ഷവോമിയുടെ മീ എ1: ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറില്‍, വേഗമാകട്ടേ!

Written By:

ഷവോമി അടുത്തിടെ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോണാണ് ഷവോമി മീ എ1. ഡിസംബര്‍ 7 മുതല്‍ 9 വരെ നടക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ സെയിലിലാണ് ഷവോമിയുടെ ഈ പുതിയ ഫോണിന്റെ ഓഫര്‍. ഷവോമി ഫോണിന്റെ ഓഫര്‍ വരുന്നത് മൂന്നാം ദിവസമാണ്, അതായത് ഡിസംബര്‍ 9ന്. 2000 രൂപയാണ് ഷവോമി മീ A1ന് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്.

ജിയോ ഇഫക്: എയര്‍ടെല്‍ ടൂങ്കിളിന് 50% ഡിസ്‌ക്കൗണ്ട്!

ഷവോമിയുടെ മീ എ1: ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറില്‍, വേഗമാകട്ടേ!

മീ എ1 നിര്‍മ്മിക്കുന്നത് ഷവോമിയും ഇത് ഗൂഗിളിന്റെ അധികാരത്തിലുമാണ്. വളരെ കുറച്ചു നേരത്തേക്ക് ഈ ഫോണ്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വില്‍പനയ്‌ക്കെത്തിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ സ്റ്റോക്ക് കഴിയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന ബിഗ്ബില്ല്യന്‍ സെയിലിലും കുറച്ചു സ്‌റ്റോക്ക് മാത്രമേ ഉണ്ടാകൂ.

2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 12,999 രൂപയ്ക്കു വാങ്ങാം. മീ എ1ന്റെ യഥാര്‍ത്ഥ വില 14,999 രൂപയാണ്.

ഫുള്‍ മെറ്റല്‍ ബോഡി ഡിസൈനോടു കൂടിയ ഈ ഫോണ്‍ മൂന്നു നിറങ്ങളിലാണ് എത്തിയിരിക്കുന്നത്. ബ്ലാക്ക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നിങ്ങനെ.

5.5ഇഞ്ച് മെറ്റല്‍ യൂണിബോഡി ഡിസൈനും റിയര്‍ പാനലില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. കൂടുതല്‍ പരിരക്ഷണത്തിനായി 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല 3യും ഉണ്ട്. ഷവോമി ഫോണിന്റെ മുന്‍ വശത്ത് ഫിസിക്കല്‍ കപ്പാസിറ്റീവ് കീകള്‍ ഉണ്ട്. ഈ ഡ്യുവല്‍ സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് ഔട്ട് ഓഫ് ബോക്‌സിലാണ്.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3080എംഎഎച്ച് ബാറ്ററി എന്നിവ മറ്റു സവിശേഷതകളും.

English summary
Mi A1 is created by Xiaomi and powered by Google. The smartphone has been up on sale -- on both online and offline stores -- for quite a few times earlier -- but it went out of stock soon after.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot