ദേശ് കാ സ്‌മാര്‍ട് ഫോണ്‍ എന്ന പേരില്‍ ഷവോമി റെഡ്‌മി 5എ ഇന്ത്യയില്‍ അവതരിപ്പിച്ചത് നവംബര്‍ 30 നാണ്. ഫ്‌ളിപ്‌കാര്‍ട്ട് , മി ഡോട്ട് കോം എന്നിവയില്‍ മാത്രമായി വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയ്‌ക്കാണ് വില്‍പ്പന ആരംഭിച്ചത്.ഡിവൈസിന്റെ വില 4,999 രൂപയായിരുന്നു.
മറ്റ് ഷവോമി സ്‌മാര്‍ട്‌ഫോണുകളെ പോലെ വില്‍പ്പനയ്‌ക്ക് എത്തി ഉടന്‍ തന്നെ ഈ മോഡലിന്റെയും സ്‌റ്റോക് തീര്‍ന്നു. ആദ്യ വില്‍പ്പനയില്‍ എത്ര ഡിവൈസുകള്‍ വിറ്റു പോയി എന്നതിന്റെ കൃത്യം കണക്ക് കമ്പനി ഇത് വരെ ലഭ്യമാക്കിയിട്ടില്ല. അതെസമയം റെഡ്‌മി 5എയുടെ രണ്ടാമത്തെ വില്‍പ്പന ഡിസംബര്‍ 14 ന് തുടങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ആദ്യ വില്‍പ്പനയിലേത് പോലെ ഫ്‌ളിപ്‌കാര്‍ട്ട്, മി ഡോട്ട് കോം എന്നിവ വഴിയായിരിക്കും രണ്ടാം വില്‍പ്പനയിലും റെഡ്‌മി 5 എ ലഭ്യമാവുക.
" ദേശ് കാ സ്‌മാര്‍ട് ഫോണിനെ പിന്തുണയ്‌ക്കുന്ന എല്ലാ റെഡ്‌മി ആരാധകര്‍ക്കും നന്ദി. നിങ്ങളില്‍ ചിലര്‍ക്ക് ഓഡര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതായി മനസിലായി, ഞങ്ങളുടെ പങ്കാളികള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. അടുത്ത വില്‍പ്പന 14 ന് ആരംഭിക്കും" റെഡ്‌മി 5എ യുടെ വില്‍പ്പന സംബന്ധിച്ച് ഷവോമി ഇന്ത്യയുടെ തലവന്‍ മനു കുമാര്‍ ട്വിറ്ററില്‍ അറിയച്ചു.
ഫോണ്‍ റൂട്ട് ചെയ്യുന്നതാണോ ചെയ്യാതിരിക്കുന്നതാണോ നല്ലത്, അറിയേണ്ടതെല്ലാം!!
റെഡ്‌മി 5 എയുടെ ഓഫ്‌ലൈന്‍ ലഭ്യത ഉര്‍ത്തുമെന്ന് കമ്പനി ഉറപ്പ് തന്നു. സുപ്രധാന റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും മി ഹോം സ്‌റ്റോറുകള്‍ വഴിയും സ്‌മാര്‍ട് ഫോണുകള്‍ വില്‍പ്പനയ്‌ക്കെത്തും. മൊത്തം വില്‍പ്പന ഉയര്‍ത്താന്‍ ഈ നീക്കം സഹായിക്കും.
2ജിബി റാം , 16 ജിബി സ്‌റ്റോറേജ് , 3ജിബി റാം 32ജിബി സ്റ്റോറേജ് എന്നിങ്ങനെ ഷവോമി റെഡ്‌മി 5എയുടെ രണ്ട് പതിപ്പുകള്‍ ലഭ്യമാകും. അ'ിസ്ഥാന പതിപ്പിന്റെ വില 5,999 രൂപയും ഉയര്‍ന്ന പതിപ്പിന്റെ വില 6,999 രൂപയും ആയിരിക്കും.
റെഡ്‌മി 5എയുടെ അടിസ്ഥാന പതിപ്പിന്റെ ആദ്യ 50 ലക്ഷം യൂണിറ്റുകള്‍ 1,000 രൂപ ഇളവില്‍ 4,999 രൂപയ്‌ക്ക് ലഭ്യമാകും.
മുന്‍ഗാമിയായ റെഡ് മി 4 ലേതിന് സമാനമായി 5-ഇഞ്ച് എച്ച്‌ഡി 720പി ഡിസ്‌പ്ലെ, സ്‌നാപ്‌ഡ്രാഗണ്‍ 425 എസ്‌ഒസി എന്നിവയോട് കൂടിയാണ് റെഡ്‌മി 5എയും എത്തുന്നത്.
എഫ്/2.2 അപ്പേര്‍ച്ചറോട് കൂടിയ 13 എംപി റിയര്‍ ക്യാമറ, എഫ്/2.0 അപ്പേര്‍ച്ചറോട് കൂടിയ 5എംപി സെല്‍ഫി ക്യമാറ എന്നിവയാണ് ഡിവൈസിലുള്ളത്. 4ജി വോള്‍ട്ടി , ബ്ലൂടൂത്ത്, വൈ-ഫൈ, ഡ്യുവല്‍ സിം എന്നിവയും സപ്പോര്‍ട്ട് ചെയ്യും. 3000എംഎഎച്ച് ആണ് ഡിവൈസിലെ ബാറ്ററി.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.