അടുത്ത ഫെബ്രുവരിയില്‍ പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് ഷവോമി മി 7

By Archana V
|

ഷവോമി ഈ വര്‍ഷം നിരവധി സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഇതില്‍ പലതും ഇന്ത്യന്‍ വിപണിയിലേക്ക് ഇനിയും എത്തിയിട്ടില്ല. അതേസമയം ഷവോമിയുടെ മറ്റൊരു സുപ്രധാന സ്മാര്‍ട് ഫോണായ മി 7 പുറത്തിറക്കുന്നത് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

അടുത്ത ഫെബ്രുവരിയില്‍  പുറത്തിറക്കാന്‍ ലക്ഷ്യമിട്ട്  ഷവോമി മി 7

അടുത്ത വര്‍ഷം ആദ്യത്തോടെ ഷവോമി മി 7 പുറത്തിറക്കും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. 2018 ഫെബ്രുവരിയോടെ മി 7 അവതരിപ്പിച്ചേക്കും എന്നാണ് ജിസ്‌ചൈനറിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ ആഴ്ചയുടെ തുടക്കത്തില്‍ വണ്‍പ്ലസ് 6 സ്മാര്‍ട് ഫോണ്‍ നേരത്തെ പുറത്തിറക്കുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വെബില്‍ വന്നതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് എത്തിയത്.

ഫെബ്രുവരി തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍ അടുത്ത വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍(എംഡബ്ല്യുസി) ആയിരിക്കും സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുന്നതെന്ന് പ്രതീക്ഷിക്കാം.

ആകര്‍ഷിക്കുന്ന സവിശേഷതകളോടെ ഷവോമി മീ മാക്‌സ് 2 ഇന്ത്യയില്‍ എത്തുന്നു!ആകര്‍ഷിക്കുന്ന സവിശേഷതകളോടെ ഷവോമി മീ മാക്‌സ് 2 ഇന്ത്യയില്‍ എത്തുന്നു!

അടുത്ത വര്‍ഷം പുറത്തിറക്കുന്ന സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ചിപ് സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒസി മെച്ചപ്പെടുത്തുന്നതിനായി ഷവമോമിയും ക്വാല്‍ക്കമും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മി 7 ല്‍ ഇതായിരിക്കും ഉപയോഗിക്കുക. ഈ വര്‍ഷം നവംബറില്‍ അടുത്ത തലമുറ സ്മാര്‍ട് ഫോണിന്റെ ടെസ്റ്റിങ് ഷവോമി തുടങ്ങുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ 2018 ഫെബ്രുവരിയില്‍ അവസാന ടെസ്റ്റിങ് നടത്താന്‍ കഴിയും.

18: 9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ വലിയ ഒഎല്‍ഇഡി ഡിസ്‌പ്ലെ ആയിരിക്കും ഷവോമി മി 7 ല്‍ എന്നാണ് നിലവിലെ അഭ്യൂഹങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ഒഎല്‍ഇഡി പാനല്‍ സാംസങ് ആണ് നിര്‍മ്മിക്കുന്നത്. ഡിസ്‌പ്ലെ നീളമുള്ളതായതിനാല്‍ മുന്‍ വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടാവില്ല. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറിനുള്ള സാധ്യതയും കുറവാണ്.

10എന്‍എംഫിന്‍എഫ്ഇടി പ്രോസസ് ഉപയോഗിച്ചായിരിക്കും സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒസി നിര്‍മ്മിച്ചിരിക്കുക. ഈ ചിപ് സെറ്റ് 1.2ജിബിപിഎസ് ഡൗണ്‍ലോഡ് സ്പീഡ് സപ്പോര്‍ട്ട് ചെയ്യും മി 7 വയര്‍ലെസ്സ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്‌തേക്കും. ഗ്ലാസ്സ് സിറാമിക് റിയര്‍ പാനല്‍ സ്മാര്‍ട് ഫോണിനുണ്ടാകുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

6ജിബി റാം, 8ജിബി റാം എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ ആയിരിക്കും പുറത്തിറക്കുക. മി 6 ലേത് പോലെ മി 7 ലും ഡ്യുവല്‍ റിയര്‍ ക്യാമറയും പ്രതീക്ഷിക്കാം.

Best Mobiles in India

Read more about:
English summary
Xiaomi Mi 7, the upcoming flagship smartphone is likely rumored to be launched in February 2018.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X