ഷവോമി മീ A1 കമ്പനി നിര്‍ത്തലാക്കിയോ? നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരവുമായി ഞങ്ങള്‍
നമുക്കെല്ലാവര്‍ക്കും അറിയാം ഷവോമി മി 6X ഏപ്രില്‍ 25ന് ചൈനയില്‍ അവതരിപ്പിക്കുമെന്ന്. മുന്‍ഗാമിയെ പോലെ ഈ ഉപകരണം ഇന്ത്യ ഉള്‍പ്പെടെ ആഗോള വിപണിയില്‍ ഈ ഉപകരണം പ്രശസ്തിയുമാകും.

കഴിഞ്ഞ വര്‍ഷം മീ 5X ഔദ്യോഗികമായി ചൈനയില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യയിലെത്തിയത് ആന്‍ഡ്രോയിഡ് വണ്‍ ഉപയോഗിച്ച മീ A1 എന്ന പേരിലായിരുന്നു. 14,999 രൂപയിലാണ് ഈ ഫോണ്‍ വിപണിയിലെത്തിയിരുന്നത്. മിഡ്-റേഞ്ച് വിഭാഗത്തില്‍ ഈ ഫോണ്‍ വളരെ ഏറെ പ്രശത്ഥമായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ മീ 6X പ്രഖ്യാപിക്കും, ഈ ഫോണ്‍ കമ്പനി നിര്‍ത്തലാക്കിയ മീ A1 പോലെ തോന്നും.
ഷവോമി A1 നിര്‍ത്തലാക്കിയോ?
മീ A1ന്റെ അവസാന ബില്ലിംഗ് നടത്തിയത് രണ്ടു മാസം മുന്‍പാണ്. അതിനു ശേഷം കമ്പനി ഈ ഉപകരണത്തിന്റെ വില്‍പന നടത്തിയിട്ടില്ല. ഡല്‍ഹിക്കു പുറത്തുളള ഷവോമി പങ്കാളികളില്‍ നിന്നും ഇതേ റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ഷവോമിയില്‍ നിന്നും ഇതേ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.
ഏതെങ്കിലും റീട്ടെയിലര്‍മാരുടെ കൈയ്യില്‍ ഫോണ്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കു വാങ്ങാം. ഷവോമി വെബ്‌സൈറ്റില്‍ ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നു, എന്നാല്‍ വില്‍പനയ്ക്ക് ഇത് ലഭ്യമല്ല. എന്നാല്‍ 'Notify Me' ഓപ്ഷന്‍ ഉണ്ട്.
Mi A2 ഇന്ത്യയില്‍ എപ്പോള്‍ എത്തും?
91mobiles-ന്റെ മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് Mi A2 ഇന്ത്യയില്‍ എത്തുന്നത് മേയ് മാസത്തിലാണെന്നാണ്. ഏപ്രില്‍ 25ന് മീ 6X പുറത്തിറങ്ങും. ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണ്‍ അടുത്ത മാസം എത്തുകയും ചെയ്യും. MiA2നും Mi 6Xനും ഏകദേശം ഒരേ സവിശേഷതയാണെന്നു നമുക്ക് പ്രതീക്ഷിക്കാം.
മേയില്‍ ഇന്ത്യയില്‍ എത്തുന്ന Mi A2ന്റെ പ്രകടനം എങ്ങനെയാകുമെന്നറിയാന്‍ നമുക്ക് കാത്തിരിക്കാം. ഉപഭോക്താക്കള്‍ക്കു താങ്ങാവുന്ന വിലയിലാകും ഷവോമി ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. അതു പോലെയാകും ഈ ഫോണുകളെന്നും നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








