ഷിയോമി Mi3 മൂന്നാം തവണ വിറ്റുതീര്‍ന്നത് 2 സെക്കന്റിനുള്ളില്‍

Posted By:

ഇന്ത്യയില്‍ ലോഞ്ച് ചെയ്തശേഷം മൂന്നാം തവണ ഫ് ളിപ്കാര്‍ട്ടില്‍ വില്‍പനയ്‌ക്കെത്തിയ ഷിയോമി Mi3 സ്മാര്‍ട്‌ഫോണ്‍ വിറ്റുതീര്‍ന്നത് 2 സെക്കന്റിനുള്ളില്‍. കമ്പനിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഹ്യൂഗോ ബറ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് ഫോണ്‍ വീണ്ടും വില്‍പനയ്‌ക്കെത്തിയത്.

ഷിയോമി Mi3 മൂന്നാം തവണ വിറ്റുതീര്‍ന്നത് 2 സെക്കന്റിനുള്ളില്‍

15,000 ഹാന്‍ഡ്‌സെറ്റുകളാണ് ഷിയോമി ഇത്തവണ വില്‍പനയ്ക്കായി കൊണ്ടുവന്നത്. അതേസമയം 2 സെക്കന്റിനുള്ളില്‍ ഫോണുകള്‍ വിറ്റുതീര്‍ന്നു എന്നത് അവിശ്വനീയമായ കാര്യവുമാണ്. GSMAreana എന്ന സൈറ്റിന്റെ വിലയിരുത്തല്‍ പ്രകാരം വാങ്ങുന്നതിനായി ഉപഭോക്താവ് ഫോണ്‍ കാര്‍ട്ടില്‍ ആഡ് ചെയ്ത സമയമാണ് ഇത്.

15,000 ഫോണുകള്‍ വില്‍ക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നും സൈറ്റ് പറയുന്നു. ഫോണിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാനുള്ള വിപണിന തന്ത്രത്തിന്റെ ഭാഗമാണ് ഈ കണക്കുകളെന്നും വിദഗ്ധര്‍ പറയുന്നു.

എന്തായാലും നിലവില്‍ ലക്ഷത്തിലധികം പേര്‍ ഫോണിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ചയാണ് വീണ്ടും ഫോണ്‍ ഫ് ളിപ്കാര്‍ട്ടില്‍ എത്തുക. ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന അണ്‍ബോക്‌സിംഗ് വീഡിയോ കാണുക.

English summary
Xiaomi Mi3 Boasts 15,000 Unit Sales in 2 Seconds, Xiaomi Mi3 sold out in 2 Seconds, Xiaomi Mi3 Boasts 15,000 Unit Sales, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot