ഷവോമിയുടെ മീ 7 ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ എത്തുന്നു

Posted By: Samuel P Mohan

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ അടുത്ത ജനറേഷന്‍ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരി അവസാനത്തോടെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഷവോമി ഒരു പ്രധാന പ്രദര്‍ശകനില്‍ ഒരാളായി കാണപ്പെടും.

ഷവോമിയുടെ മീ 7 ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ എത്തുന്നു

ഇതിനകം തന്നെ ഷവോമിയുടെ ഫ്‌ളാഗ്ഷിപ്പ് ഫോണിനെ കുറിച്ചുളള സവിശേഷതകള്‍ പല സൈറ്റുകളിലും വന്നിരുന്നു. കഴിഞ്ഞ മാസത്തിലെ ഷവോമിയുടെ രണ്ടാമത്തെ വാര്‍ഷിക സ്‌നാപ്ഡ്രാഗണ്‍ ടെക്‌നോളജിയില്‍ പ്രഖ്യാപിച്ചിരുന്നു, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoCയിലെ ആദ്യത്തെ ഫോണായിരിക്കും ഷവോമി മീ 7 എന്ന്.

ഇതു കൂടാതെ മീ 7ന് 18:9 ബിസില്‍-ലെസ് ഡിസ്‌പ്ലേയും ആപ്പിള്‍ ഫേസ് ഐഡിക്കു സമാനമായ 3ഡി ഫേസ് അണ്‍ലോക്ക് സവിശേഷതയും ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. 3ഡി അണ്‍ലോക്ക് സെന്‍സറിംഗ് ടെക്‌നോളജി ഉപയോഗിക്കുന്നത്, സ്‌കീന്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി ഉപഭോക്താക്കളുടെ മുഖം കാണിക്കാം. മീ 7ന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ക്യാമറ സവിശേഷതയും നല്‍കുന്നു.

വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്ന ഷവോമിയുടെ ആദ്യത്തെ ഫോണായിരിക്കും ഷവോമി മീ 7. ഇതിന്റെ പ്രധാന ആകര്‍ഷണവും ഇതു തന്നെയായിരിക്കും. 6 ഇഞ്ച് ബിസില്‍ ലെസ് 18:9 OLED ഡിസ്‌പ്ലേയും ഈ ഫോണുന് ആകര്‍ഷം ഏറെ നല്‍കുന്നു.

പതഞ്ജലി ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ വാങ്ങാം

English summary
The official Mobile World Congress site confirms Xiaomi as one of the exhibitors at MWC 2018. Mi 7 will be the first smartphone to feature Qualcomm's Snapdragon 845 SoC.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot