സ്മാര്‍ട്ട് ടി.വി ശ്രേണിയില്‍ താരമായി ഷവോമി എം.ഐ എല്‍.ഇ.ഡി ടി.വി 4X പ്രോ; റിവ്യൂ

|

ബഡ്ജ്‌റ്-മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി പിടിച്ചടക്കിയ ശേഷമായിരുന്നു സ്മാര്‍ട്ട് ടി.വി വിപണിയിലേക്കുള്ള ഷവോമിയുടെ കാല്‍വെയ്പ്പ്. ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ 55 ഇഞ്ചിന്റെ 4കെ എച്ച്.ഡി.ആര്‍ ടി.വിക്കാകട്ടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

ഗുണങ്ങള്‍

ഗുണങ്ങള്‍

മികച്ച സോഫ്റ്റ്-വെയര്‍ പെര്‍ഫോമന്‍സ് (ആന്‍ഡ്രോയിഡ് ടിവി 8)

കണ്ടന്റ് റിച്ച് പാച്ച്-വാള്‍ യു.ഐ
മികച്ച പിക്ചര്‍ ഡെലിവറി
സിംപിള്‍ റിമോട്ട് കണ്ട്രോളര്‍

കുറവുകള്‍

ശബ്ദാനുഭവം കുറവ്
ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് സപ്പോര്‍ട്ടില്ല
ടേബിള്‍ സ്റ്റാന്‍ഡ് ക്വാളിറ്റി കുറച്ചുകൂടി മികച്ചതാകണം

39,999 രൂപയെന്ന വിലവെച്ചു നോക്കിയാല്‍ ഷവോമി എം.ഐ എല്‍.ഇ.ഡി ടി.വി 4X പ്രോ മികച്ചതാണെന്നു പറയാം. കിടിലന്‍ 55 ഇഞ്ച് 4കെ പാനല്‍ മികച്ച പിക്ചര്‍ ക്വാളിറ്റി നല്‍കുന്നു. ആന്‍ഡ്രോയിഡ് 8 ടി.വി പാച്ച്-വാള്‍ യു.ഐയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തം വളരെ ലളിതമാണ്. കൊഡാക്, ഐഫാല്‍ക്കണ്‍, ടി.സി.എല്‍ തുടങ്ങിയ മോഡലുകളുടെ 55 ഇഞ്ച് ടി.വിയെ അപേക്ഷിച്ച് ഈ മോഡല്‍ എന്തുകൊണ്ടും മികച്ചതു തന്നെ.

ജിസ്‌ബോട്ട് നേരത്തെ 49 ഇഞ്ചിന്റെ ഷവോമി ടി.വിയെ റിവ്യൂ ചെയ്തിരുന്നു ഇന്നിവിടെ പരിചയപ്പെടുത്തുന്നത് ഷവോമി എം.ഐ എല്‍.ഇ.ഡി ടി.വി 4X പ്രോയിനെയാണ്. ഈ മോഡലിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്. തുടര്‍ന്നു വായിക്കൂ....

ഷവോമി എം.ഐ എല്‍.ഇ.ഡി ടി.വി 4X പ്രോ സവിശേഷതകള്‍

ഷവോമി എം.ഐ എല്‍.ഇ.ഡി ടി.വി 4X പ്രോ സവിശേഷതകള്‍

55 ഇഞ്ച് യു.എച്ച്.ഡി എച്ച്.ഡി.ആര്‍ എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് മോഡലിലുള്ളത്. മികച്ച ശബ്ദം നല്‍കുന്നതിനായി 20 വാട്ടിന്റെ സ്പീക്കറുണ്ട്. പാച്ച്-വാള്‍ യു.ഐയും ആന്‍ഡ്രോയിഡ് ടി.വി 8ുമായി ചേര്‍ന്നാണ ടി.വി.യുടെ പ്രവര്‍ത്തനം. ഗൂഗിളിന്റെ പിന്‍ബലത്തോടെയുള്ള ബിള്‍ട്ട്-ഇന്‍ ക്രോം കാസ്റ്റ് സംവിധാനം ടി.വിയിലുണ്ട്. വോയിസ് കമാന്റിനായാണ് ഈ സംവിധാനം.

ബ്ലൂടൂത്ത് അധിഷ്ഠിത സ്മാര്‍ട്ട് റിമോട്ട് കണ്ട്രോളാണ് ടി.വിക്കുള്ളത്. 64 ബിറ്റ് ക്വാഡ്‌കോര്‍ പ്രോസസ്സറും 2 ജി.ബി റാമും ടി.വിക്ക് കരുത്തു പകരുന്നുണ്ട്. 8 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി.

4 കെ എനേബിള്‍ഡ് പിക്ചര്‍ പെര്‍ഫോമന്‍സ്
 

4 കെ എനേബിള്‍ഡ് പിക്ചര്‍ പെര്‍ഫോമന്‍സ്

55 ഇഞ്ച് 4കെ അള്‍ട്രാ എച്ച്.ഡി സ്‌ക്രീന്‍ തന്നെയാണ് ടി.വിയെ താരമാക്കുന്നത്. 3840X2160 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 10 ബിറ്റ് പാനല്‍ ടിവിക്ക് പ്രത്യേക പിക്ചര്‍ ക്വാളിറ്റി നല്‍കുന്നു. 1024 ഷെയ്ഡുകള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് പാനല്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഡസ്‌പ്ലേ ക്വാളിറ്റിയില്‍ ഈ മോഡല്‍ കരുത്തന്‍ തന്നെ.

4കെ/ എച്ച്.ഡി.ആര്‍ കണ്ടന്റ് പ്ലേബാക്ക്

4കെ/ എച്ച്.ഡി.ആര്‍ കണ്ടന്റ് പ്ലേബാക്ക്

60HZ ന്റെ സ്റ്റാന്‍ഡേര്‍ഡ് റിഫ്രഷ് റേറ്റാണ് ടി.വിക്കുള്ളത്. കൂടാതെ എച്ച്.ഡി.ആര്‍ സപ്പോര്‍ട്ടുമുണ്ട്. മികച്ച 4കെ കണ്ടന്റ് പ്ലേബാക്ക് ടിവിക്കുണ്ടെങ്കിലും ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ൡക്‌സ് എന്നിവ പ്രവര്‍ത്തിക്കാത്തത് കുറവു തന്നെയാണ്. 1080 പി വീഡിയോ കണ്ടന്റ് പ്ലേബാക്ക് അവിസ്മരണീയം തന്നെ.

 ക്രിസ്പി കണ്ടന്റ് പ്ലേബാക്ക്

ക്രിസ്പി കണ്ടന്റ് പ്ലേബാക്ക്

സെക്കന്റില്‍ 60 ഫ്രയിംസ് കണ്ടന്റ് പുറപ്പെടുവിക്കുന്ന 4കെ ഫയലുകള്‍ മിഴിവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ രീതിയില്‍ ലൈറ്റ് റിഫ്‌ളക്ട് ചെയ്യുന്ന പാനലായതു കൊണ്ടുതന്നെ റൂമിന്റെ ലൈറ്റിംഗ് അല്‍പ്പം ശ്രദ്ധിക്കണം. മികച്ച കളര്‍ പ്രൊഡക്ഷന്‍ ടി.വിക്കുണ്ട്. ഗ്രാഫിക്‌സ് എഞ്ചിനും മികച്ചു നില്‍ക്കുന്നു. ബ്രൈറ്റ്‌നെസും കോണ്ട്രാസ്റ്റും അല്‍പ്പമൊന്നും ക്രമീകരിച്ചാല്‍ ടി.വി കുറച്ചുകൂടി കിടിലനാകും. 1080പി സിനിമകള്‍ കാണാന്‍ മികച്ച മോഡല്‍ തന്നെയാണ് ഷവോമിയുടെ ഈ ടി.വി.

മികച്ച സോഫ്റ്റ്-വെയര്‍

മികച്ച സോഫ്റ്റ്-വെയര്‍

ബഡ്ജറ്റ് സ്മാര്‍ട്ട് ടി.വിയായ ഷവോമി എം.ഐ എല്‍.ഇ.ഡി ടി.വി 4X പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത് ആന്‍ഡ്രോയിഡ് ടി.വി 8 ഓ.എസ് അധിഷ്ഠിതമായാണ്. പാച്ച് വാളാണ് യൂസര്‍ ഇന്റര്‍ഫേസ്. ഇതിനോടൊപ്പം ബ്ലൂടൂത്ത് അധിഷ്ഠിത റിമോട്ട് കണ്ട്രോള്‍ മകച്ച ടി.വി അനുഭവം പ്രതിനിധാനം ചെയ്യും.

