ഷവോമിയുടെ കുഞ്ഞന്‍ സ്പീക്കര്‍ ഇറങ്ങി, സ്പീക്കര്‍ ആയാല്‍ ഇങ്ങനെയാകണം..!

|

രാജ്യാന്തര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മുന്‍നിര കമ്പനിയാണ് ഷവോമി. ഷവോമിയുടെ റെഡ്മി 6, 6A, 6 പ്രോ എന്നീ ഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നതിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഷവോമി തങ്ങളുടെ പുതിയ സ്പീക്കര്‍ അവതരിച്ചത്. 'മീ സ്പീക്കര്‍ 2' എന്നാണ് ഇതിന്റെ പേര്. പോക്കറ്റില്‍ വയ്ക്കാന്‍ പാകത്തിനുളള ഒരു കുഞ്ഞന്‍ സ്പീക്കര്‍ ആണിത്. 1,499 രൂപയാണ് ഇതിന്റെ വില. ജൂണ്‍ 21, വേള്‍ഡ് മ്യൂസിക് ദിനമായിരുന്നു. അന്നു തന്നെയാണ് ഷവോമി ഈ ഉപകരണം അവതരിപ്പിച്ചത്.

ഷവോമിയുടെ കുഞ്ഞന്‍ സ്പീക്കര്‍ ഇറങ്ങി, സ്പീക്കര്‍ ആയാല്‍ ഇങ്ങനെയാകണം..!

കറിപ്പ്, വെളള എന്ന രണ്ടു നിറങ്ങളിലാണ് ഈ സ്പീക്കര്‍ ഇറങ്ങിയിരിക്കുന്നത്. ഷവോമിയുടെ വെബ്‌സൈറ്റായ mi.comല്‍ നിന്നും സ്പീക്കര്‍ വാങ്ങാന്‍ കഴിയും.

ഏവര്‍ക്കും ഇണങ്ങുന്ന സവിശേഷതയിലാണ് ഈ സ്പീക്കറിന്റെ രൂപകല്‍പന. ബ്ലൂട്ടൂത്ത് 4.1 കണക്ടിവിറ്റി, 5 വാട്ട് സ്പീക്കര്‍ എന്നിവയാണ് ഇതിനുളളത്. ബ്ലൂട്ടൂത്ത് 4.1 പ്രകാരം 10 മീറ്റര്‍ വരെ കണക്ടിവിറ്റി ലഭിക്കും എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്.

1200 മില്ലി ആമ്പിയറിന്റെ ബാറ്ററിയാണ് ഈ കീശയില്‍ ഒതുങ്ങാവുന്ന സ്പീക്കറിനുളളത്. ഇതുവഴി ഏഴു മണിക്കൂര്‍ സമയം വരെ ബാറ്ററി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10 ഡിഗ്രീ സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ബാറ്ററിയുടെ പ്രവര്‍ത്തനം.

ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതിനും സംഗീതം നിയന്ത്രിക്കുന്നതിനും സ്പീക്കറില്‍ തന്നെ സ്വിച്ചുകള്‍ ഉണ്ട്. മറ്റു സമാന സ്പീക്കറുകളില്‍ നിന്നും മീ ഐ പോക്കറ്റ് സ്പീക്കറിനെ വ്യത്യസ്ഥമാക്കുന്നത് ഇതില്‍ മൈക്ക് കൂടി ഉണ്ട് എന്നതാണ്, അതായത് മൈക്രോ ഫോണ്‍ സംവിധാനം. പല കുഞ്ഞന്‍ സ്പീക്കറുകളിലും ഇല്ലാത്ത സംവിധാനമാണിത്. കോള്‍ വരുന്ന സമയം തനിയെ പാട്ട് നില്‍ക്കുകയും അതിനു ശേഷം കോളുകള്‍ സ്വീകരിക്കുവാനും സംസാരിക്കുവാനും കഴിയും. ആന്‍ഡ്രോയിഡ്, ഐഫോണുകളുമായി സ്പീക്കര്‍ ബ്ലൂട്ടൂത്ത് വഴി കണക്ട് ചെയ്യാം.

60x60x93.3mm ആണ് മീ ഐ പോക്കറ്റ് സ്പീക്കര്‍ 2ന്റെ ഡയമെന്‍ഷന്‍. പോളി കാര്‍ബണേറ്റ്, എബിഎസ് എന്നിവ ഉപയോഗിച്ചാണ് സ്പീക്കറിന്റെ നിര്‍മ്മാണം. സ്പീക്കറിന്റെ മുകള്‍ ഭാഗത്തായി അലോയിയും ഉപയോഗിച്ചിരിക്കുന്നു. കൂടാതെ മുന്‍ ഭാഗത്തായി എല്‍ഇഡി സ്റ്റാറ്റസ് ഇന്‍ഡിക്കേറ്ററും ഘടിപ്പിച്ചിരിക്കുന്നു.

കമ്പനി ഇതിനു മുന്‍പ് അവതരിപ്പിച്ച ഓഡിയോ സ്പീക്കറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടില്ല. എന്നാല്‍ സ്പീക്കറുകള്‍ക്കു പുറമേ ഹെഡ്‌ഫോണ്‍/ ഇയര്‍ ഫോണുകളായ മീ ഹെഡ്‌ഫോണ്‍ കംഫോര്‍ട്ട്, മീ ഇന്‍-ഇയര്‍ ഹെഡ്‌ഫോണ്‍സ് പ്രോ HD, മീ ഇയര്‍ഫോണ്‍സ്, മീ ഇയര്‍ഫോണ്‍സ് ബെയിസിക് എന്നിവ രാജ്യത്ത് വിറ്റഴിക്കുന്നു.

GPSനെ കുറിച്ച് നിങ്ങൾക്കറിയാത്ത എന്നാൽ അറിയേണ്ട 13 കാര്യങ്ങൾGPSനെ കുറിച്ച് നിങ്ങൾക്കറിയാത്ത എന്നാൽ അറിയേണ്ട 13 കാര്യങ്ങൾ

Best Mobiles in India

Read more about:
English summary
Xiaomi Mi Pocket Speaker 2 launched in India for Rs. 1,499; exclusive to Mi.com

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X