Just In
- 4 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 6 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 7 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- News
'രാഹുൽ ഗാന്ധി രാജ്യത്തെ പ്രതീക്ഷയുടെ കിരണം', പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
ഷവോമി ഇന്ത്യയില്‍ പുതിയ രണ്ട് സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ചു, ഇവര്‍ക്കു ഭീക്ഷണി!
രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വിതരണ കമ്പനിയായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ രണ്ട് സ്മാര്‍ട്ട് ടെലിവിഷനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷവോമിയെ പോലെ ഇന്ത്യന്‍ വിപണിയെ കുറിച്ച് പഠിച്ച മറ്റൊരു കമ്പനിയും ഉണ്ടാകില്ല. പൊതുവേ പൈസ മൂല്യം ഈടാക്കാനാകുമെന്നു തോന്നിക്കുന്നവയാണ് ഷവോമിയുടെ എല്ലാ ഉത്പന്നങ്ങളും.

ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട് ടിവി ഇറക്കുമ്പോള്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ ആയിരിക്കും നടത്തിയിട്ടുണ്ടാകുക. അങ്ങനെ ഷവോമിയുടെ ഈ പുതിയ ടിവികള്‍ സാംസങ്ങും സോണിയടക്കമുളള വന്‍കിട കമ്പനികള്‍ക്ക് ഭീക്ഷണിയാകുമോ?
ഷവോമിയുടെ പുതിയ ടിവികളാണ് മീ എല്‍ഇഡി ടിവി 4X പ്രോ 55 ഇഞ്ച്, മീ എല്‍ഇഡി ടിവി 4A പ്രോ 43 ഇഞ്ച്. സ്മാര്‍ട്ട് ടിവി വ്യവസായത്തില്‍ ഒരു വിപ്ലവത്തിന് ഒരുങ്ങിയിരിക്കുകയാണ് കമ്പനി. എല്ലാവര്ക്കും പുതിയ സ്മാര്‍ട്ട് ടിവികള്‍ ലഭ്യമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. പാച്ച്വാള്‍ ഒഎസ് സംവിധാനത്തിലൂടെയാണ് മീ സ്മാര്‍ട്ട് ടിവികള്‍ റണ്‍ ചെയ്യുന്നത്.
ഷവോമി മീ എല്‍ഇഡി ടിവി 4X പ്രോ 55 ഇഞ്ച്
ഷവോമി മീ എല്‍ഇഡി ടിവി 4X 4840x2160 പിക്സല്‍ റസൊല്യൂഷനുളള 55 ഇഞ്ച് ടിവിയാണ്. 60Hz ആണ് റീഫ്രഷ് റേറ്റ്. ക്വാഡ്കോര്‍ ARM കോര്‍ടെക്സ്-A53 പ്രോസസറുളള ടിവിക്ക് മാലി-450 ജിപിയു ആണ്. മനോഹരമായ ഡിസൈനിലെ ഈ ടിവിക്ക് മികച്ച ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒരു പ്രീമിയം ലുക്കിലെ മെറ്റാലിക് ഗ്രേ ഡിസൈനും ബെസലുകളുമായാണ് ഈ ടിവി എത്തിയിരിക്കുന്നത്.
കൂടാതെ ഡീഫോള്‍ട്ടായി നഷ്ടപ്പെട്ട FLAC ഓഡിയോ ഫോര്‍മാറ്റിനെ ഇത് പിന്തുണയ്ക്കുന്നു. സെറ്റ് ടോപ്പ് ബോക്സില്‍ ചാനലുകള്‍ മാറ്റാനും ഇത് സഹായിക്കുന്നു. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ടിവി ഒഎസ് ആണ് ടിവിയില്‍. ഡൈനാമിക് പശ്ചാത്തലവും സ്ക്രീന്‍ ഓഫ് ഫീച്ചറും മീ എല്‍ഇഡി ടിവി 4X പ്രോയിലുണ്ട്. പ്ലേ സ്റ്റോര്‍, ക്രോംകാസ്റ്റ്, യൂട്യൂബ് എന്നിവയും ഇതില്‍ ഇന്‍ബിള്‍ട്ട് ചെയ്തിട്ടുണ്ട്.
ഷവോമി മീ എല്‍ഇഡി ടിവി 4A പ്രോ 43 ഇഞ്ച്
ഈ പുതിയ 43 ഇഞ്ച് ടിവി എത്തിയിരിക്കുന്നത് ഫ്ളാഗ്ഷിപ്പ് ക്വാഡ്കോര്‍ 64 ബിറ്റ് അമൊലോജിക് ചിപ്സെറ്റ്, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയിലാണ്. ഇതിന് 3 HDMI പോര്‍ട്ട്, 3 യുഎസ്ബി പോര്‍ട്ട്സ്, A/V വൈ-ഫൈ, ഇതര്‍നെറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. DTS കൊടാക് പിന്തുണയുളള 20W സ്പീക്കറുകളും ഉണ്ട്. ഇന്‍ബിള്‍ട്ട് സ്റ്റോര്‍, ക്രോംകാസ്റ്റ്, യൂട്യൂബ് എന്നിവയും ഇന്‍ബിള്‍ട്ട് ചെയ്തിട്ടുണ്ട്.
വിലയും ലഭ്യതയും
ഷവോമി മീ എല്‍ഇഡി ടിവി 4X പ്രോ 55 ഇഞ്ച് ടിവിക്ക് 39,999 രൂപയും മീ എല്‍ഇഡി ടിവി 4A പ്രോ 43 ഇഞ്ച് ടിവിക്ക് 22,999 രൂപയുമാണ്. ഈ രണ്ട് സ്മാര്‍ട്ട് ടിവികളും ജനുവരി 15ന് ഉച്ചയ്ക്ക് 12PM മണി മുതല്‍ മീ.കോം, മീ ഹോം, ഫ്ളിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമായിത്തുടങ്ങും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470