ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ റെഡ്മീ കെ20 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

|

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളായ റെഡ്മി K20, K20 പ്രോ എന്നിവ ജൂലൈ 17-ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കമ്പനി ഇക്കാര്യം അറിയിച്ചു. പുതിയ ഫോണുകള്‍ പുറത്തിറക്കുന്നത്. റെഡ്മി K20-യിലും K20 പ്രോയിലും 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് സ്‌ക്രീനാണുള്ളത്.

ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ റെഡ്മീ കെ20 ഇന്ന് ഇന്ത്യയില്‍

റെസല്യൂഷന്‍ 2340X1080 പിക്‌സല്‍സ്. ആസ്‌പെക്ട് റേഷ്യോ 19.5:9-ഉം സ്‌ക്രീന്‍- ബോഡി അനുപാതം 91 ശതമാനവും ആണ്. K20 പ്രോയില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. K20-യില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 പ്രോസസ്സറും. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ റെഡ്മീ കെ20 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫ്ലാഗ്ഷിപ്പ് കില്ലര്‍ എന്നാണ് ഷവോമി തങ്ങളുടെ ഫോണിനെ വിശേഷിപ്പിക്കുന്നത്.

റെഡ്മി K20

റെഡ്മി K20

ഫുള്‍ സ്ക്രീന്‍ ഡിസൈനില്‍, പോപ്പ് അപ്പ് ക്യാമറ, 4000 എംഎഎച്ച്‌ ബാറ്ററി സവിശേഷതകളോടെയാണ് ഈ ഫോണ്‍ വിപണിയിൽ എത്തുന്നത്. ഷവോമി കെ20 പ്രോ 6.39 ഇഞ്ച് സ്ക്രീന്‍ വലിപ്പം ഉള്ള എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയിലാണ് എത്തുന്നത്. നോച്ച്‌ ഇല്ലാത്ത ഡിസ്പ്ലേയാണ് ഇത്. പോപ്പ് അപ്പ് ക്യാമറയായിരിക്കും മുന്നില്‍ ഉണ്ടാകുക. 20 എം.പി ക്യാമറയായിരിക്കും സെല്‍ഫിക്കായി ഇതിൽ ഉള്ളത്. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ ഫോണിനുണ്ടാകും.

റെഡ്മീ K20 പ്രോ

റെഡ്മീ K20 പ്രോ

പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന് ഉണ്ടാകുക. പ്രൈമറി സെന്‍സര്‍ ഐഎംഎക്സ് 486 ആയിരിക്കും. ട്രിപ്പില്‍ ക്യാമറ സെറ്റപ്പ് 48 എം.പി+13 എം.പി+8 എം.പി കോണ്‍ഫിഗ്രേഷനില്‍ ആയിരിക്കും. ലിക്വിഡ് കൂളിംഗ് സംവിധാനം ഫോണിനുണ്ട്. 4,000 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി. ഏതാണ്ട് 25,000-30000 റേഞ്ചിലുള്ള രൂപയായിരിക്കും ഈ ഫോണിന്‍റെ 6 ജി.ബിക്ക് വരുന്ന വില നിരക്ക്. 8 ജി.ബിക്ക് 28,000-32,0000 റേഞ്ചിലായിരിക്കും വില.

ക്യൂവല്‍ കോമിന്‍റെ പുതിയ പ്രോസ്സര്‍
 

ക്യൂവല്‍ കോമിന്‍റെ പുതിയ പ്രോസ്സര്‍

K 20-യില്‍ എത്തിയാല്‍ ക്യൂവല്‍ കോമിന്‍റെ പുതിയ പ്രോസ്സര്‍ ആയിരിക്കും ഇതില്‍ ഉപയോഗിച്ചിട്ടുണ്ടാകുക. ഇതിലും പോപ്പ് അപ്പ് ക്യാമറ തന്നെയാണ്. ഇതിന്‍റെ 6 ജി.ബി/64 ജി.ബി പതിപ്പിന് 20,000 റേഞ്ചില്‍ വില പ്രതീക്ഷിക്കാം. അതേ സമയം 6 ജി.ബി/128 ജി.ബി പതിപ്പിന് വില 21,000 രൂപയ്ക്ക് അടുത്ത് പ്രതീക്ഷിക്കാം. റെഡ്‌മി K20 പ്രൊ ചൈനയിൽ ഒന്നിലധികം വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Xiaomi Redmi K20 and the Redmi K20 Pro have been launched in India. The two smartphones are affordable flagships with impressive hardware at an affordable price. Redmi K20 price in India and Redmi K20 Pro price in India is expected to be revealed soon. Both smartphones have similar hardware.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X