എല്ലാ മി ഹോം സ്‌റ്റോറുകളിലും ഷവോമി നമ്പര്‍1 മി ഫാന്‍ സെയില്‍ തുടങ്ങി: സ്‌മാര്‍ട്‌ഫോണുകള്‍ക്ക്‌ 3,000 രൂപ വരെ ഇളവ്‌

Posted By: Archana V

ഷവോമി ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നടത്തിയ നമ്പര്‍1 മി ഫാന്‍ സെയില്‍ ഇപ്പോള്‍ രാജ്യത്തെ എല്ലാ മി ഹോം സ്‌റ്റോറുകളിലും കൂടി ആരംഭിച്ചിരിക്കുകയാണ്‌.

എല്ലാ മി ഹോം സ്‌റ്റോറുകളിലും ഷവോമി നമ്പര്‍1 മി ഫാന്‍ സെയില്‍ തുടങ്ങി:

" മി ഹോം സ്‌റ്റോറുകള്‍ നമ്പര്‍ 1 മി ഫാന്‍ സെയില്‍ ആഘോഷിക്കുകയാണ്‌. ഇതിന്റെ ഭാഗമായി വന്‍ ഇളവുകള്‍, കുറഞ്ഞ നിരക്കുകള്‍, മികച്ച ഓഫറുകള്‍ എന്നിവ ലഭ്യമാകും.2017 ഡിസംബര്‍ 23 മുതല്‍ 2018 ജനുവരി 1 വരെ മി ഹോം സ്‌റ്റോറുകളില്‍ നമ്പര്‍ 1 മി ഫാന്‍ സെയില്‍ നടത്തും." കമ്പനി വെബ്‌സൈറ്റില്‍ പറഞ്ഞു.

രാജ്യത്തെ ആറ്‌ നഗരങ്ങളിലായി നിലവില്‍ ഷവോമിക്ക്‌ 15 മി ഹോം സ്‌റ്റോറുകള്‍ ഉണ്ട്‌. നമ്പര്‍ 1 മി ഫാന്‍ സെയിലിന്റെ സ്‌മാര്‍ട്‌ ഫോണുകള്‍ക്ക്‌ 3,000 രൂപ വരെയും വിവിധ ആക്‌സസറികള്‍ക്ക്‌ 500 രൂപ വരെയും ഇളവ്‌ അനുവദിക്കും .

സ്‌മാര്‍ട്‌ഫോണുകളില്‍ മി മിക്‌സ്‌ 2, മി എ1, മി മാക്‌സ്‌ 1, റെഡ്‌മി നോട്ട്‌ 4 , റെഡ്‌മി 4 എന്നിവയ്‌ക്കാണ്‌ ഷവോമി നിലവില്‍ ഇളവ്‌ അനുവദിക്കുന്നത്‌. ഷവോമി മി മിക്‌സ്‌ 2 നാണ്‌ ഏറ്റവും കൂടുതല്‍ ഇളവ്‌ അനുവദിക്കുന്നത്‌ 3,000 രൂപ കുറഞ്ഞ്‌ 32,999 രൂപയ്‌ക്ക്‌ ഈ സ്‌മാര്‍ട്‌ഫോണ്‍ ലഭിക്കും.

2017ല്‍ വിപണി മത്സരിക്കുന്ന കിടിലന്‍ നോക്കിയ ഫോണുകള്‍

മി എ1 സ്‌മാര്‍ട്‌ ഫോണുകളുടെ വില 14,999 രൂപയില്‍ നിന്നും 12,999 രൂപയായി കുറയും. മി മാക്‌സ്‌ 2 വിന്റെ 32 ജിബി റോം പതിപ്പ്‌ 12,999 രൂപയ്‌ക്കും 64 ജിബി പതിപ്പ്‌ 14,999 രൂപയ്‌ക്കും ലഭിക്കും.

4ജിബി റാം, 64 ജിബി റോം എന്നിവയോട്‌ കൂടിയ റെഡ്‌മി നോട്ട്‌ 4 ന്റെ വില 11,999 രൂപയില്‍ നിന്നും 10,999 രൂപയായി കുറയും. 3ജിബി റാം, 32ജിബി സ്റ്റോറേജ്‌ എന്നിവയോട്‌ കൂടിയ റെഡ്‌മി 4 ന്റെ വില 500 രൂപ കുറഞ്ഞ്‌ 8,499 രൂപയാകും. റെഡ്‌മി 4( 4ജിബി റാം+ 64ജിബി റോം) ന്റെ വില 10,999 രൂപയില്‍ നിന്നും 9,999 രൂപയായി കുറയും.

ആക്‌സസറികളില്‍ മി ഇന്‍-ഇയര്‍ പ്രോ എച്ച്‌ഡി , മി വൈഫൈ റിപീറ്റര്‍ 2, റെഡ്‌മി നോട്ട്‌ 4 സോഫ്‌റ്റ്‌ കേസ്‌, റെഡ്‌മി നോട്ട്‌ 4 സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ , ബ്ലൂടൂത്ത്‌ സ്‌പീക്കര്‍ മിനി എന്നിവയുടെ വിലയില്‍ ഇളവ്‌ ലഭ്യമാക്കുന്നുണ്ട്‌.

ഷവോമി റൂട്ടര്‍ 3സി 200 രൂപ വിലക്കിഴിവോടെ 999 രൂപയ്‌ക്ക്‌ വാങ്ങാം. മി എയര്‍ പ്യൂരിഫയര്‍ ഫില്‍ട്ടര്‍ 500 രൂപ കുറഞ്ഞ്‌ 1,999 രൂപയ്‌ക്ക്‌ ലഭ്യമാകും. ഷവോമി ഇന്‍-ഇയര്‍ ഹെഡ്‌ഫോണ്‍ ബേസിക്‌ 499 രൂപയ്‌ക്കും മി ക്യാപ്‌സൂള്‍ ഇയര്‍ഫോണ്‍ 899 രൂപയ്‌ക്കും ലഭ്യമാകും. മി ഹെഡ്‌ഫോണ്‍ കംഫോര്‍ട്ട്‌ 2,699 രൂപയ്‌ക്കാണ്‌ വില്‍ക്കുന്നത്‌.

വില കിഴിവിന്‌ പുറമെ ഉത്‌പന്നങ്ങള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപയോക്താക്കള്‍ക്ക്‌ കമ്പനി നല്‍കുന്നുണ്ട്‌. "നമ്പര്‍ 1 മി ഫാന്‍ വിഷ്‌ലിസ്റ്റ്‌" മത്സരവും കമ്പനി ഇതോടൊപ്പം നടത്തുന്നുണ്ട്‌.

മത്സരത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക്‌ ഷവോമി നല്‍കുന്ന പട്ടികയില്‍ നിന്നും ഒരു ഉത്‌പന്നം തിരഞ്ഞെടുത്ത്‌ കൂപ്പണ്‍ ആയി സമര്‍പ്പിക്കാം. വ്യവസ്ഥ അനുസരിച്ച്‌ പട്ടികയിലെ ഒരു ഉത്‌പന്നം മാത്രമെ തിരഞ്ഞെടുക്കാന്‍ കഴിയു.ഒന്നില്‍ കൂടുതല്‍ ഉത്‌പന്നങ്ങള്‍ സെലക്ട്‌ ചെയ്‌തിട്ടുള്ള കൂപ്പണുകള്‍ പരിഗണിക്കില്ല.

2018 ജനുവരി 5 ന്‌ ഓരോ മി ഹോം സ്‌റ്റോറുകളിലും ഇതില്‍ നിന്നും ഒരു വിജയിയെ പ്രഖ്യാപിക്കും. കൂപ്പണില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പരില്‍ വിജയുമായി ബന്ധപ്പെടും. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച്‌ വിജയിക്ക്‌ കൂപ്പണില്‍ അവര്‍ തിരഞ്ഞെടുത്ത ഉത്‌പന്ന ഏറ്റുവാങ്ങാം. ജനുവരി 20 ന്‌ മുമ്പായി സമ്മാനം വാങ്ങിയിരിക്കണം.

English summary
Xiaomi No 1 Mi Fan Sale is now live on all 15 Mi Home stores in 6 cities across the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot