Mi 8, MIUI 10 എന്നിവയോടൊപ്പം ഷവോമി മീ ബാന്‍ഡ് 3യും അവതരിപ്പിക്കും

By GizBot Bureau
|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് ഷവോമി പുതിയ ഫിറ്റ്‌നസ് ബാന്‍ഡ് അവതരിപ്പിക്കാന്‍ പോകുന്നു. ഈ റിപ്പോര്‍ട്ട് കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു. കമ്പനിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മീ ബാന്‍ഡ് 3 അവതരിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ ഇതിനോടൊപ്പം MIUI 10ഉും, ഫ്‌ളാഗ്ഷിപ്പ് മീ 8 സ്മാര്‍ട്ട്‌ഫോണും പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Mi 8, MIUI 10 എന്നിവയോടൊപ്പം ഷവോമി മീ ബാന്‍ഡ് 3യും അവതരിപ്പിക്കും

ഈ മൂന്ന് ഉത്പന്നങ്ങള്‍ കൂടാതെ ഇതിനോടൊപ്പം മിഡ്‌റേഞ്ച് മീ നോട്ട് 5ഉും മീ നോട്ട് 4ഉും അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കാം. 2016ല്‍ അവതരിപ്പിച്ച മീ ബാന്‍ഡ് 2ന്റെ പിന്‍ഗാമിയാണ് മീ ബാന്‍ഡ് 3. മീ ബാന്‍ഡ് 2 നിര്‍ത്തിയ ശേഷമാണ് കമ്പനി HRX -ഉുമായി ചേര്‍ന്ന് മീ ബാന്‍ഡ് HRX എഡിഷന്‍ അവതരിപ്പിച്ചത്. എന്നാല്‍ വീണ്ടും കമ്പനി മീ ബാന്‍ഡ് 2 തിരിച്ചു കൊണ്ടു വരാന്‍ ഒരുങ്ങുകയാണ്.

ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ വെയ്‌ബോയില്‍, കമ്പനിയുടെ വാര്‍ഷിക പരിപാടിയില്‍ മീ ബാന്‍ഡ് 3 അവതരിപ്പിക്കുമെന്ന് ഷവോമി ഒരു ടീസര്‍ പോസ്റ്റ് ചെയ്തു. കമ്പനിയുടെ സിഇഒ ലീ ജൂണ്‍, സീനിയര്‍ വൈസ് പ്രസിഡന്റ് വാങ് സിയാങ് എന്നിവര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

വിവോ X21ന്റെ ഏറ്റവും മികച്ച ഫീച്ചറുകള്‍ ഇവയൊക്കെയാണ്വിവോ X21ന്റെ ഏറ്റവും മികച്ച ഫീച്ചറുകള്‍ ഇവയൊക്കെയാണ്

വാങ് സിയാങ് വെയ്‌ബോയില്‍ വന്ന ടീസര്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയും ഫിസിക്കല്‍ ബട്ടണും മീ ബാന്‍ഡില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഈ മേല്‍ പറഞ്ഞ ഉത്പന്നങ്ങള്‍ കൂടാതെ ഈ വരും ദിസവങ്ങളില്‍ മറ്റു ഉത്പന്നങ്ങളും അവതരിപ്പിക്കുമെന്നു വിശ്വസിക്കുന്നു.

Mi 8 മാത്രമല്ല, ഒപ്പം ഒരു Mi 8 SE മോഡലും ഇറങ്ങും. അതും പുതിയ Snapdragon 710ൽ..!!

ചൈനയുടെ ആപ്പിൾ അല്ലെങ്കിൽ ചൈനയുടെ ഐഫോൺ എന്നാണ് ഷാവോമിയെ പലരും വിളിക്കാറുള്ളത്. മട്ടിലും ഭാവത്തിലുമെല്ലാം ആപ്പിളിനോട് സാദൃശ്യമുള്ള ഉപകരണങ്ങളും ഓപ്പറേറ്റിങ് സിസ്റ്റവും എല്ലാം തന്നെ ഷവോമി ഒരുക്കിയിട്ടുണ്ട്. തുടക്കത്തിൽ പലപ്പോഴും അന്ധമായ അനുകരണം ആയിരുന്നെങ്കിൽ ഇപ്പോൾ അതൊന്ന് മാറി സ്വന്തമായ ഡിസൈനും ശൈലിയും കമ്പനി ആർജ്ജിച്ചെടുത്തിട്ടുമുണ്ട്, ആ പേര് മാറ്റിയെടുത്തിട്ടുമുണ്ട്.

എന്നിരുന്നാലും ചിലപ്പോഴെങ്കിലും എന്തോ കമ്പനി ഇപ്പോഴും ആപ്പിളിന്റെ ചില രീതികൾ അവലംബിക്കുന്നത് ഇടക്കിടെ കാണാം. ഐപോഡ് എയർ ഒക്കെ അനുകരിച്ച് പേര് നൽകിയത് അതിന് ഒരു ഉദാഹരണം മാത്രം. എന്നാൽ ഇപ്പോഴിതാ പുതിയൊരു വാർത്ത കൂടെ കേൾക്കുകയാണ്. ഏറെ പ്രതീക്ഷയോടെ നമ്മൾ കാത്തിരിക്കുന്ന mi 8 കമ്പനി അവതരിപ്പിക്കുമ്പോൾ അതിന്റെ കൂടെ ഒരു mi 8 SE കൂടെ ഉണ്ടാകുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ ലഭിക്കുന്നത്.

Mi 8, MIUI 10 എന്നിവയോടൊപ്പം ഷവോമി മീ ബാന്‍ഡ് 3യും അവതരിപ്പിക്കും

SE എന്ന ഈ വാക്ക് ഓർമയില്ലേ.. അത് തന്നെയാണ് ഞാൻ പറഞ്ഞുവന്നത്. ഐഫോൺ 6 ഇറങ്ങിയ സമയത്ത് അതിന്റെ കൂടെ കമ്പനി അവതരിപ്പിച്ച മോഡൽ ആയിരുന്നു ഐഫോൺ SE. SE അഥവാ സ്പെഷ്യൽ എഡിഷൻ. ഐഫോൺ 6ന്റെ ഒരു ലൈറ്റ് വേർഷൻ എന്നു വേണമെങ്കിൽ പറയാം. ഇപ്പോൾ അതേ മാതൃക പിന്തുടർന്ന് ഷവോമി തങ്ങളുടെ വരാനിരിക്കുന്ന mi 8 ന്റെ കൂടെ ഒരു SE വേർഷൻ കൂടെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

വീബോയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിൽ ആണ് ഈ SE മോഡലിനെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്. ഫോണിന്റെ ബോക്‌സ് ആണ് ചിത്രത്തിലുള്ളത്. അത് പ്രകാരം 4 ജിബി 6 ജിബി രാം വേരിയന്റുകൾ ഉണ്ടാകും. പിറകിൽ ഒരു ഇരട്ട ക്യാമറ സെറ്റപ്പും മുൻവശത്ത് 20 എംപി ക്യാമറയും ഉണ്ടാകും. AI അധിഷ്ഠിതമായിരിക്കും ഈ ക്യാമറകൾ. Snapdragon 710 SoC ആയിരിക്കും എന്നും സൂചനയുണ്ട്.

മെയ് 31നു തന്നെയായിരിക്കും ഈ ഫോണും പുറത്തിറക്കുക. അതായത് ഇന്ന്. ഈ ദിവസം ഷാവോമിയെ സംബന്ധിച്ചെടുത്തോളം ഒരു വലിയ ദിവസം തന്നെയാണ്. mi 8, mi ബാൻഡ് 3, MIUI 10 എന്നീ എന്നിവയെല്ലാം ഈ ദിവസം തന്നെയാണ്. ഒപ്പം ഈ പറഞ്ഞ SE മോഡലും. ഏതായാലും ഇനി മണിക്കൂറുകൾ മാത്രമല്ലേ ഉള്ളൂ. കാത്തിരിക്കാം.

Best Mobiles in India

Read more about:
English summary
Xiaomi Mi Band 3 confirmed to launch along with Mi 8 and MIUI 10

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X