ഐഫോണ്‍ 6-നെ തറപറ്റിക്കാന്‍ എംഐ5-ഉം എംഐ5 പ്ലസും എത്തും...!
എംഐ4ഐ ഇറക്കിയതിന് പിന്നാലെ എംഐ5-ഉം എംഐ5 പ്ലസും ഇറക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി. ഈ ഫോണിന് വേണ്ടി സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുമ്പോള്‍ ചൈനീസ് സോഷ്യല്‍ മീഡിയ ബെബ്ബിയോവില്‍ ഫോണിന്റെ പ്രത്യേകതകള്‍ ചോര്‍ന്നു.

5.2 ഇഞ്ചാണ് ഫോണിന്റെ വലിപ്പം എന്നാണ് സൂചനകള്‍. അതായത് മുന്‍ ഫ്‌ളാഗ്ഷിപ് മോഡലിനേക്കാള്‍ 0.2 ഇഞ്ച് കൂടുതല്‍ വലിപ്പം ഇതിനുണ്ടായിരിക്കും.
3ജിബിയോ, 4ജിബിയോ ആയിരിക്കും റാം ശേഷി. 16 എംപി പിന്‍ക്യാമറയും, 8 എംപി മുന്‍ക്യാമറയും ഈ ഫോണിന് ഉണ്ടാകും.

സ്‌നാപ് ഡ്രാഗണ്‍ 810 പ്രോസസ്സര്‍ ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുക. ഐഫോണിലെ പോലെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സംവിധാനം ഈ ഫോണിനുണ്ടാകും എന്നും സൂചനകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇതേ മോഡലിന്റെ പ്ലസ് പതിപ്പ് 6 ഇഞ്ചായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. 2കെ ഡിസ്‌പ്ലേയാണ് മറ്റോരു പ്രത്യേകത. 4ജിബി റാം ഉണ്ടാകുവാനാണ് സാധ്യത. ക്യാമറ ഇളയ സഹോദരന്റെ പോലെ തന്നെയായിരിക്കുമെന്നും നിരീക്ഷകര്‍ ഉറപ്പിക്കുന്നു.


Click it and Unblock the Notifications








