ഷവോമി മീ 7 ജൂണിലും മീ മിക്‌സ് 2എസ് മാര്‍ച്ച് 27നും എത്തുന്നു

Posted By: Samuel P Mohan

സാംസങ്ങ് ഗാലക്‌സി എസ്9, എസ്9 പ്ലസ്, എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ 7 പ്ലസ്, നോക്കിയ 8110 4ജി എന്നീ ഫോണുകള്‍ കൂടാതെ ഷവോമിയുടെ മീമിക്‌സ് 2എസിന്റെ ലോഞ്ച് ഡേറ്റും പ്രഖ്യാപിച്ചു. ഇതു കൂടാതെ മറ്റൊരു റിപ്പോര്‍ട്ടില്‍ മീ 7 എന്ന പുതിയ ഫോണും ജൂണില്‍ എത്തുമെന്നു പറയുന്നു.

ഷവോമി മീ 7 ജൂണിലും മീ മിക്‌സ് 2എസ് മാര്‍ച്ച് 27നും എത്തുന്നു

മാര്‍ച്ചില്‍ ചൈനയിലാണ് മീ മിക്‌സ് 2എസ് പ്രഖ്യാപിക്കുന്നത്. ഇന്ത്യയില്‍ ഈ ഫോണ്‍ എന്ന് എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മീ മിക്‌സ് 2എസില്‍ ശക്തമായ പ്രോസസര്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്, അതായത് സ്‌നാപ്ഡ്രാഗണ്‍ 845. ഇതേ ചിപ്‌സെറ്റാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാലക്‌സി എസ്9നും എസ് 9 പ്ലസിനും.

മീ 7 ജൂണില്‍ എത്തുമെന്ന് ഇതിനകം തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ആന്‍ഡ്രോയിഡ് ഹെഡ്‌ലൈന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം മീ 7നിനും സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ്. ജൂണ്‍ മാസത്തില്‍ ഈ ഫോണിന്റെ ആഗോള ലോഞ്ച് നടക്കുമെന്നു പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ ഫോണ്‍ എപ്പോള്‍ എത്തുമെന്നു വ്യക്തമല്ല.

ഷവോമി 55 ഇഞ്ച് മീ ടിവി 4, അടുത്ത വില്‍പ്പന മാര്‍ച്ച് 6ന് ഉച്ച്ക്ക് 12 മണിക്ക്

ഷവോമി മീ 7 എത്തുന്നത് രണ്ട് വേരിയന്റിലാണ്, ഒന്ന് 6ജിബി റാം മറ്റൊന്ന് 8ജിബി റാം. കൂടാതെ AI ഫീച്ചറുകളും മീ 7ല്‍ ഉണ്ട്. കൂടാതെ ഈ ഫോണില്‍ ലംബമായി വിന്യസിച്ചിരിക്കുന്ന ഇരട്ട റിയര്‍ ക്യാമറകളാണുളളത്.

കഴിഞ്ഞ വര്‍ഷം വിപണിയിലിറങ്ങിയ മീ 6ന് 5.7 ഇഞ്ച് ഡിസ്‌പ്ലേയാണ്, എന്നാല്‍ മീ 7ന് 7 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Source

English summary
Xiaomi's CEO and co-founder, Lei Jun, has confirmed that the Xiaomi Mi MIX 2S will be announced on March 27.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot