വലിയ ബാറ്ററിയും വലിയ സ്‌ക്രീനുമായി ഷവോമി മീ മാക്‌സ് 3

|

ഷവോമി തങ്ങളുടെ ഏറ്റവും വലുപ്പമുളള ഫാബ്ലറ്റ് വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 7 ഇഞ്ച് ഡിസ്‌പ്ലേയുമായി എത്തുമെന്നാണ്, എന്നാല്‍ നിലവിലെ വേര്‍ഷന്‌ 6.44 ഇഞ്ചും 18:9 ബിസിലെസ് സ്‌ക്രീനുമാണ്. ഇതു കൂടാതെ മീ മിക്‌സ് ഫോണിന്റെ ബാറ്ററി 5,500എംഎച്ചും നിലവിലെ ജനറേഷന് 5,300എംഎഎച്ചുമാണ്.

വലിയ ബാറ്ററിയും വലിയ സ്‌ക്രീനുമായി ഷവോമി മീ മാക്‌സ് 3

മീ മാക്‌സ് 3യും മീ മാക്‌സ് 2ഉും ഇവിടെ താരതമ്യം ചെയ്യാം.

മീ മാക്‌സ് 3, വേരിയന്റുകള്‍

മീ മാക്‌സ് 3, വേരിയന്റുകള്‍

മീ മാക്‌സ് 3 രണ്ടു വേരിയന്റുകളിലാണ് എത്തുന്നത്. ഒന്ന് 3ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് മറ്റൊന്ന് 4ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ. മീ മാക്‌സ് 2ഉും രണ്ട് സ്‌റ്റോറേജ് വേരിയന്റില്‍ എത്തുന്നു,അതായത്‌ 32ജിബി/ 64ജിബി. 4 ജിബി റാം 128ജിബി ഇന്റേര്‍ണല്‍ മെമ്മറി, കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ മെമ്മറി വികസിപ്പിക്കാന്‍ കഴിയും.

മീ മാക്‌സ് 3 സവിശേഷതകള്‍

മീ മാക്‌സ് 3 സവിശേഷതകള്‍

12മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. കൂടാതെ ഡ്യുവല്‍ ക്യാമറയാണ് മീ മാക്‌സ് 3യില്‍ എത്തുന്നതെന്നും പറയപ്പെടുന്നു. 7 ഇഞ്ച് ഡിസ്‌പ്ലേയും 18:9 ഇഞ്ച് ആസ്‌പെക്ട് റേഷ്യോയും ഈ ഫോണിലുണ്ട്. ഏറ്റവും വലിയ 5500എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. 16,900 രൂപയ്ക്കാകും ഈ ഫോണ്‍ എത്തുന്നതെന്നും റിപ്പോള്‍ട്ടില്‍ പറയുന്നു.

സാംസങ്ങ് ഗാലക്‌സി എസ്9, എസ്9+ ഫോണുകള്‍ ഫെബ്രുവരി 26ന് എത്തുംസാംസങ്ങ് ഗാലക്‌സി എസ്9, എസ്9+ ഫോണുകള്‍ ഫെബ്രുവരി 26ന് എത്തും

 മീ മാക്‌സ് 2

മീ മാക്‌സ് 2

മീ മാക്‌സ് 2ന് 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ്. ഡ്യുവല്‍ ടോണ്‍ എല്‍ഈഡി ഫ്‌ളാഷോടു കൂടിയ 12എംപി ഓട്ടോഫോക്കസ് ക്യാമറയാണ് പിന്നില്‍, മുന്‍ ക്യാമറ 5എംപിയും. സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് 4.2, യുഎസ്ബി ടൈപ്പ് സി, ഐആര്‍ സെന്‍സര്‍, 5300എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. 15,999 രൂപയാണ് മീ മാക്‌സ് 2ന്.

Best Mobiles in India

English summary
The Xiaomi Mi Max 3 may have been leaked in a new smartphone render image.Xiaomi phones appear in the picture, each with a dual-camera setup, and in blue and black colors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X