ഷവോമിയുടെ പുത്തന്‍ 12.5 ഇഞ്ച് നോട്ട്ബുക്ക് എയര്‍ വേരിയന്റ് പുറത്തിറങ്ങി

|

നോട്ട്ബുക്ക് ശ്രേണി ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുത്തന്‍ എയര്‍ വേയിരന്റിനെ പുറത്തിറക്കി പ്രമുഖ ചൈനീസ് ഇലക്ട്രോണിക് നിര്‍മാതാക്കളായ ഷവോമി. 12.5 ഇഞ്ച് എം.ഐ നോട്ട്ബുക്ക് എയര്‍ എന്ന മോഡലിനെയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റല്‍ കോര്‍ ഐ5 പ്രോസസ്സറിന്റെ കരുത്തിലാണ് പുത്തന്‍ നോട്ട്ബുക്ക് പ്രവര്‍ത്തിക്കുന്നത്. സവിശേഷതകളുടെ കാര്യത്തില്‍ കാര്യമായ അപ്‌ഡേഷന്‍ നടത്താന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റില്‍

ഔദ്യോഗിക വെബ്‌സൈറ്റില്‍

ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നോട്ട്ബുക്കിന്റെ പ്രീ സെയില്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ jd.com എന്ന വെബ്‌സൈറ്റും സന്ദര്‍ശിക്കാം. പ്രോസസ്സറിനു പുറമേ 4 ജി.ബി റാമും 4ജി കണക്ടീവിറ്റിയും 256 ജി.ബി ഇന്റേണല്‍ മെമ്മറിയും പുത്തന്‍ മോഡലിന്റെ സവിശേഷതകളാണ്. നിലവില്‍ ചൈനയിലാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വില കണക്കാക്കിയാല്‍ ഏകദേശം 40,500 രൂപ വരും വിപണിവില.

പ്രീ സെയിലിലൂടെ ലഭിക്കുക

പ്രീ സെയിലിലൂടെ ലഭിക്കുക

സില്‍വര്‍ നിറത്തിലുള്ള മോഡല്‍ മാത്രമാണ് പ്രീ സെയിലിലൂടെ ലഭിക്കുക. 2016ല്‍ പുറത്തിറങ്ങിയ ഇന്റല്‍ കോര്‍ എം3 പ്രോസസ്സര്‍ വേരിയന്റിനെ അനുസ്മരിപ്പിക്കും വിധമാണ് പുത്തന്‍ മോഡലിന്റെ ഡിസൈന്‍. ചൈനീസ് വിപണിയിലെ ഉപയോക്താക്കളുടെ പ്രതികരണം ലഭ്യമായി തുടങ്ങിയിട്ടില്ല. ചെറിയ തുകയടച്ച് ആവശ്യമെങ്കില്‍ മോഡലിനെ നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ചൈനീസ് വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലും പുതിയ നോട്ട്ബുക്ക് എയറിനെ അധികം വൈകാതെ പ്രതീക്ഷിക്കാവുന്നതാണ്.

സവിശേഷതകള്‍

സവിശേഷതകള്‍

12.5 ഇഞ്ച് സ്‌ക്രീനാണ് മോഡലിലുള്ളത്. ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയ്ക്ക് മിഴിവേകാന്‍ 920X1080 പിക്‌സല്‍ റെസലൂഷനുമുണ്ട്. 170 ഡിഗ്രി വ്യൂവിംഗ് ആംഗിളാണ് മറ്റൊരു പ്രത്യേകത. വിന്‍ഡോസ് 10 ഓ.എസ് അധിഷ്ഠിതമായാണ് മോഡലിന്റെ പ്രവര്‍ത്തനം. ഏഴാം തലമുറ ഐ5 പ്രോസസ്സര്‍ കരുത്തിനായി ഉപയോഗിച്ചിരിക്കുന്നു. കൂടാതെ ഇന്റലിന്റേതന്നെ എച്ച്.ഡി ഗ്രാഫിക്‌സുമുണ്ട്. 4ജി.ബി റാമും 256 ജി.ബി ഇന്റേണല്‍ മെമ്മറിയും ലാഗ് ഫ്രീ പെര്‍ഫേമന്‍സ് നല്‍കും.

കമ്പനി അവകാശപ്പെടുന്നുണ്ട്

കമ്പനി അവകാശപ്പെടുന്നുണ്ട്

720പി വീഡിയോ കോളിംഗിനായി 1 എം.പി ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. മോഡലില്‍ അതിവേഗ ചാര്‍ജിംഗ് സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഫുള്‍ ചാര്‍ജിംഗില്‍ 8 മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ പേബാക്ക് ലഭിക്കും. യു.എസ്.ബി 3.0 പോര്‍ട്ട്, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, എച്ച്.ഡി.എം.ഐ, 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക് എന്നീ പോര്‍ട്ടുകള്‍ മോഡലിലുണ്ട്. കൂടാതെ കണക്ടീവിറ്റി സംവിധാനങ്ങളായ വൈഫൈ, ബ്ലൂടൂത്ത് 4.1, 4ജി തുടങ്ങിയവയും ഇടംപിടിച്ചിരിക്കുന്നു.

ഗൂഗിള്‍ മാപ്‌സ്, മെയില്‍, ഫോട്ടോസ്: നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ മാസ്റ്ററാകാംഗൂഗിള്‍ മാപ്‌സ്, മെയില്‍, ഫോട്ടോസ്: നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ മാസ്റ്ററാകാം

Best Mobiles in India

Read more about:
English summary
Xiaomi Notebook Air (12.5-Inch) Variant With Intel Core i5 SoC Launched: Price, Specifications

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X