഫോണിന്റെ ലോഞ്ചിങ്ങിനായുളള ക്ഷണങ്ങള്‍ അയച്ചിട്ടുണ്ട്.

XDA ഡവലപ്പേഴ്‌സിന്റെ റിപ്പോര്‍ട്ടു പ്രകാരം ഈ ഫോണിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC 2GHz സ്പീഡാണ്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും. 5.99 ഇഞ്ച് ഡിസ്‌പ്ലേ, FHD+ റിസൊല്യൂഷനാണ് ഫോണില്‍.

ഷവോമി മീ Mi 6X ക്യാമറ

മീ 6X ഫോണിന് പിന്‍ വശത്ത് ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. ഇതില്‍ ഒന്ന് 12എംപി സോണി IMX486 സെന്‍സന്‍ f/1.8അപര്‍ച്ചറും മറ്റൊന്ന് 20എപി സോണി IMX376 സെന്‍സറുമാണ്. 4K വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയുളള റിയര്‍ ക്യാമറയും ഉണ്ട്. സെല്‍ഫി ക്യാമറയില്‍ 20എംപി സോണി IMX376 സെന്‍സറും f2/2 അപര്‍ച്ചറും സെല്‍ഫി ഫ്‌ളാഷും ഉള്‍പ്പെടുന്നു. സെല്‍ഫി ക്യാമറയില്‍ പോര്‍ട്രേറ്റ് മോഡും ഉണ്ട്.

സോഫ്റ്റ്‌വയര്‍

പുറത്തിറങ്ങിയ റിപ്പോര്‍ട്ടു പ്രകാരം മീ 6X റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സവിശേഷതയും ഈ ഫോണിലുണ്ടാകും. എന്നാല്‍ ചൈനയ്ക്കു പുറത്തുളള മീ എ2 ഫോണ്‍ റണ്‍ ചെയ്യുന്നത് സ്‌റ്റോക്ക് ആന്‍ഡ്രോയിഡിലാണ് എന്നും റിപ്പോര്‍ട്ടു പറയുന്നു.

TENAA ലിസ്റ്റിംഗ്

TENAA ലിസ്റ്റിംഗ് പ്രകാരം ഫോണിന് 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്.. 2960എംഎഎച്ച് ബാറ്ററിയാകും ഇതിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കമ്പനിയുടെ ഏറ്റവും ആകര്‍ഷകമായ ഫോണാണ് മീ 6X എന്നും നമുക്ക് വിശ്വസിക്കാം. കമ്പനിയുടെ ഏറ്റവും വിജയകരമായ ഫോണാണ് മീ 5X, അതു പോലെ ഈ ഫോണും എത്തുമെന്നു നമുക്ക് പ്രതീക്ഷിക്കാം. മേല്‍ പറഞ്ഞ സവിശേഷതകള്‍ അറിഞ്ഞപ്പോള്‍ ഈ ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് ആഗ്രഹം തോന്നുന്നുണ്ടോ? എങ്കില്‍ കുറച്ചു കൂടി കാത്തിരിക്കാം.

Best Mobiles in India

English summary
Xiaomi Mi 6X firmware files have been leaked throwing light on the major specifications of the smartphone. These details have been revealed before the April 25 launch date of the smartphone. It will be announced as the Mi A2 outside of China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X