മൊബൈല്‍ വിപണിയില്‍ അടുത്ത വിപ്ലവത്തിനൊരുങ്ങി ഷവോമി നോട്ട് 5 ഉടന്‍ എത്തുന്നു: വില വളരെ തുച്ഛം

Posted By: Samuel P Mohan

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവായ ഷവോമി ഏവരേയും അമ്പരപ്പിച്ചു കൊണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. ഷവോമിയുടെ മികച്ച മോഡലായ റെഡ്മി നോട്ട് 4ന്റെ പിന്‍ഗാമിയാണ് ഈ വരാന്‍ പോകുന്ന റെഡ്മി നോട്ട് 5. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുളളില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഈ ഫോണിനെ കുറിച്ച് എത്തിയിരുന്നു. ഇന്റര്‍നെറ്റില്‍ ഈ ഫോണിനെ കുറിച്ച് ലൈവ് ഇമേജുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന വിലയാണ് റെഡ്മി നോട്ട് 5ന് നല്‍കിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗിസ്‌മോ ചൈന റിപ്പോര്‍ട്ട്

ഗിസ്‌മോ ചൈനയുടെ റിപ്പോര്‍ട്ട് പ്രകാരം ഷവോമി 'ചൈന MIUI ഫോറത്തില്‍' ഹോസ്റ്റ് ചെയ്തിരിക്കുന്ന മത്സരത്തില്‍ റെഡ്മി നോട്ട് 5ഉും ദൃശ്യമായി എന്നാണ്. ആ ലിസ്റ്റിംഗില്‍ വ്യക്തമാക്കിയിരിക്കുന്നത് റെഡ്മി നോട്ട് 5ന് ഇന്ത്യന്‍ വില ഏകദേശം 6800 രൂപ വില വരുമെന്നുമാണ്‌.

ഓപ്പോ മാര്‍ട്ട് വെബ്‌സൈറ്റ്

നവംബര്‍ മാസത്തില്‍ ഓപ്പോ മാര്‍ട്ട് വെബ്‌സൈറ്റിലും ഈ ഫോണിന്റെ ചില സവിശേഷതകള്‍ നല്‍കിയിരുന്നു. അതായത് ഈ ഫോണിന് 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 2160X1080 പിക്‌സല്‍ റസൊല്യൂഷന്‍, 18:9 ആസ്‌പെക്ട് റേഷ്യോ, എഡ്ജ് ടൂ എഡ്ജ് സ്‌ക്രീന്‍ എന്നിങ്ങനെ.

നോക്കിയ 1 :ആദ്യത്തെ ആന്‍ഡ്രോയിഡ് ഓറിയോ ഗോ ഫോണ്‍ ഉടന്‍ എത്തുന്നു

മറ്റു സവിശേഷതകള്‍

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ആന്‍ഡ്രോയിഡ് നൗഗട്ട് അടിസ്ഥാനമാക്കിയ MIUI 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4000എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 12എംപി പിന്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയും നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ കിംവദന്തികള്‍ പറഞ്ഞിരുന്നത് ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ടില്‍ റണ്‍ ചെയ്യുന്ന ഫോണിന് ആന്‍ഡ്രോയിഡ് ഓറിയോ ഉടന്‍ ലഭിക്കുമെന്നാണ്.

രണ്ട് വേരിയന്റില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു അതായത് ഇന്ത്യയില്‍ ക്വല്‍കോം പ്രോസസറിലും ചൈനയില്‍ മീഡിയാടെക് പ്രോസസറിലും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Chinese smartphone maker Xiaomi is likely to launch the much-anticipated smartphone Redmi Note 5 soon. The leaked renders have shown off a radically new design on the device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot