വിവാദങ്ങള്‍ക്കിടയിലും ഷവോമി മൂന്നാം സ്ഥാനത്ത്

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മൂന്നാംസ്ഥാനത്ത്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ സാംസഗും ആപ്പിളുമാണ്.

ജൂലായ്, സപ്തംബര്‍ മാസത്തില്‍ വിപണിയില്‍ വിറ്റ സ്മാര്‍ട്ട്‌ഫോണുകളില്‍ ആറുശതമാനം വിഹിതമാണ് ഷവോമി നേടിയത്. വിപണിയിലെത്തി മൂന്ന് വര്‍ഷത്തിനുളളിലാണ് ഷവോമി ഈ നേട്ടം കൊയ്തത്. സ്ട്രാറ്റജി അനാലിറ്റിക്‌സ് നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്.

25 ശതമാനം വിപണി വിഹിതമാണ് ഒന്നാംസ്ഥാനത്തുള്ള സാംസഗിനുള്ളത്, 12 ശതമാനമാണ് രണ്ടാംസ്ഥാനത്തുള്ള ആപ്പിളിന്. അഞ്ചു ശതമാനത്തിലേറെ വിഹിതവുമായി എല്‍ജിയും വാവേയും ഷവോമിയ്ക്ക് തൊട്ടു പുറകിലാണ്. 32 കോടി ഫോണുകളാണ് 2014 ജൂലായ്, സപ്തംബര്‍ പാദത്തില്‍ വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനമാണ് വിപണി വളര്‍ന്നത്.

വിവാദങ്ങള്‍ക്കിടയിലും ഷവോമി മൂന്നാം സ്ഥാനത്ത്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരം കടുത്തതാണ് വിപണിയിലെ അതികായന്‍മാരായ സാംസങ്ങിന് തിരിച്ചടിയായത്. ഉയര്‍ന്ന ശ്രേണിയില്‍ ആപ്പിളും, മിഡ് റേഞ്ചില്‍ ഷവോമി, എല്‍ജി, വാവേ, ലെനോവോ കമ്പനികളും പിടിമുറുക്കിയത് സാംസഗിന് തിരിച്ചടിയായി. ഇതിനെ നേരിടാന്‍ കഴിഞ്ഞ ദിവസം സാംസഗ് പല ഫോണുകളിലും വില കാര്യമായി കുറച്ചു.

ഈ വര്‍ഷം തന്നെ ഷവോമി ചൈനീസ് വിപണിയിലും ഒന്നാംസ്ഥാനത്ത് എത്തി. ആഗോള വിപണിയില്‍ മൂന്നാം സ്ഥാനത്തെത്തിയ ജൂലായ്, സപ്തംബര്‍ പാദത്തില്‍ തന്നെ് ഫ്‌ളാഷ് സെയിലുകള്‍ വഴി ഷവോമി ഇന്ത്യന്‍ വിപണിയിലും എത്തി. അതേസമയം ഷവോമി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് ചോര്‍ത്തുന്നു എന്ന വിവാദത്തെ തുടര്‍ന്ന് കമ്പനിയ്ക്ക് ഇന്‍ഡ്യന്‍ വിപണിയില്‍ ചെറിയ തോതില്‍ തിരിച്ചടിയായി മാറി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot