Home
News

ഗെയിമിങ് വരെ അടിപൊളിയാക്കാം..! ഷവോമി ക്യുഎൽഇഡി ടിവി എക്സ് പ്രോ സീരീസ് വരുന്നു

രാജ്യത്തെ മുൻനിര സ്മാർട്ട് ഫോൺ ബ്രാൻഡായ ഷവോമി ഇപ്പോൾ പ്രീമിയം ആൻഡ്രോയിഡ് ടിവി വിഭാഗത്തിലേക്ക് പുതിയ ഒരു ടിവി കൂടി സംഭാവന ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. സ്മാർട്ട് ടെലിവിഷനുകളുടെ പുതിയ സീരീസ് വിപുലീകരിച്ചുകൊണ്ട് ഷവോമി ക്യുഎൽഇഡി ടിവി എക്‌സ് പ്രോ സീരീസ് അടുത്തയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ഷവോമി ടിവികൾ ക്യുഎൽഇഡി ഡിസ്‌പ്ലേ സാങ്കേതികവിദ്യയോടെയാണ് രംഗ പ്രവേശനം ചെയ്യുന്നത്. ഷവോമി ക്യുഎൽഇഡി ടിവി എക്‌സ് പ്രോ സീരീസ് ഏപ്രിൽ 10 ന് , അതായത് അടുത്ത ആഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

 ഗെയിമിങ് വരെ അടിപൊളിയാക്കാം..!

ഈ പ്രീമിയം ക്യുഎൽഇഡി സ്മാർട്ട് ടിവി ലോഞ്ച് ചെയ്യുന്നതോടെ ഈ വിഭാഗത്തിൽ ഷവോമി മറ്റു മുൻ നിര കമ്പനികൾക്ക് ശക്തമായ എതിരാളിയാകുമെന്നുള്ളതുറപ്പാണ്. ഷവോമി സീരീസിലുള്ള സ്മാർട്ട് ടിവി മോഡലുകൾക്കെല്ലാം മികച്ച ഡിസ്പ്ലേയാണ് ഉള്ളത്. സുരക്ഷിതമായ കാഴ്ചാനുഭവത്തിനോടൊപ്പം, മെച്ചപ്പെടുത്തിയ ശബ്ദ നിലവാരവും, ശക്തമായ പ്രോസസറും ഒത്തിണങ്ങിയ മികച്ച ഗൂഗിൾ ടിവി ആണിതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ഷവോമിയുടെ നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട ഓഡിയോ-വിഷ്വൽ സവിശേഷതകളുള്ള ഒരു സിനിമാറ്റിക് അനുഭവം ഉപയോക്താക്കൾക്ക് ഷവോമി ക്യുഎൽഇഡി ടിവി എക്‌സ് പ്രോ വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. വരാനിരിക്കുന്ന സ്മാർട്ട് ടിവികളിൽ ഒരു പ്രത്യേക ഗെയിമിംഗ് മോഡ് ഉണ്ടായിരിക്കും.

 ഗെയിമിങ് വരെ അടിപൊളിയാക്കാം..!

4k റെസല്യൂഷനോടുകൂടിയ 43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പങ്ങളിൽ 2024 ഓഗസ്റ്റിൽ കമ്പനി എക്‌സ് പ്രോ ക്യുഎൽഇഡി സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇതിനേക്കാൾ മികച്ച സാങ്കേതിക വിദ്യയും പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തി ഷവോമി ക്യുഎൽഇഡി ടിവി എക്‌സ് പ്രോ സീരീസ് പുറത്തിറക്കുന്നത്.

ഷവോമി ക്യുഎൽഇഡി ടിവി എക്‌സ് പ്രോ സീരീസിൽ ഗൂഗിൾ അസിസ്റ്റന്റിനെ പിന്തുണയ്ക്കുമെന്ന് മൈക്രോസൈറ്റ് പറയുന്നു. 4 കെ റെസല്യൂഷനോടുകൂടിയ ക്യുഎൽഇഡി ഡിസ്പ്ലേകളും ഇമ്മേഴ്സീവ് ഓഡിയോ സിസ്റ്റവും ഇവയിൽ ഉണ്ടായിരിക്കും. കൂടാതെ ഒ്ട്ടും ലാഗ് ഇല്ലാതെ സുഗമമായ രീതിയിൽ ഗെയിംമിങ്ങിനെ പിന്തുണക്കുന്ന ഗെയിം ബൂസ്റ്റർ മോഡ് ഷവോമി ക്യുഎൽഇഡി ടിവി എക്‌സ് പ്രോ സീരീസിൽ വരുമെന്ന് ഷവോമി ഇന്ത്യ മൈക്രോസൈറ്റ് വെളിപ്പെടുത്തുന്നു.

 ഗെയിമിങ് വരെ അടിപൊളിയാക്കാം..!

ഇത് ഗെയിമിങ് ആസ്വാദിക്കുന്നവർക്ക് വേറിട്ട അനുഭവം സമ്മാനിക്കും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഫ്‌ലിപ്കാർട്ട്, ഷവോമി ഇന്ത്യ ഇ-സ്റ്റോർ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി സ്മാർട്ട് ഷവോമി ക്യുഎൽഇഡി ടിവി എക്‌സ് പ്രോ ടിവികൾ വാങ്ങാം. നിലവിലുള്ള Xiaomi X Pro QLED പരമ്പരയിലെ 43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് ഡിസ്പ്ലേ വലുപ്പങ്ങളിലുള്ള സ്മാർട്ട് ടിവികളുടെ ഇന്ത്യയിലെ വില യഥാക്രമം 34,999 രൂപ, 49,999 രൂപ, 69,999 രൂപ എന്നിങ്ങനെയാണ്.

എന്നാൽ ഷവോമി ക്യുഎൽഇഡി ടിവി എക്‌സ് പ്രോ സീരീസിന്റെ ഡിസ്‌പ്ലേയെക്കുറിച്ചോ ഇന്റേണൽ സ്റ്റോറേജിനോ കുറിച്ചോ ടിവിയുടെ മറ്റു ഫീച്ചറുകളേ കുറിച്ചോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച്, ഷവോമി ക്യുഎൽഇഡി ടിവി എക്‌സ് പ്രോ സീരീസ് ഒരു പ്രീമിയം ഓഫറായി എത്തിയേക്കാം. വരും ദിവസങ്ങളിൽ ഷവോമി ക്യുഎൽഇഡി ടിവി എക്‌സ് പ്രോ സീരീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടേക്കാം.

More from GizBot

Best Mobiles in India

English summary
Xiaomi is launching its QLED TV X Pro series in India on April 10, offering models in 43-inch, 55-inch, and 65-inch sizes. The TVs come with 4K displays, Dolby Vision, a quad-core chipset, and Google Assistant support, along with features like Game Booster Mode for an enhanced gaming experience. Priced between Rs. 34,999 and Rs. 69,999, these smart TVs run on Google TV with Xiaomi’s Patchwall UI, featuring 12GB RAM and 32GB storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X