ഷവോമി റെഡ്മി 5, 5 പ്ലസ് ഔദ്യോഗിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി!

Written By:

ഇപ്പോഴാണ് ഷവോമിയുടെ പുതിയ രണ്ട് ഫോണുകളുടെ വീഡിയോകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത്. അതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഈ ഉപകരണത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടും ഓണ്‍ലൈനില്‍ എത്തിയിരുന്നു.

എയര്‍ടെല്ലിന്റെ 350 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍ എങ്ങനെ നേടാം?

ഷവോമി റെഡ്മി 5, 5 പ്ലസ് ഔദ്യോഗിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി!

ഷവോമിയുടെ ഗ്ലോബല്‍ വക്താവ് ഡോണോവാന്‍ സങ്ങ് ആണ് ട്വിറ്ററില്‍ ഹാന്‍സെറ്റിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. റെഡ്മി 5, റെഡ്മി 5 പ്ലസ് എന്നീ രണ്ടു ഫോണുകള്‍ക്കും നിങ്ങളെല്ലാവരും തയ്യാറാണോ എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 7ന് ചൈനയില്‍ ഞങ്ങള്‍ രണ്ട് പുതിയ ഉപകരണം അവതരിപ്പിക്കുകയാണ്. അതിനെ കുറിച്ചുളള ഒരു ചെറിയ പ്രിവ്യൂ ആണിത്, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫോണിനെ കുറിച്ചുളള അധികം സവിശേഷതകള്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല.

പുറത്തിറങ്ങിയ ഈ റിപ്പോര്‍ട്ടു പ്രകാരം എങ്ങനെ നോക്കിയാലും സ്മാര്‍ട്ട്‌ഫോണിന്റെ ഡിസൈന്‍ വളരെ മികച്ചതാണ്. 18:9 ഡിസ്‌പ്ലേയാണ് ഷവോമിയുടെ ഈ രണ്ട് ഫോണുകള്‍ക്കും. ഇതിന് ഒരു ഓഡിയോ പോര്‍ട്ട്, ഐആര്‍ ബ്ലാസ്റ്റര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്. ബ്ലാക്ക്, ഗോള്‍ഡ്, ബ്ലൂ, പിങ്ക് എന്നീ നിറങ്ങളും ഉള്‍പ്പെടുന്നു. ഡിസൈനില്‍ ഈ രണ്ട് ഉപകരണങ്ങളും കണക്കിലെടുത്താല്‍ ഏറെ സമാനമാണ്.

എന്നാല്‍ സവിശേഷതകളില്‍ വ്യത്യാസം കാണിക്കുന്നുണ്ട്. ചൈനീസ് ടെലികോം സര്‍ട്ടിഫിക്കേഷന്‍ സൈറ്റായ TENAAയില്‍ ഷോവോമി റെഡ്മി 5 ഫോണിന്റെ സവിശേഷതകള്‍ കാണപ്പെട്ടിരുന്നു. ഈ ലിസ്റ്റിങ്ങ് ശരിയാണെങ്കില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഏവരേയും ആകര്‍ഷിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 5

ലീക്കായ റിപ്പോര്‍ട്ടില്‍ ഷവോമി റെഡ്മി 5ന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് (720X1440 പിക്‌സല്‍) 18:9 ഡിസ്‌പ്ലേ, 1.8GHz ഒക്ടാകോര്‍ SoCയാണ് ഈ ഫോണില്‍. 2ജിബി, 3ജിബി, 4ജിബി എന്നിവയാണ് ചിപ്‌സെറ്റുകള്‍. അതായത് മൂന്നു വേരിയന്റില്‍ ഈ ഫോണ്‍ എത്തുന്നു. 16ജിബിജി, 32ജിബി, 64ജിബി എന്നീ മൂന്നു സ്‌റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

3200എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 7.1.2 MIUI 9ല്‍ ആണ്. 12എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമുണ്ട്.

ഈ ആറ് സേവനങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്! 

ഷവോമി റെഡ്മി 5 പ്ലസ്

ഷവോമി റെഡ്മി 5 പ്ലസിനെ കുറിച്ച് ധാരാളം കിംവദന്തികള്‍ എത്തിയിരുന്നു. 5.5ഇഞ്ച് FHD+ റിസൊല്യൂഷന്‍ 2160X1080 പിക്‌സല്‍. ഈ ഡിവൈസില്‍ പിന്തുണയ്ക്കുന്നത് സ്‌നാപ്ഡ്രാഗണ്‍ 625 ഇല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 630 SoC ആണ്. 3ജിബി/ 4ജിബി റാം, 32ജിബി/ 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജും വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

പ്രതീക്ഷിക്കുന്ന വില

റെഡ്മി 5ന് 6,800 രൂപയും, റെഡ്മി 5 പ്ലസിന് 9,700 രൂപയമാകും വില എന്നു പ്രതീക്ഷിക്കുന്നു. ഡിസംബര്‍ 7ന് ഈ ഫോണുകള്‍ അവതരിപ്പിക്കുകയും, ഡിസംബര്‍ 10ന് അല്ലെങ്കില്‍ 12ന് വില്‍പന തുടങ്ങുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi global spokesperson Donovan Sung has posted the images of the smartphones on his Twitter handle. Sung has tweeted, "Is everyone ready for the all-new Redmi 5 and Redmi 5 Plus? We're launching these two new devices in China on Thursday, Dec 7.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot