ഷവോമി തങ്ങളുടെ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായ റെഡ്മി 5എ റോസ് ഗോള്‍ഡ് എഡിഷന്‍ പുറത്തിറക്കി. ആദ്യമായി ഈ ഫോണിന്റെ വില്‍പന ഫ്‌ളിപ്കാര്‍ട്ടിലൂടേയും മീ.കോമിലൂടേയുമാണ്. ഫോണ്‍ വില 4,999 രൂപയും. റോസ് ഗോള്‍ഡ് വേരിയന്റിന്റെ സവിശേഷതകളിലോ ഫീച്ചറുകളിലോ പ്രത്യേകിച്ച് മാറ്റമൊന്നുമില്ല.
മറ്റു രണ്ടു നിറങ്ങളായ ഡാര്‍ക്ക് ഗ്രേയും, ഗോള്‍ഡും ലഭ്യമാണ്. കൂടാതെ ഈ ഫോണിനോടൊപ്പം ലോഞ്ച് ഓഫറുകളും ഉണ്ട്. ഇന്ന ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫോണ്‍ വില്‍പന ആരംഭിച്ചു തുടങ്ങിയത്.
ലോഞ്ച് ഓഫറുകള്‍
ആക്‌സിസ് ബാങ്ക് ബസ്സ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഈ ഫോണ്‍ നിങ്ങള്‍ വാങ്ങുകയാണെങ്കില്‍ 5% അധിക ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ഷവോമിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറായ മീ.കോമില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് (Accidental damage) 499 രൂപയും ലഭിക്കുന്നു. നിങ്ങള്‍ ഒരു റിലയന്‍സ് ജിയോ കസ്റ്റമറാണെങ്കില്‍ 198 രൂപയ്ക്ക് 13 തവണ റീച്ചാര്‍ജ്ജ് ചെയ്താല്‍ 1000 രൂപ ക്യാഷ്ബാക്കും ഉണ്ട്.
ഷവോമി റെഡ്മി 5എ വേരിയന്റുകള്‍
രണ്ട് വേരിയന്റുകളിലാണ് ഷവോമി റെഡ്മി 5എ റോസ് ഗോള്‍ഡ് എത്തിയിരിക്കുന്നത്. ഒന്ന് 16ജിബി സ്റ്റോറേജ് 2ജിബി റാം, വില 5,999 രൂപ മറ്റൊന്ന് 32ജിബി സ്റ്റോറേജ് 3ജിബി റാം വില 6,999 രൂപ. 16ജിബി വേരിയന്റിന് ഫ്‌ളിപ്കാര്‍ട്ടിലും മീ.കോമിലുമായി 1000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. അങ്ങനെ നിങ്ങള്‍ക്കിത് 4,999 രൂപയ്ക്ക് ലഭ്യമാകും. ഇന്ത്യയിലെ ഓഫ്‌ലൈന്‍ വിപണിയില്‍ ഇതിന്റെ സാന്നിധ്യം വിപുലീകരിക്കാന്‍ ഷവോമി റീട്ടെയില്‍ ചെയിന്‍ ബിഗ്ബസാറുമായി സഹകരിച്ചു.
കുറഞ്ഞ വിലയില്‍ 16 എംപി ക്യാമറ ഫോണുകള്‍
ഷവോമി റെഡ്മി 5എ റോസ് ഗോള്‍ഡിന്റെ സവിശേഷതകള്‍
- 5 ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ.
- 1.4GHz ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 മൊബൈല്‍ പ്ലാറ്റ്‌ഫോം 500MHz അഡ്രിനോ 308 ജിപിയു.
- 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
- ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് MIUI 9
-ഡ്യുവല്‍ സിം
- എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ, 1080 വീഡിയോ റെക്കോര്‍ഡിംഗ്
- 5എംപി മുന്‍ ക്യാമറ
- 4ജി വോള്‍ട്ട്, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് 4.1, ജിപിഎസ് + GLONASS
- 3000എംഎഎച്ച് ബാറ്ററി
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.