ഷവോമി റെഡ്മി നോട്ട് 4 വെറും 1099 രൂപയ്ക്ക്?

Written By:

അടുത്തിടെ പ്രീ-ജിഎസ്ടി സെയില്‍സ് ഇന്റര്‍നെറ്റില്‍ ഉടനീളം വലിയ വാര്‍ത്തയായിരുന്നു. പഴയ സ്റ്റോക്കുകള്‍ തീര്‍ക്കാനായി ഇലക്ട്രോണിക്‌സ് സ്‌റ്റോറുകളില്‍ നിരവധി ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയിരുന്നു.

ഇന്ത്യയില്‍ ഏറ്റവും ആദിമുഖ്യം കൊളളുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

ഷവോമി റെഡ്മി നോട്ട് 4 വെറും 1099 രൂപയ്ക്ക്?

ഉപഭോക്താക്കള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലായിരുന്നു ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ പോലും വിവിധ ഉത്പന്നങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ പല സ്ഥലങ്ങളിലും പ്രീ ജിസ്ടി വില്‍പന നടന്നു.

എന്നാല്‍ ഈ അവസരം മുതലെടുത്ത് പല സ്‌കാമര്‍മാരും വ്യാജ മെസേജുകള്‍ വാട്ട്‌സാപ്പില്‍ അയയ്ക്കാന്‍ തുടങ്ങി.

എന്തായിരിക്കാം ആ സ്പാം സന്ദേശങ്ങള്‍? കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രീ-ജിഎസ്ടി സെയില്‍ അവസാനിച്ചു!

മുകളില്‍ സൂചിപ്പിച്ചതു പോലെ പ്രീ-ജിഎസ്ടി സെയില്‍ അവസാനിച്ചു. എന്നാല്‍ ആമസോണ്‍ ഇന്ത്യ ഇപ്പോഴും വളരെ വില കുറഞ്ഞ രീതിയില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി വാട്ട്‌സാപ്പിലൂടെ പല സന്ദേശങ്ങളും പരക്കുന്നുണ്ട്.

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

സ്‌കാം മീ ആരാധകരെ ലക്ഷ്യമിടുന്നു!

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വാട്ട്‌സാപ്പിലെ ആ സ്‌കാം സന്ദേശം ഇതാണ്, ഷവോമി റെഡ്മി നോട്ട് 4 വളരെ വില കുറഞ്ഞ രീതിയില്‍ നിങ്ങള്‍ക്കു വാങ്ങാം. അതായത് വില്‍പനയുടെ ഭാഗമായി 32ജിബി ഷവോമി റെഡ്മി നോട്ട് 4ന്റെ വില 1,099 രൂപയും 64ജിബി ഷവോമി നോട്ട് 4ന്റെ വില 1,299 രൂപയുമാണ് എന്നാണ് സന്ദേശങ്ങള്‍.

മറ്റു പ്രോഡക്ടുകളും ഉള്‍പ്പെടുന്നു!

റെഡ്മി നോട്ട് 4 കൂടാതെ മറ്റ് ഉത്പന്നങ്ങള്‍ക്കും വാട്ട്‌സാപ്പ് വ്യാജ സന്ദേശത്തില്‍ ഉള്‍പ്പെടുന്നു. അതായത് എച്ച്പി 16ജിബി പെന്‍ ഡ്രൈവ് ഒരു രൂപയ്ക്കും ജെബിഎല്‍ ബ്ലൂട്ടത്ത് സ്പീക്കര്‍ 59 രൂപയ്ക്കും, ഫിലിപ്‌സ് ട്രിമ്മര്‍ ആറു രൂപയ്ക്കും ലഭിക്കുന്നു എന്നാണ്.

യഥാര്‍ത്തത്തില്‍ എങ്ങനെയാണ് സ്‌കാം?

ഈ സന്ദേശം എങ്ങനെ നിങ്ങളെ കബളിപ്പിക്കാന്‍ കഴിയുന്നു? സ്‌കാമറുമാര്‍ ഈ സന്ദേശത്തില്‍ ഒരു ലിങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ നിങ്ങള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആമസോണ്‍ ലോഗോ ഉള്‍പ്പെടുന്ന ഒരു ആമസോണ്‍-ജിഎസ്ടി-സെയില്‍ എന്ന ഫിഷിങ്ങ് സൈറ്റിലേക്ക് നിങ്ങളെ കൊണ്ടു പോകും.

സെയില്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളെ ആഡുകള്‍ അടങ്ങിയ മറ്റു സൈറ്റില്‍ നിങ്ങളെ എത്തിക്കും. ഇവിടെ നിങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാം കൂടാതെ അതിനായി നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ പോലുളള വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടും. കൂടാതെ ഇത് എട്ട് വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഈ സന്ദേശം അയക്കാനും പറയുന്നതാണ്. അവസാനം നിങ്ങളും ഈ തട്ടിപ്പിന് ഇരയാകും.

നോക്കിയ 5 പ്രീ-ബുക്കിങ്ങ് തുടങ്ങി: മറ്റു മിഡ്‌റേഞ്ച് ഫോണുകള്‍ക്ക് ഭീക്ഷണി!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There were many attractive offers in the electronics market as the companies starting offering discounts to clear their old stock.e-pre-gst-sales-042379.html

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot