ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പേഴ്‌സണല്‍ ലോണ്‍ സേവനവുമായി ഷവോമി

|

ഷവോമി തങ്ങളുടെ അടുത്ത സേവനം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. അതായത് മീ ക്രഡിറ്റ് പേഴ്‌സണല്‍ ലോണ്‍ എന്ന സേവനമാണ്.

 
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പേഴ്‌സണല്‍ ലോണ്‍ സേവനവുമായി ഷവോമി

യുവ പ്രൊഫഷണലുകള്‍ക്ക് തത്സമയം ലഭിക്കുന്ന പേഴ്‌സണല്‍ ലോണാണിത്. കമ്പനി പറയുന്നത്, 'തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സാമ്പത്തിക വായ്പ കൊടുക്കാന്‍ ആരംഭിക്കുന്ന ഒന്നായി മീ ക്രഡിറ്റ് സേവനം പ്രവര്‍ത്തിക്കും' എന്നാണ്. സാമ്പത്തിക സഹായം വേണമെന്നുളളവര്‍ ആ പ്ലാറ്റ്‌ഫോം തുറന്ന് വേഗത്തില്‍ തന്നെ ലോണിന് അപേക്ഷിക്കാവുന്നതാണ്.

 

ഒരു ഇന്‍സ്റ്റന്റ് പേഴ്‌സണല്‍ ലോണ്‍ പ്ലാറ്റ്‌ഫോമായ KreditBee യുമായി ചേര്‍ന്നാണ് ഷവോമി ഈ സേവനം പ്രഖ്യാപിച്ചത്. കമ്പനി തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ആരംഭിച്ച മൂന്നാമത്തെ മൂല്യവര്‍ദ്ധിത സേവനമാണിത്. ഈ മാസം ആദ്യം കമ്പനി മീ മ്യൂസിക്, മീ വീഡിയോ സേവനം എന്നിവയും അവതരിപ്പിച്ചു.

'മീ ക്രഡിറ്റ് പേഴ്‌സണല്‍ ലോണ്‍' സേവനം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

MIUI ഉപയോക്താക്കള്‍ക്കു മാത്രമാണ് ഷവോമി മീ ക്രഡിറ്റ് പേഴ്‌സണല്‍ ലോണ്‍ നല്‍കിയിരിക്കുന്നത്. ക്രഡിറ്റ്ബീയുമായി ചേര്‍ന്ന് 1000 രൂപ മുതല്‍ 1,00,000 രൂപ വരെയാണ് ലോണ്‍ അനുവദിക്കുന്നത്. യുവ പ്രൊഫഷണലുകള്‍ക്ക് പേഴ്‌സണല്‍ ലോണ്‍ എളുപ്പത്തില്‍ നേടാനുളള അവസരമൊരുക്കുകയാണ് ഷവോമി.

KYC പരിശോധന പ്രക്രിയ കഴിഞ്ഞ് 10 മിനിറ്റിനുളളില്‍ തന്നെ ലോണ്‍ നിങ്ങള്‍ക്കു ലഭിക്കും. പങ്കാളി പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും സ്ഥിരീകരണങ്ങളും നടത്തും. മീ ക്രഡിറ്റ് വെബ്‌സൈറ്റില്‍ മാത്രമേ ഏജന്റുമാരുടെ പേരുകള്‍ രേഖപ്പെടുത്തുകയുളളൂ. MIUI ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ Mi A1 സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ ഈ സേവനം ലഭ്യമാകില്ല.

ഷവോമി ഇന്ത്യ വൈസ് പ്രസിഡന്റ് , മാനേജിംഗ് ഡയറക്ടറായ മനു ജയിന്‍ പറഞ്ഞത് ഇങ്ങനെയാണ് ' ഞങ്ങളുടെ ഉപകരണങ്ങള്‍ തമ്മിലുളള കണക്ടിവിറ്റി ഹാര്‍ഡ്വയര്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തമ്മിലുളള തടസ്സമില്ലാത്ത സംയോജനം ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച ഉപയോക്തൃ അനുഭവം നല്‍കുന്നതിന് ഞങ്ങളെ പ്രാപ്തമാക്കുന്നു. ഇന്ത്യയിലേക്ക് മറ്റൊരു ഇന്റര്‍നെറ്റ് സേവനം കൊണ്ടു വരാനുളള വലിയ ചുവടുവയ്പ്പാണ് മീ ക്രഡിറ്റ്. ഭാവിയില്‍ ഈ സേവനം ഉപയോക്താക്കള്‍ക്ക് വലിയ സഹായകരമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു'.

ഈ ആപ്പിനോട് നിങ്ങൾക്ക് എന്തും പറയാം, അത് നിങ്ങളെ സഹായിക്കും; നെറ്റും ആവശ്യമില്ല!!ഈ ആപ്പിനോട് നിങ്ങൾക്ക് എന്തും പറയാം, അത് നിങ്ങളെ സഹായിക്കും; നെറ്റും ആവശ്യമില്ല!!

കൂടാതെ ഈ സേവനം ഷവോമിയുടെ സ്വന്തം പ്ലാറ്റ്‌ഫോമില്‍ ഉത്പന്നത്തിന്റെ വില്‍പന വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഷവോമിയുടെ ഈ വായ്പ സേവനത്തിലൂടെ മറ്റു പല പ്രയോജനകരമാകുന്ന കൂടുതല്‍ സേവനങ്ങളും കൊണ്ടു വരാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Best Mobiles in India

Read more about:
English summary
The Xiaomi Mi Credit service has been announced in partnership with KreditBee, an instant personal loan platform. Xiaomi Mi Credit platform is only meant for the MIUI users. The company has teamed up with KreditBee to offer loans from Rs. 1,000 to Rs. 1,00,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X