ഡിസ്‌പ്ലേയ്ക്ക് അടിയില്‍ (Under-display) ഫിംഗര്‍പ്രിന്റ് സെന്‍സറുമായി ഷാവോമി Mi7

Posted By: Lekshmi S

ഡിസ്‌പ്ലേയ്ക്ക് അടിയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമായി പുറത്തിറങ്ങിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിവോ X20 UD ആയിരുന്നു. ഇതിന് പിന്നാലെ ഹുവായ്‌യും സമാനമായ ഫോണ്‍ അവതരിപ്പിച്ചു. ഈ സംഘത്തിലേക്ക് കയറാനൊരുങ്ങുകയാണ് ഷാവോമി.

ഡിസ്‌പ്ലേയ്ക്ക് അടിയില്‍ (Under-display) ഫിംഗര്‍പ്രിന്റ് സെന്‍സറുമായി

ഷാവോമി സിഇഒ ലെ ജൂണ്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ ഹാന്‍ഡിലില്‍ ഒരു ഉപയോക്താവ് നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഷാവോമി Mi7, Mi7 പ്ലസ് എന്നീ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നിരുന്നു. എന്നാല്‍ ഇതിലൊന്നും അണ്ടര്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറിനെ കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നില്ല.

ഡിസ്‌പ്ലേ നോച്ച്, സ്‌നാപ്ഡ്രാഗണ്‍ 845 SoC, അഡ്വാന്‍സ്ഡ് ഫേഷ്യല്‍ റെക്കഗ്നിഷന്‍, പിന്‍ഭാഗത്ത് AI -ഓടുകൂടിയ രണ്ട് 16 MP ക്യാമറകള്‍, 3400 mAh ബാറ്ററി എന്നിവയാണ് Mi7-നില്‍ പ്രതീക്ഷിക്കാവുന്ന സവിശേഷതകള്‍. ഡിപ്പര്‍ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന രഹസ്യനാമം.

Mi 7 പ്ലസിന്റെ രഹസ്യനാമം ഉര്‍സ എന്നാണ്. ഇതില്‍ ഡിസ്‌പ്ലേയ്ക്ക് അടിയിലായിരിക്കും ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ സ്ഥാനം. അഡ്വാന്‍സ്ഡ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സവിശേഷത, OLED ഡിസ്‌പ്ലേ, പിന്നില്‍ ഒപ്ടിക്കല്‍ സൂമോട് കൂടിയ ഇരട്ട ക്യാമറകള്‍, സ്‌നാപ്ഡ്രാഗണ്‍ 845 SoC, 4000 mAh ബാറ്ററി എന്നിവ ഇതിലുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഷവോമി ഫോണുകളുടെ വിജയതന്ത്രം പരീക്ഷിക്കാന്‍ ഗൂഗിള്‍; പിക്‌സലിന്റെ വില കുറഞ്ഞ ഫോണുകള്‍ എത്തുന്നു!

ഈ വര്‍ഷം ജൂണില്‍ ഷാവോമി Mi7, Mi7 പ്ലസ് എന്നിവ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. Mi Mix 2S പുറത്തിറങ്ങുന്നതിന് ഒരു മാസം മുമ്പ് തന്നെ കമ്പനി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. Mi7, Mi7 പ്ലസ് എന്നിവയുടെ കാര്യത്തിലും ഷാവോമി ഇതേ തന്ത്രം തന്നെ പിന്തുടരാനാണ് സാധ്യത.

English summary
Xiaomi Mi 7 will arrive with an under-display fingerprint sensor. The same has been confirmed by the company’s CEO Lei Jun in reply to a Weibo user’s comment. This way, Xiaomi will follow the footprints of Vivo and Huawei.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot