4 ലെയര്‍ സുരക്ഷയും 3ഡി ഡിസൈനോടും കൂടിയ ഷവോമി എം.ഐ എയര്‍പോപ്പ് PM2.5 ഇന്ത്യന്‍ വിപണിയില്‍

|

ചൈനീസ് ഇലക്ട്രോണിക് ഭീമന്മാരായ ഷവോമി തങ്ങളുട ഏറ്റവും പുതിയ ഉത്പന്നമായ ആന്റി പൊലൂഷന്‍ മാസ്‌ക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷവോമി എം.ഐ എയര്‍പോപ്പ് PM2.5 എന്നാണ് മോഡലിന്റെ പേര്. വ്യാഴാഴ്ചയാണ് എയര്‍പോപ്പ് വിപണിയിലെത്തിയത്.

ആന്റി പൊലൂഷന്‍ മാസ്‌ക്കുകള്‍

ആന്റി പൊലൂഷന്‍ മാസ്‌ക്കുകള്‍

ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം ദൈനംദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏറെ ഉപയോഗപ്രദമാണ് ആന്റി പൊലൂഷന്‍ മാസ്‌ക്കുകള്‍.ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mi.com ലൂടെയാണ് വില്‍പ്പന. 249 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 99 ശതമാനം PM2.5 സൂരക്ഷയും 4 ലെയര്‍ സുരക്ഷയും ഈ മോഡലിലുണ്ടെന്നാണ് ഷവോമി അവകാശപ്പെടുന്നത്.

മോഡലിന്റെ നിര്‍മാണം

മോഡലിന്റെ നിര്‍മാണം

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന രീതിയിലാണ് മോഡലിന്റെ നിര്‍മാണം. കറുപ്പ് നിറത്തിലാണ് മാസ്‌ക്കുകള്‍ ലഭിക്കുക. ഓറഞ്ച് നിറത്തിലൂള്ള എം.ഐയുടെ ലോഗോ വശത്തായുണ്ട്. സ്‌കിന്‍ ഫ്രണ്ട്‌ലി 3 ഡി ഡിസൈന്‍ മാസ്‌ക്കിലുണ്ട്. 249 രൂപയ്ക്കു ലഭിക്കുന്ന എം.ഐ എയര്‍പോപ്പില്‍ രണ്ട് മാസ്‌ക്കുകള്‍ ലഭിക്കും. കോപാക്റ്റ് അന്തരീക്ഷ മലിനീകരണത്തോടു കിടപിടിക്കാന്‍ തന്നെയാണ് എയര്‍പോപ്പുകളുടെ ഉദ്ദേശ്യം. ഇതിനായി തന്നെ 4 ലെയര്‍ സുരക്ഷ കമ്പനി നല്‍കിയിരിക്കുന്നു.

 മൈക്രോ ഫില്‍ട്ടറേഷന്‍

മൈക്രോ ഫില്‍ട്ടറേഷന്‍

ഇതിനു പുറമേ കോള്‍ഡ്, ഫ്‌ളൂ പാത്തജന്‍സ്, പൊടിക്കാറ്റ്, അലര്‍ജിക്ക് പോളന്‍സ്, പുക, എന്നിവയെയും പ്രതിരോധിക്കും എയര്‍പോപ്പ് മാസ്‌ക്കുകള്‍. വലിയ തരികളെ പ്രതിരോധിക്കുന്നതാണ് ആദ്യ ലെയര്‍. 0.3 മൈക്രോ മീറ്ററില്‍ അധികമുള്ള തരികളെ പ്രതിരോധിക്കാന്‍ ഇലക്ട്രോസ്റ്റാറ്റിക് മൈക്രോ ഫില്‍ട്ടറേഷന്‍ സംവിധാനം വേറെയുണ്ട്.

 

 

ലെയര്‍

ലെയര്‍

അവസാനമായി വാര്‍ട്ടര്‍ പെര്‍മിയബിള്‍ ലെയറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മുഖത്തുണ്ടാകുന്ന വിയര്‍പ്പിനെ പ്രതിരോധിക്കാനാണ് ഈ ലെയര്‍ ഉപയോഗിച്ചിരിക്കുന്നത്. ഫേഷ്യല്‍ ഫീച്ചറുകളെ തനിയെ ക്രമീകരിക്കാനായി 3ഡി സോഫ്റ്റ് ഫിറ്റ് സ്‌പോഞ്ച് ടെക്ക്‌നോളജിയും മാസ്‌ക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നോസ് ബാറില്‍ പോലും ഇരുമ്പിന്റെ ഒരംശം പോലും ഉപയോഗിച്ചിട്ടില്ല എന്നത് വിചിത്രമാണ്.

 

 

പ്രത്യേകത

പ്രത്യേകത

ഇതില്‍ പ്രത്യേകം പ്രശംസ കമ്പനി അര്‍ഹിക്കുന്നു. മുഖത്ത് പാട് വീഴാതിരിക്കാനാണ് കമ്പനി ഈ സംവിധാനം പ്രയോജനപ്പെടുത്തിയത്. ഇതിനെല്ലാം പുറമേ മാസ്‌ക്കിനെ ആവശ്യം കഴിഞ്ഞാല്‍ കൃത്യമായി മടക്കിവെയ്ക്കാനുള്ള പ്രത്യേകം സൗകര്യവുമുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.

Best Mobiles in India

Read more about:
English summary
Xiaomi Mi AirPOP PM2.5 Anti-Pollution Mask with 3D Design, 4-Layer Protection Launched in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X