ഷവോമി മീ 7ല്‍ ഈ സവിശേഷതകളാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?

Posted By: Samuel P Mohan

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് ഫോണുമായി എത്തുന്നു. ഫെബ്രുവരി അവസാനത്തോടെ ബാര്‍സലോണയില്‍ വച്ചു നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ ഫോണ്‍ അവതരിപ്പിക്കും.

ഷവോമി മീ 7ല്‍ ഈ സവിശേഷതകളാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?

ഷവോമി ആദ്യമായല്ല തങ്ങളുടെ ഫോണ്‍ അവതരിപ്പിക്കാന്‍ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. പുറത്തിറങ്ങിയ ഷവോമി മീ 7ന്റെ സവിശേഷതകളില്‍ നിന്നു തന്നെ മനസ്സിലാക്കാം ഈ ഫോണ്‍ മികച്ച നിര്‍ദ്ദേശങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്ന്. മനോഹരമായ ബിസില്‍-ലെസ് ഡിസൈനും ഡ്യുവല്‍ ക്യാമറയുമാണ് മീ 7ന്റെ ഏറ്റവും വലിയ ആകര്‍ഷണം.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoCയിലെ ആദ്യത്തെ ഫോണാണ് ഷവോമി മീ 7. കൂടാതെ ആദ്യത്തെ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ഫോണും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ 7 : ഡിസൈന്‍ & ഡിസ്‌പ്ലേ

മീ 7ന് 18:9 ബിസെല്‍-ലെസ് സ്‌ക്രീനോടു കൂടിയ ഡിസ്‌പ്ലേയാണ്. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ പിന്‍ ഭാഗത്തുമായാണ് നല്‍കിയിരിക്കുന്നത്. മീ 7 കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുളള സെല്‍ഫി ക്യാമറയുമായാണ് എത്തുന്നത്. ആപ്പിള്‍ ഫേസ് ഐഡിക്കു സാനമായ 3ഡി ഫേസ് അണ്‍ലോക്ക് സവിശേഷതയും മീ 7നിലുണ്ട്.

ഷവോമി മീ 7 : ക്യാമറ

മീ 6ന് 12എംപി+ 12എംപി റിയര്‍ ക്യാമറ സെറ്റപ്പാണ്. അതില്‍ ഒരു ലെന്‍സ് വൈഡ് ആങ്കിളുമുണ്ട്, മറ്റൊന്ന് ടെലിഫോട്ടോയാണ്. കൂടാതെ മീ6ല്‍ 2X ഒപ്ടിക് സൂമും, 10X ഡിജിറ്റല്‍ സൂമും വാഗ്ദാനം ചെയ്യുന്നു.

പ്രോഫഷണല്‍ ബോക് ഇഫക്ടും ഉണ്ട്. മീ 6ന്റെ ഡ്യുവല്‍ ക്യാമറ സിസ്റ്റത്തില്‍ 4-ആക്‌സിസ് OIS ന്റെ സഹായത്തോടെ കൂടുതല്‍ സ്ഥിരതയാര്‍ന്ന വീഡിയോകള്‍ പ്രവര്‍ത്തിക്കുന്നു. മീ6ന്റെ മുന്‍ ക്യാമറ 8എംപിയാണ്. മീ 7നിലും ഡ്യുവല്‍ ക്യാമറ സെന്‍സറും കൂടാതെ സെന്‍സറുകളില്‍ അപ്‌ഡ്രേഡു ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും കുറഞ്ഞ വെളിച്ചത്തില്‍.

4GB റാമോടെ ഷവോമി റെഡ്മി 5 പുതിയ മോഡല്‍ വിപണിയില്‍

ഷവോമി മീ 7 : ബാറ്ററി

ഷവോമി മീ 6ന് 3350എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ബാറ്ററിയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ മീ 7ന്റെ ബാറ്ററി സവിശേഷതയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെയില്ല. എന്നിരുന്നാലും മീ 7ന് ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Xiaomi Mi 7 has appeared in several leaks detailing on the phone's specifications. Other that that, at the recent Snapdragon Tech Summit, Lei Jun said that the smartphone would be coming with Qualcomm's latest flagship processor Snapdragon 845.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot