8 ജിബി റാമോടു കൂടി ഷവോമി മി മിക്‌സ് 2 വിന്റെ പ്രത്യേക പതിപ്പ് ഉടന്‍ എത്തും
ഷവോമി വിപണിയില്‍ ബേസെല്‍-ലെസ്സ് സ്മാര്‍ട്‌ഫോണ്‍ മി മിക്‌സ്2 അവതരിപ്പിച്ചിട്ട് ഒരുമാസം ആകുന്നതേയൊള്ളു. ഇന്ത്യയില്‍ ഈ മാസമാണ് സ്മാര്‍ട്‌ഫോണ്‍ എത്തിയത്.എന്നാല്‍, മി മിക്‌സ് 2 എത്തിയതിന്റെ അലകള്‍ ഒടുങ്ങും മുമ്പെ ഷവോമി ഇതിന്റെ പ്രത്യേക പതിപ്പ് ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ വന്നു തുടങ്ങി.

ചൈനീസ് വെബ്‌സൈറ്റായ വെയ്‌ബോയിലാണ് ഷവോമി മി മിക്‌സ് 2 വിന്റെ പ്രത്യേക പതിപ്പിനെ കുറിച്ചുള്ള ആദ്യ പരാമര്‍ശം ഉണ്ടായത്. പുതിയ പതിപ്പിനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ ഷവോമിയുടെ ക്ലൗഡ് പ്ലാറ്റ്‌ഫോമിന്റെ തലവനാണ് നല്‍കിയിരിക്കുന്നത്.
ഇത് പ്രകാരം ഷവോമി മി മിക്‌സ2 8 ജിബി റാമോടു കൂടിയായിരിക്കും എത്തുക. കൂടാതെ ഹാന്‍ഡ്‌സെറ്റിന്റേത് പൂര്‍ണമായും സിറാമിക് വൈറ്റ് ബോഡി ആയിരിക്കും.

ഈ വാര്‍ത്തയെ സ്ഥിരീകരിക്കും വിധം ഷവോമി മി മിക്‌സ് 2 സെറാമിക് വൈറ്റ് ഓണ്‍ലൈനില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രശസ്ത ടെക് അനലിസ്റ്റായ സണ്‍ ചാങ്‌സു ഹാന്‍ഡ്‌സെറ്റ് കൈയിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഇത്തവണ എത്തിയത്.

ഇതിന് പുറമെ 8 ജിബി റാമോടു കൂടിയ ഷവോമി മി മിക്‌സ് 2 ഉടന്‍ പുറത്തിറക്കുമെന്ന് ഷവോമിയിലെ ജീവനക്കാരനാകാന്‍ സാധ്യതയുള്ള ഒരു വെയ്‌ബോ ഉപയോക്താവ് സൂചനയും നല്‍കിയിട്ടുണ്ട്. പുതിയ മോഡലിന്റെ സ്റ്റാന്‍ഡേര്‍ഡ് ബ്ലാക് പതിപ്പും പുറത്തിറക്കുന്നുണ്ടെന്ന് അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്.
റാമിലും നിറത്തിലും മാറ്റം വരുന്നുണ്ടെങ്കിലും പ്രത്യേക പതിപ്പിന്റെ സവിശേഷതകളും ഹാര്‍ഡ്‌വെയറുകളും 6ജിബി മി മിക്‌സ് 2 വിന്റേതിന് സമാനമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക പതിപ്പ് പുറത്തിറക്കുന്നത് സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗി സ്ഥിരീകരണം ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
ഷവോമി നയിക്കുന്ന 11.11 സെയില്‍സ് പ്രൊമോഷന് മുമ്പായി ഡിവൈസ് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍. മി മിക്‌സ് 2 വിന്റെ പ്രത്യേക പതിപ്പിന് പ്രതീക്ഷിക്കുന്ന വില 4699 യുവാന്‍( 46,208 രൂപ) ആണ്.
പ്രീമിയം ഡിസൈനില്‍ നിലവിലെ സവിശേഷതകളോടെ എത്തുകയാണെങ്കില്‍ മി മിക്‌സ് 2 വിന്റെ പ്രത്യേക പതിപ്പിന്റെ ആകര്‍ഷണീയത കൂടുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








