ഷവോമി റെഡ്മി നോട്ട് 4 തീ പിടിച്ചു: വീഡിയോ കാണാം!

Written By:

ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി റെഡ്മി നോട്ട് 4 സംഗീത, പൂര്‍വ്വിക, ലോട്ട് മൊബൈല്‍, ജിഗ്‌സി എന്നിവയില്‍ നല്‍കി തുടങ്ങിയത്.

ഷവോമി റെഡ്മി നോട്ട് 4 തീ പിടിച്ചു: വീഡിയോ കാണാം!

244 രൂപ അണ്‍ലിമിറ്റഡ് ഓഫര്‍: വാലിഡിറ്റി 70 ദിവസം: വോഡാഫോണ്‍ ഞെട്ടിക്കുന്നു!

കഴിഞ്ഞ വര്‍ഷം ഗാലക്‌സി നോട്ട് 7 നിരവധി സ്‌പോഡന സംഭവങ്ങള്‍ നടന്ന് സ്മാര്‍ട്ട്‌ഫോണ്‍ വിപണി കുലുക്കിയിരുന്നു. എന്നാല്‍ ഈ ഒരു സംഭവം സാംസങ്ങ് മാത്രമല്ല നേരിടുന്നത്.

ഈ അടുത്തിടെയുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത് ഷവോമി റെഡ്മി നോട്ട് 4 വാങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അത് തീ പിടിച്ചു എന്നാണ്.

ടെക്‌ക്കേസ് (TechCase) റിപ്പോര്‍ട്ടു പ്രകാരം ബാംഗ്ലൂര്‍ റസിഡന്റാണ് ഷവോമി റെഡ്മി നോട്ട് 4 വാങ്ങിയത്. ഈ ഫോണില്‍ സിം കാര്‍ഡ് ഇടാനായി തുറന്നപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇൗ വീഡിയോയില്‍ നിങ്ങള്‍ക്കു കാണാം, ഫോണ്‍ പൊട്ടിത്തെറിക്കുന്നതും റെഡ്മി നോട്ട് 4ന്റെ ഉടമ അര്‍ജ്ജുന്‍ സ്‌റ്റോര്‍ ഉടമയില്‍ നിന്നും റെഡ്മി നോട്ട് 4 തിരികെ വാങ്ങുന്നതും.

റെഡ്മി നോട്ട് 4 സിം സ്ലോട്ട് തുറന്നപ്പോള്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ തീജ്വാലകള്‍ കാണപ്പെട്ടു. ഡിവൈസ് പുര്‍ണ്ണമായും കത്തി നശിപ്പിക്കപ്പെടുകയും എന്നാല്‍ ഭാഗ്യം കൊണ്ട് അവിടുത്തെ കച്ചവടക്കാര്‍ക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ജൂലൈ 17നാണ് ഈ സംഭവം നടന്നത്.

ഷവോമി റെഡ്മി നോട്ട് 4 തീ പിടിച്ചു: വീഡിയോ കാണാം!

വാട്ട്‌സാപ്പ് പ്രൊഫൈല്‍ ആരാണ് നോക്കിയത്?

റിപ്പോര്‍ട്ടുകള്‍ പ്രകാരം റെഡ്മി നോട്ട് 4 പൂര്‍വിക മൊബൈല്‍ സ്റ്റോറില്‍ നിന്നുമാണ് റെഡ്മി നോട്ട് 4 വാങ്ങിയിരിക്കുന്നത്. ബില്‍ വില കാണിക്കുന്നത് 11,499 രൂപയും തീയതി ജൂണ്‍ ഒന്നുമാണ്.

ആദ്യമായാണ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വര്‍ഷം മീ 4i പൊട്ടിത്തെറിച്ചു. ഇതെല്ലാം തന്നെ CCTV യില്‍ പകര്‍ത്തിയിട്ടുണ്ട്.

English summary
From the recent media reports, it looks like a brand new Xiaomi Redmi Note 4 caught fire days after the purchase.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot