Home
News

ഷവോമി മീ സൂപ്പര്‍ സെയില്‍: Poco F1, റെഡ്മി നോട്ട് 7 പ്രോ മുതലായവയ്ക്ക് 8000 രൂപ വരെ ഡിസ്‌കൗണ്ട്

ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ Mi.com-ല്‍ മീ സൂപ്പര്‍ സെയില്‍ നടക്കുകയാണ്. ഓഗസ്റ്റ് 12-ന് ആരംഭിച്ച സെയില്‍ ഓഗസ്റ്റ് 18-ന് അവസാനിക്കും. സെയിലിന്റെ ഭാഗമായി എട്ട് ഷാവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 8000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം.

ഷവോമി മീ സൂപ്പര്‍ സെയില്‍: Poco F1, റെഡ്മി നോട്ട് 7 പ്രോ മുതലായവയ്ക്ക

ഇതിന് പുറമെ ഷവോമി മി എ2, ഷവോമി റെഡ്മി Y3, Poco F1 എന്നിവയ്ക്ക് 2000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

റെഡ്മി നോട്ട് 7 പ്രോ: 13999 രൂപ മുതല്‍ ലഭിക്കുന്നു

റെഡ്മി നോട്ട് 7 പ്രോ: 13999 രൂപ മുതല്‍ ലഭിക്കുന്നു

4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 7 പ്രോ അടിസ്ഥാന മോഡലിന്റെ വില 13999 രൂപയാണ്. 15999 രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില. നെപ്ട്യൂണ്‍ ബ്ലൂ, സ്‌പെയ്‌സ് ബ്ലാക്ക്, നെബുല റെഡ് എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസ്സര്‍, 4000 mAh ബാറ്ററി, പിന്നില്‍ 48MP+5MP ക്യാമറകള്‍, 13MP സെല്‍ഫി ക്യാമറ എന്നിവയാണ് റെഡ്മി നോട്ട് 7 പ്രോയുടെ മറ്റ് പ്രത്യേകതകള്‍.

റെഡ്മി നോട്ട് 7S: കുറഞ്ഞ വില 9999 രൂപ

റെഡ്മി നോട്ട് 7S: കുറഞ്ഞ വില 9999 രൂപ

2000 രൂപ വിലക്കിഴിവോടെ 9999 രൂപയ്ക്ക് റെഡ്മി നോട്ട് 7S സെയിലില്‍ സ്വന്തമാക്കാം. ഫോണിന്റെ പ്രധാന സവിശേഷതകള്‍ 6.3 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേ, 2340X1080p റെസല്യൂഷന്‍, 4000mAh ബാറ്ററി, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, പിന്നില്‍ 48+5MP ക്യാമറകള്‍ എന്നിവയാണ്.

റെഡ്മി Y3: വില 8999 രൂപ മുതല്‍

റെഡ്മി Y3: വില 8999 രൂപ മുതല്‍

റെഡ്മി Y3-യുടെ 3ജിബി റാം, 32 ജിബി സ്റ്റോറേജ് മോഡല്‍ 8999 രൂപയ്ക്ക് വില്‍ക്കുന്നു. പ്രൈം ബ്ലാക്ക്, എലഗന്റ് ബ്ലൂ, ബോള്‍ഡ് റെഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 പ്രോസസ്സര്‍, 4000 mAh ബാറ്ററി, 6.26 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ മുതലായവ ഫോണിനെ ആകര്‍ഷകമാക്കുന്നു.

റെഡ്മി 7: അടിസ്ഥാന മോഡലിന് 7499 രൂപ

റെഡ്മി 7: അടിസ്ഥാന മോഡലിന് 7499 രൂപ

2500 രൂപ ഡിസ്‌കൗണ്ടോടെ റെഡ്മി 7, 7499 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് മീ സൂപ്പര്‍ സെയില്‍ നല്‍കുന്നത്. എക്ലിപ്‌സ് ബ്ലാക്ക്, കോമറ്റ് ബ്ലൂ, ലൂണാര്‍ റെഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പിന്നില്‍ 12MP+2MP എഐ ക്യാമറകള്‍, 8MP സെല്‍ഫി ക്യാമറ, 6.26 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ എടുത്തുപറയേണ്ട ആകര്‍ഷണങ്ങള്‍.

PocoF1: വില 17999 രൂപ

PocoF1: വില 17999 രൂപ

മീ സൂപ്പര്‍ സെയിലില്‍ 17999 രൂപയ്ക്ക് വില്‍ക്കുന്ന PocoF1-ന് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ വീണ്ടും 2000 രൂപ വിലക്കിഴിവ് ലഭിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000mAh ബാറ്ററി, 20MP സെല്‍ഫി ക്യാമറ, പിന്നില്‍ 12+5MP ക്യാമറകള്‍ എന്നിവയാണ് PocoF1-ന്റെ സവിശേഷതകള്‍.

ഷവോമി മീ A2: വില 9999 രൂപയില്‍ തുടങ്ങുന്നു

ഷവോമി മീ A2: വില 9999 രൂപയില്‍ തുടങ്ങുന്നു

4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഷവോമി മീ A2 അടിസ്ഥാന മോഡലിന് മീ സൂപ്പര്‍ സെയിലിലെ വില 9999 രൂപയാണ്. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 1000 രൂപ അധിക വിലക്കിഴിവും നേടാം. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ മറ്റ് ആകര്‍ഷണങ്ങള്‍ പിന്നിലെ 12MP+20MP ക്യാമറകളും 20MP സെല്‍ഫി ക്യാമറയുമാണ്.

More from GizBot

Best Mobiles in India

English summary
Xiaomi has started the Mi Super Sale on its official online store Mi.com
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X