ഷവോമി റെഡ്മി 4A ഇന്ന് 12PM മുതല്‍ വില്‍പന ആരംഭിക്കുന്നു!

Written By:

ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷവോമി തങ്ങളുടെ പുതിയ ഫോണായ ഷവോമി റെഡ്മി 4A വിപണിയില്‍ അവതരിപ്പിച്ചത്. ഈ ഫോണിന്റെ വില 5,999 രൂപയാണ്. മീ ആരാധകര്‍ക്ക് ഈ ഒരു ബജറ്റ് ഫോണിന്റെ വരവ് വളരെ ഏറെ സന്തോഷകരകമായ ഒരു കാര്യമായിരിക്കും.

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കുറവാണോ?

ഷവോമി റെഡ്മി 4A ഇന്ന് 12PM മുതല്‍ വില്‍പന ആരംഭിക്കുന്നു!

ഇന്ന് അതായത് മാര്‍ച്ച് 23ന് ഉച്ചയ്ക്ക് 12pm ന് ഷവോമി റെഡ്മി ആമസോണ്‍ വഴി വില്‍പന ആരംഭിക്കും. റെഡ്മി 4A യുടെ ആദ്യത്തെ ഫ്‌ളാഷ് സെയിലാണ് നടക്കുന്നത്. ഈ സെയിലില്‍ ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് എന്നീ വേരിയന്റുകളാണ് വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്.

റോസ് ഗോള്‍ഡ് വേരിയന്റ് ഏപ്രില്‍ 6 നാണ് Mi.comല്‍ വില്‍പനയ്‌ക്കെത്തുന്നത്. ഓഫ്‌ലൈന്‍ വഴി ഈ ഫോണ്‍ ലഭ്യമല്ല.

റെഡ്മി 4Aയുടെ സവിശേഷതകള്‍ ഇങ്ങനെയാണ്. 5ഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേ. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്.

സാംസങ്ങ് എസ്8നെ ഭയന്നാണോ ഇത് സംഭവിക്കുന്നത്?

ഷവോമി റെഡ്മി 4A ഇന്ന് 12PM മുതല്‍ വില്‍പന ആരംഭിക്കുന്നു!

ക്യാമറകള്‍ ഇങ്ങനെയാണ് 13എംബി പിന്‍ ക്യാമറയും 5എംബി സെല്‍ഫി ക്യാമറയുമാണ് ഇതില്‍. ഹൈബ്രിഡ് സിം സ്ലോട്ട് ഉളളതിനാല്‍ രണ്ട് സിം ഇതില്‍ ഉപയോഗിക്കാം. 4ജി വോള്‍ട്ട് IR ബ്ലാസ്റ്ററും ഇതില്‍ പിന്തുണയ്ക്കുന്നു. അതിനാല്‍ ഈ ഫോണ്‍ TV റിമോട്ട് ആയി പ്രവര്‍ത്തിക്കുന്നു. 3120എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

English summary
On Monday, Xiaomi announced the launch of the Redmi 4A in India at a price of Rs. 5,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot