ഷവോമി റെഡ്മി 5 മാര്‍ച്ച് 14ന് ഇന്ത്യയില്‍ എത്തുന്നു

Posted By: Samuel P Mohan

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി മാര്‍ച്ച് 14ന് ഷവോമി റെഡ്മി 5 ഇന്ത്യയില്‍ അവതരിപ്പിക്കും. ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഈ ഫോണിനെ കുറിച്ചുളള പല റിപ്പോര്‍ട്ടുകളും എത്തിക്കഴിഞ്ഞു. പുതിയ റെഡ്മി ഫോണ്‍ പുതിയ 'കോംപാക്റ്റ് പവര്‍ഹൗസ്' ആയിരിക്കും.

ഷവോമി റെഡ്മി 5 മാര്‍ച്ച് 14ന് ഇന്ത്യയില്‍ എത്തുന്നു

കമ്പനി അതിന്റെ ഒരു ടീസറിലും ഫോണിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഊഹങ്ങള്‍ വച്ച് റെഡ്മി 5 ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റെഡ്മി നോട്ട് 5, റെഡ്മി 5

ഷവോമി തങ്ങളുടെ റെഡ്മി 5 പ്ലസിനോടൊപ്പം റെഡ്മി 5 കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ അവതരിപ്പിച്ചു. റെഡ്മി 5 ആയി ഇപ്പോള്‍ റെഡ്മി 5 പ്ലസ് ഇന്ത്യയില്‍ ലഭ്യമാണ്. റെഡ്മി 5 ഫോണില്‍ 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

ഡ്യുവല്‍ സിം പിന്തുണയുളള ഈ ഫോണിന് 12എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ്. MIUIല്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 3300എംഎഎച്ച് ബാറ്ററിയാണ്.

റെഡ്മി 5

ഏകദേശം ഒരോ സവിശേഷതയാണ് റെഡ്മി നോട്ട് 5നും റെഡ്മി 5നും. റെഡ്മി 5ന് 5.7 ഇഞ്ച് എച്ച്ഡി പ്ലസ് സ്‌ക്രീനും എന്നാല്‍ റെഡ്മി നോട്ട് 5ന് 5.99 ഇഞ്ച് സ്‌ക്രീനുമാണ്. ബിസില്‍ലെസ് ഡിസ്‌പ്ലേയും 18:9 റേഷ്യോയുമാണ് ഇതില്‍. റെഡ്മി നോട്ട് 5ന് സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, അഡ്രിനോ 506 ജിപിയു എന്നിവ ഗ്രാഫിക്‌സ് പ്രകടനമാണ്.

2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് റെഡ്മി 5 എത്തുന്നത്. കൂടാതെ ഈ ഫോണിന് 3500എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

ഐഫോണ്‍ Xനോടു സാമ്യവുമായി വണ്‍പ്ലസ് 6 എത്തുന്നു

വില

താരതമ്യം ചെയ്യുമ്പോള്‍ റെഡ്മി നോട്ട് 5ന് 2.0 GHz സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ അഡ്രിനോ 506 ജിപിയു എന്നിവയാണ്. റെഡ്മി നോട്ട് 5ന്റെ 3ജിബി റാം 32 ജിബി സാറ്റോറേജ് വേരിയന്റിന് 9,999 രൂപയാണ്. എന്നാല്‍ 4ജിബി റാം 64ജിബി സ്‌റ്റോറേജിന് 11,999 രൂപയും. 4000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍. മീ.കോം, ഫ്‌ളിപ്കാര്‍ട്ട്, മീ ഹോം സ്‌റ്റോര്‍, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവയില്‍ നിന്നും റെഡ്മി നോട്ട് 5 വാങ്ങാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi could launch the Redmi 5 smartphone in India on March 14. The Chinese company has already started teasing the upcoming device via its social media channels.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot