ഓഗസ്റ്റ് 21ന് ഷവോമിയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ എത്തുന്നു!

Written By:

ചൈനയിലെ ബെയ്ജിങ്ങ് ആസ്ഥാനമാക്കിയ ഒരു സ്വകാര്യ ഇലക്ട്രോണിക്‌സ് കമ്പനിയാണ് ഷവോമി. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഇവര്‍.

ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ ഓഫര്‍, ടോക്‌ടൈം, ഡാറ്റ പാക്ക്: വന്‍ ഓഫറുകള്‍!

ഓഗസ്റ്റ് 21ന് ഷവോമിയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ എത്തുന്നു!

ഷവോമി തങ്ങളുടെ അടുത്ത പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഓഗസ്റ്റ് 21ന് ചൈനയില്‍ നടക്കുന്ന ചടങ്ങിലാണ് ഈ ഫോണിന്റെ അവതരണം.

ചൈനീസ് മൈക്രോബ്ലോഗിങ്ങ് വെബ്‌സൈറ്റായ 'Weibo' യിലാണ് ഈ ഫോണിന്റെ ഇമേജുകള്‍ എത്തിയികിക്കുന്നത്.

വരാനിരിക്കുന്ന ഷവോമി റെഡ്മി 5A യുടെ സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ട് വേരിയന്റില്‍

ഷവോമി റെഡ്മി 5A രണ്ട് വേരിയന്റാലാണ് എത്തുന്നതെന്നു പറയപ്പെടുന്നു. അതില്‍ ഒരു വേരിയന്റിന് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട് എന്നാല്‍ മറ്റൊരു വേരിയന്റിന് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ സൈറ്റായ TENAA യില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ ഫോണിന്റെ കോടുകള്‍ ഇങ്ങനെയാണ്, MDT6 എന്നും MDT6S എന്നുമാണ്.

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പിലേക്ക് ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യം: എങ്ങനെ ലിങ്ക് ചെയ്യാം?

 

റാം

2ജിബി റാം, 3ജിബി റാം എന്നീ വേരിയന്റിലാണ് ഈ ഫോണുകള്‍ എത്തിയിരിക്കുന്നത്. 2ജിബി റാം വേരിയന്റിന് 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 3ജിബി റാമിന് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെയാണ്. ഈ ഫോണുകള്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ 425 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 430 ചിപ്‌സെറ്റ് ആയിരിക്കും.

റാം

2ജിബി റാം, 3ജിബി റാം എന്നീ വേരിയന്റിലാണ് ഈ ഫോണുകള്‍ എത്തിയിരിക്കുന്നത്. 2ജിബി റാം വേരിയന്റിന് 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 3ജിബി റാമിന് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെയാണ്. ഈ ഫോണുകള്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ 425 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 430 ചിപ്‌സെറ്റ് ആയിരിക്കും.

ക്യാമറ

3ജിബി റാം വേരിയന്റിന് 16എംപി റിയര്‍ ക്യാമറയും 13എംപി മുന്‍ ക്യാമറയുമാണ്.

2ജിബി റാം മോഡലിന് 13എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്.

എയര്‍ടെല്ലിന്റെ സൗജന്യ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്ക് നേടാം: വേഗമാകട്ടേ!

 

നിറങ്ങള്‍

കറുപ്പ്, റോസ് ഗോള്‍ഡ്, വെളള, ഗോള്‍ഡ്, റെഡ്, പിങ്ക്, ഗ്രേ, സില്‍വല്‍ എന്നീ നിറങ്ങളിലുളള ഫോണുകളാണ് എത്തുന്നത്.

ഇതിനു മുന്‍പുളള റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു റെഡ്മി നോട്ട് 5A എത്തുന്നത് ഏകദേശം 9,500 രൂയ്ക്കായിരിക്കും എന്ന്.

 

മറ്റു സവിശേഷതകള്‍

ഈ ഫോണിന്റെ ബാറ്ററി 3,000എംഎഎച്ച് ആണ്. കൂടാതെ ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 MIUI 8ല്‍ ആണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Courtesy : Weibo

English summary
Xiaomi has officially confirmed the Redmi Note 5A’s release.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot