32 ഇഞ്ച് ഷവോമി മീ എല്‍ഇഡി സ്മാര്‍ട്ട് 4A-യുടെയും 49 ഇഞ്ച് 4A പ്രോയുടെയും വില കുറച്ചു

|

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാണ് ഷവോമി. പ്രമുഖ മോഡല്‍ ടിവികള്‍ക്ക് വില കുറച്ചാണ് കമ്പനി ഇത്തവണ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

 

കമ്പനിയുടെ തീരുമാനം.

കമ്പനിയുടെ തീരുമാനം.

വില കുറയുന്ന ടിവികളില്‍ 32 ഇഞ്ച് ഷവോമി മീ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4A, 49 ഇഞ്ച് ഷവോമി മീ എല്‍ഇഡി ടിവി 4A പ്രോ, 32 ഇഞ്ച് ഷവോമി മീ എല്‍ഇഡി ടിവി 4C പ്രോ എന്നിവ ഉള്‍പ്പെടുന്നു. 32 ഇഞ്ച് വരെയുള്ള ടിവികളുടെ ചരക്കുസേവന നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം.

ടിവി വാങ്ങാനാകും

ടിവി വാങ്ങാനാകും

ഇതോടെ 32 ഇഞ്ച് മീ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4A-യുടെ വില 12499 രൂപയായി. Mi.com-ല്‍ നിന്ന് ഈ വിലയ്ക്ക് ടിവി വാങ്ങാനാകും. ഇതിന്റെ വിലയില്‍ 1500 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്.

പരമാവധി വില്‍പ്പന
 

പരമാവധി വില്‍പ്പന

32 ഇഞ്ച് മീ എല്‍ഇഡി ടിവി 4C പ്രോയുടെ വിലയില്‍ 2000 രൂപയുടെ കുറവുവന്നു. പുതിയ വില 13999 രൂപയാണ്. വിപണിയിലെത്തിയ സമയത്ത് ഇവയുടെ വില യഥാക്രമം 15999 രൂപയും 16999 രൂപയുമായിരുന്നു. ഇപ്പോള്‍ ഈ രണ്ട് മോഡലുകളുടെയും പരമാവധി വില്‍പ്പന വില 14999 രൂപയാണ്.

പുതുക്കിയ വില.

പുതുക്കിയ വില.

29999 രൂപ വിലയുണ്ടായിരുന്ന 49 ഇഞ്ച് മീ എല്‍ഇഡി ടിവി 4A പ്രോയുടെ വില കമ്പനി 2000 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതില്‍ ആയിരം രൂപയുടെ കുറവ് വരുത്തി. 30999 രൂപയാണ് പുതുക്കിയ വില.

ടിവികള്‍

ടിവികള്‍

ഷവോമി മീ ഹോംസ്, Mi.com, ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഷമോമി സ്‌റ്റോറുകള്‍ എന്നിവ വഴി കുറഞ്ഞ വിലയ്ക്ക് ടിവികള്‍ വാങ്ങാനാകും.

Best Mobiles in India

English summary
Xiaomi Mi LED Smart TV 4A 32-inch and Mi LED TV 4A Pro 49-inch price in India cut

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X