ഇന്ത്യന്‍ വിപണിയില്‍ ഷവോമി മി ആക്‌സസറികളുടെ വില കുറച്ചു

Posted By: Archana V

ഈ മാസം തുടക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിലെ ചില ഉത്‌പന്നങ്ങളുടെ ജിഎസ്‌ടി( ചരക്ക്‌ സേവന നികുതി) പുതുക്കിയിരുന്നു. ഇതിന്റെ ഫലമായി ഷവോമി ഇന്ത്യയില്‍ വില്‍ക്കുന്ന ആക്‌സസറികളുടെ വിലയില്‍ കുറവ്‌ വരുത്തിയിരിക്കുകയാണ്‌.

ഇന്ത്യന്‍ വിപണിയില്‍ ഷവോമി മി ആക്‌സസറികളുടെ വില കുറച്ചു

മി പവര്‍ ബാങ്ക്‌, മി ചാര്‍ജര്‍, 2-ഇന്‍-1 യുഎസ്‌ബി ഫാന്‍, മി ബിസിനസ്സ്‌ ബാക്‌പാക്‌, നിരവധി സ്‌മാര്‍ട്‌ഫോണ്‍ കേസുകള്‍ എന്നിവയുടെ വിലയിലാണ്‌ ഷവോമി കുറവ്‌ വരുത്തിയിരിക്കുന്നത്‌. പവര്‍ബാങ്കുകള്‍ക്ക്‌ മാത്രമായുള്ള ഇന്ത്യയിലെ നിര്‍മാണയൂണിറ്റിനെ കുറിച്ച്‌ പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ്‌ വില കുറവ്‌ സംബന്ധിച്ചുള്ള പ്രഖ്യാപനവും കമ്പനി നടത്തിയിരിക്കുന്നത്‌.

വില കുറവ്‌ പ്രാബല്യത്തില്‍ വരുന്നതോടെ ഷവോമി മി പവര്‍ ബാങ്ക്‌ 2 വിന്റെ വില 100 രൂപ കുറഞ്ഞ്‌ 1,199 രൂപയാകും. 10,000 എംഎഎച്ച്‌ മി പവര്‍ ബാങ്ക്‌ പ്രൊയുടെ വില 1,599 രൂപ ആയിരുന്നത്‌ 1,499 രൂപയാകും. 2,199 രൂപയ്‌ക്ക്‌ ലഭ്യമാക്കിയിരുന്ന 20,000 എംഎഎച്ച്‌ മി പവര്‍ ബാങ്ക്‌ 2 1,999 രൂപയ്‌ക്ക്‌ ലഭിക്കും.

മി ബിസിനസ്സ്‌ ബാക്‌അപ്പിന്റെ വില 1,499 രൂപയില്‍ നിന്നും 1,299 രൂപയായി കുറഞ്ഞു. 5വി/ 2എ ഔട്ട്‌പുട്ടോടു കൂടിയ മി ചാര്‍ജറിന്റെ വില 399 രൂപ ആയിരുന്നത്‌ 349 രൂപയായി. അതേസമയം മി കാര്‍ ചാര്‍ജറിന്റെ വില 699 രൂപയില്‍ നിന്നും 799 രൂപയായി. 199 രൂപയ്‌ക്ക്‌ കമ്പനി പുറത്തിറക്കിയ യുഎസ്‌ബി കേബിള്‍ ഇപ്പോള്‍ 179 രൂപയ്‌ക്ക്‌ ലഭിക്കും. 249 രൂപയ്‌്‌ക്ക്‌ ലഭ്യമായിരുന്ന മി യുഎസ്‌ബി ഫാനിന്റെ വില 229 രൂപയായി.

ഇന്ത്യന്‍ വിപണിയില്‍ ഷവോമി രണ്ട്‌ പുതിയ പവര്‍ബാങ്കുകള്‍ അവതരിപ്പിച്ചു

ആക്‌സസറികള്‍ക്ക്‌ പുറമെ സ്‌മാര്‍ട്‌ ഫോണുകളുടെ കേസുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ എന്നിവയുടെ വിലയിലും കുറവ്‌ വരുത്തിയിട്ടുണ്ട്‌. റെഡ്‌മി നോട്ട്‌ 4 , മി മാക്‌സ്‌ 2 സ്‌മാര്‍ട്‌ഫോണുകള്‍ എന്നിവയുടെ സോഫ്‌റ്റ്‌വെയര്‍ കേസ്‌, സ്‌മാര്‍ട്‌ വ്യൂ ഫ്‌ളിപ്‌ കേസ്‌ എന്നിവയ്‌ക്കും വിലക്കിഴിവ്‌ ലഭ്യമാകും.

എല്ലാ ഷവോമി ആക്‌സസറികളും പ്രൊട്ടക്ടറുകളും കേസുകളും കമ്പനിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റായ മി ഡോട്ട്‌ കോമില്‍ വിലക്കിഴിവോടെ ലഭ്യമാകും.

കഴിഞ്ഞ ആഴ്‌ചയില്‍ 10,000 എംഎഎച്ച്‌, 20,000 എംഎഎച്ച്‌ ബാറ്ററി ശേഷിയുള്ള രണ്ട്‌ ഇന്ത്യന്‍ നിര്‍മ്മിത പവര്‍ ബാങ്കുകള്‍ മി പവര്‍ബാങ്ക്‌ 2ഐ ഉത്‌പന്ന നിരയില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. യഥാക്രമം 799 രൂപയും 1,499 രൂപയുമാണ്‌ ഈ പവര്‍ ബാങ്കുകളുടെ വില.

Read more about:
English summary
Xiaomi Mi accessories have got a price cut in India after the GST was revised for a few product categories.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot