ഷവോമി ഇന്ത്യയില്‍ 500ല്‍ ഏറെ മീ സ്‌റ്റോറുകള്‍ തുറക്കുന്നു...!
ഇന്ത്യാക്കാരുടെ വിശ്വസ്ഥ ബ്രാന്‍ഡാണ് ഷവോമി. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ഓഫ്‌ലൈന്‍ സാന്നിധ്യം വിപുലീകരിക്കാനായി 500ല്‍ ഏറെ മീ സ്‌റ്റോറുകള്‍ തുറക്കുന്നു ഷവോമി. കമ്പനി ഒരേ സമയമാണ് ഈ 500 സ്‌റ്റോറുകളും ഉത്ഘാടനം ചെയ്യുന്നത്. ഇന്ത്യയില്‍ ടയര്‍ 4, ടയര്‍ 5 ടൗണുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 29നാണ് മീ സ്റ്റോറുകള്‍ തുറക്കുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഷവോമി എന്ന ചൈനീസ് കമ്പനി മാത്രമാണ് എന്ന ഒരു ഗിന്നസ് റെക്കോര്‍ഡും കമ്പനി നേടിയിരിക്കുന്നു. ഇപ്പോള്‍ തുറന്ന 500 മീ സ്‌റ്റോറുകള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലായാണ്.
ഇനി ഇന്ത്യയില്‍ ഒരു മേല്‍ക്കൂരയ്ക്കുളളില്‍ തന്നെ ഷവോമിയുടെ എല്ലാ ഉത്പന്നങ്ങളും വാങ്ങാന്‍ സാധിക്കും. 2019 അവസാനത്തോടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി 5000ല്‍ അധികം സ്‌റ്റോറുകള്‍ കൂടി തുറക്കാന്‍ കമ്പനി പദ്ധതിയുണ്ട്. ഈ മീ സ്റ്റോറുകള്‍ പല നഗരങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഈ സംരഭങ്ങളോടെ ഗ്രാമീണ ഇന്ത്യയില്‍ ഷവോമി അതിന്റെ ബ്രാന്‍ഡുകള്‍ വികസിപ്പിച്ചു വരുന്നു, എന്നും ഷവോമി പറയുന്നു.
രാജ്യത്തെ റിമോട്ട് കോര്‍ണറുകളില്‍ ചില മീ സ്‌റ്റോറുകള്‍ ഉണ്ട്. ഈ സ്‌റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കാനായി ചെറിയ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും മീ ഫാന്‍സുകളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഈ സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാദേശിക വ്യക്തികള്‍ക്കും സാധിക്കും.
മീ സ്‌റ്റോര്‍ പ്രോജക്ട് എത്തുന്നതിലൂടെ ഈ മേഖലകളില്‍ 15,000ല്‍ പരം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. താത്പര്യമുളളവര്‍ക്ക് മീ.കോമിലൂടെ തൊഴിലവസരങ്ങള്‍ക്കായി അപേക്ഷിക്കാം.


Click it and Unblock the Notifications








