4K HDR പിന്തുണയുളള ഷവോമി മീ ബോക്‌സ് S അവതരിപ്പിച്ചു, വില 4,450 രൂപ

|

ഷവോമി ഔദ്യോഗികമായി തങ്ങളുടെ മീ ബോക്‌സ് S അവതരിപ്പിച്ചു. 4K HDR വീഡിയോ പ്ലേബാക്ക് പോലുളള ഷവോമിയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടിവി ബോക്‌സാണിത്. ഇതിന്റെ റിമോട്ടില്‍ സമര്‍പ്പിത ഗൂഗിള്‍ വോയിസ് സര്‍ച്ച് ബട്ടണും ഉണ്ട്. കൂടാതെ ഗൂഗിള്‍ വോയിസ് സര്‍ച്ച് ആക്‌സസ് ചെയ്യാനും ഇത് ഉപയോഗിക്കാം.

4K HDR പിന്തുണയുളള ഷവോമി മീ ബോക്‌സ് S അവതരിപ്പിച്ചു, വില 4,450 രൂപ

2016ന്റെ തുടക്കത്തില്‍ അവതരിപ്പിച്ച ഷവോമി മീ ബോക്‌സിന്റെ അപ്‌ഡ്രേഡ് ചെയ്ത മോഡലാണ് ഷവോമി മീ ബോക്‌സ് S. മീ ബോക്‌സ് Sന്റെ വില 4450 രൂപയാണ്. ഇത് വാള്‍മാര്‍ട്ടില്‍ നിങ്ങള്‍ക്ക് പ്രീ-ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഷവോമി മീ ബോക്‌സ് Sന്റെ പ്രധാന ഹൈലൈറ്റ് എന്നു പറയുന്നത് ആമസോണ്‍ പ്രൈം വീഡിയോകള്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവ പോലുളള 4K HDR ഉളളടക്കം സ്ട്രീം ചെയ്യാന്‍ കഴിയും എന്നതാണ്.

ഷവോമി മീ ബോക്‌സ് Sന്റെ സവിശേഷതകള്‍

ഷവോമി മീ ബോക്‌സ് S റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ടിവി 8.1 OSലാണ്. ഇത് ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവ പിന്തുണയ്ക്കുന്നു. ഒരു ക്ലിക്കിലൂടെ തന്നെ നെറ്റ്ഫ്‌ളിക്‌സ് ആക്‌സസ് ചെയ്യാനായി റിമോട്ടില്‍ ഒരു സമര്‍പ്പിത നെറ്റ്ഫ്‌ളിക്‌സ് ബട്ടണും ഉണ്ട്.

ഷവോമി മീ ബോക്‌സ് Sല്‍ ഒരു പൂര്‍ണ്ണ വലുപ്പമുളള HDMI പോര്‍ട്ട്, യുഎസ്ബി-A പോര്‍ട്ട്, ഒരു AV പോര്‍ട്ട് എന്നിവയുമുണ്ട്. ഹാര്‍ഡ് ഡിസ്‌ക്ക്, പെന്‍-ഡ്രൈവ് പോലുളള ബാഹ്യ സംഭരണ ഉപകരണങ്ങളില്‍ നിന്നും ഈ ഉപകരണം വീഡിയോ പ്ലേബാക്ക് പിന്തുണയ്ക്കുന്നു. കൂടാതെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും മീ ബോക്‌സ് Sനു കഴിയും.

ഒരു അഞ്ജാത ക്വാഡ്-കോര്‍ പ്രോസസറുളള ഷവോമി മീ ബോക്‌സ് Sല്‍ കോര്‍ടെക്‌സ്-A53 CPU, മാലി 450 ജിപിയു, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുണ്ട്. കണക്ടിവിറ്റിയെ കുറിച്ചു പറയുകയാണെങ്കില്‍ ബ്ലൂട്ടൂത്ത് 4.2 ഉളള ഡ്യുവല്‍ ബാന്‍ഡ് വൈഫൈ ആണ് പിന്തുണയ്ക്കുന്നത്. ബ്ലൂട്ടൂത്തിലാണ് റിമോട്ട് റണ്‍ ചെയ്യുന്നത് കൂടാതെ ഇത് ഗൂഗിള്‍ വോയിസ് സര്‍ച്ച് പിന്തുണയ്ക്കുകയും ചെയ്യുന്നു.

വൈവിധ്യമാര്‍ന്ന് വീഡിയോ ഫോര്‍മാറ്റുകളായ VP9, H.265, H.264, MPEG1/2/4, VC-1, Real8/9/10 എന്നിവ പിന്തുണയ്ക്കുന്നു. എന്നാല്‍ മീ ബോക്‌സ് Sന്റെ ലോഞ്ചിംഗിനെ കുറിച്ച് യാതൊരു വിവരവുമില്ല.

ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!

Best Mobiles in India

Read more about:
English summary
Xiaomi Mi Box S with 4K HDR support announced for Rs 4,450

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X