ആന്‍ഡ്രോയിഡ് അധിഷ്ഠിത പ്രവര്‍ത്തനമായതു കൊണ്ടുതന്നെ വി.എല്‍.സി, എം.എക്‌സ് പ്ലയര്‍, ഫേസ്ബുക്ക്, പ്രക്‌സ് അടക്കമുള്ള ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. പിക്ചര്‍, ഓഡിയോ, കണക്ടീവിറ്റി, നെറ്റ്-വര്‍ക്ക് സംവിധാനങ്ങളിലെല്ലാം ടി.വി മികച്ചതുതന്നെ.

പാച്ച്-വാള്‍ യു.ഐ

പാച്ച്-വാള്‍ യു.ഐ

മികച്ച കണ്ടന്റ് നല്‍കാനായി ഷവോമി പുറത്തിറക്കിയ യു.ഐ തന്നെയാണ് പാച്ച്-വാള്‍. എം.ഐ ടി.വി ഉപയോക്താക്കള്‍ക്കായി മികച്ച ലേഔട്ട് നല്‍കുകയാണ് യു.ഐ ചെയ്യുന്നത്. അക്കാര്യത്തില്‍ കമ്പനി വിജയിച്ചിട്ടുമുണ്ട്. ഡി.ടി.എച്ച് സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ടാല്‍ അണ്‍ലിമിറ്റഡ് വീഡിയോ കണ്ടന്റ് ലഭിക്കും.

പാച്ച്-വാള്‍ യു.ഐ പ്രകാരം നിങ്ങള്‍ക്കിഷ്ടപ്പെട്ട് ആപ്പിനെയും മറ്റ് ടി.വി സംവിധാനങ്ങളെയും ഒരേസമയം സ്വിച്ച് ചെയ്യാനാകും. ഇതിനെല്ലാമുപരി ലോകത്തെമ്പാടുമുള്ള കണ്ടന്റ് സേര്‍ച്ച് ചെയ്യാനായി യൂണിവേഴ്‌സല്‍ സെര്‍ച്ച് സംവിധാനം ടി.വിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഡിസൈന്‍/ ഓഡിയോ

ഡിസൈന്‍/ ഓഡിയോ

അടുത്തിടെ പുറത്തിറങ്ങിയ 49 ഇഞ്ച് ഷവോമി എം.ഐ ടി.വിക്ക് സമാനമായ ഡിസൈന്‍ തന്നെയാണ് പുതിയ മോഡലിലുമുള്ളത്. മുന്‍ഭാഗത്ത് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 10 വാട്ടിന്റെ കരുത്തന്‍ സ്പീക്കറുകള്‍ മികച്ച ശബ്ദാനുഭവം നല്‍കുന്നു. ഡി.ടി.എച്ച് സര്‍വീസുകള്‍ വഴിയുള്ള വിഷ്വല്‍ കണ്ടന്റിനു ഉതകുന്ന ശബ്ദമാണുള്ളത്. ഹോളിവുഡ് സിനിമാ അനുഭവം കൃത്യമായി ലഭിക്കണമെങ്കില്‍ എക്‌സ്‌ടേണല്‍ സ്പീക്കറോ ഹോം തീയറ്ററോ ഘടിപ്പിക്കേണ്ടിവരും.

കണക്ടീവിറ്റി

കണക്ടീവിറ്റി

2 യു.എസ്.ബി പോര്‍ട്ട്, 3 എച്ച്.ഡി.എം.ഐ പോര്‍ട്ട്, ഒരു എഥേണല്‍ പോര്‍ട്ട്, S/PDIF ഓഡിയോ പോര്‍ട്ട്, എ.വി ഇന്‍പുട്ട്, ബ്ലൂടൂത്ത് എന്നീ കണക്ടീവിറ്റി സംവിധാനങ്ങള്‍ ടി.വിയിലുണ്ട്.

ചുരുക്കം

ചുരുക്കം

മികച്ച സ്മാര്‍ട്ട് ടി.വി അനുഭവം നല്‍കാന്‍ കഴിയുന്ന ഫീച്ചറുകളെല്ലാം കമ്പനി ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചു കഴിഞ്ഞു. മികച്ച 4കെ ഔട്ട്പുട്ട് ഏവരെയും ആകര്‍ഷിക്കും. ബഡ്ജറ്റ് വിലയ്ക്ക് ലഭിക്കാവുന്ന മികച്ച 55 ഇഞ്ച് മോഡല്‍ അതുതന്നെയാണ് ഒറ്റവാക്കില്‍ ടി.വിയെപ്പറ്റി പറയാനുള്ളത്.

Best Mobiles in India

English summary
Xiaomi Mi LED TV 4X Pro Review: Best value for money 55-inch Smart TV in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X