ഷവോമി റെഡ്മി എസ്2 ഉടന്‍ പുറത്തിറങ്ങും: റിപ്പോര്‍ട്ട്..!

|

ഷവോമി 'S' സീരീസിലെ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്ന എന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കമ്പനി തങ്ങളുടെ എസ് സീരീസിന്‍േതെന്നു കരുതുന്ന ടീസറും പുറത്തു വിട്ടു. ടീസറിന്റെ മുകളില്‍ വലതു ഭാഗത്തായി Mi ലോഗോയും 'S' എന്ന അക്ഷരവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ പുതിയ ടീസര്‍ റെഡ്മി 2-വിന്‍േതോ സര്‍ജ് എസ് 2-വിന്‍േതോ എന്നാണ് ആരാധകര്‍ക്ക് സംശയം.

 
ഷവോമി റെഡ്മി എസ്2 ഉടന്‍ പുറത്തിറങ്ങും: റിപ്പോര്‍ട്ട്..!

ഒരുപാട് നാളായി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഷവോമിയുടെ ഈ മോഡല്‍ കഴിഞ്ഞ ദിവസം ചെക്ക് റിപബ്ലിക്കിലെ മീ സ്റ്റോറില്‍ കണ്ടതും ഈ വാര്‍ത്തക്ക് ബലമേകുന്നു. 'S' എന്ന അക്ഷരം ഒഴികേ പുതിയ മോഡലുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ഒന്നും തന്നെ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല.

 

ചെക്ക് റിപ്ലബിക്കിലെ വെബ്‌സൈറ്റില്‍ ഫോണിന്റെ ചിത്രങ്ങളും പുറത്തു വിട്ടിരുന്നു. ഫോണിന്റെ മുന്‍ വശവും പിന്‍വശവും വ്യക്തമാക്കുന്ന രീതിയിലായിരുന്നു ചിത്രം. അതില്‍ ഫോണിന്റെ മുന്‍വശത്ത് മധ്യഭാഗത്തായി ഫിങ്കര്‍പ്രിന്റ് സെന്‍സറും കാണാം. കൂടാതെ ഡ്യുവല്‍ ക്യാമറ സെറ്റപ്പും ഫോണിലുണ്ടാകും. ഈ ഫോണിന്റെ വോളിയം ബട്ടണുകളും ഒരേ ഭാഗത്തായാണ് കാണാന്‍ കഴിയുന്നത്.

റെഡ്മി എസ്2 ഫോണിന്റെ മുന്നത്തെ റിപ്പോര്‍ട്ടു പറയുന്നത് ഇങ്ങനെയാണ്, 18:9 ആസ്‌പെക്ട് റേഷ്യോയിലെ 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 SoC, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംപി+5എംപി ഡ്യുവല്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറയുമാണ്. 4205 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലായിരിക്കും ഫോണ്‍ റണ്‍ ചെയ്യുന്നത്. 11,700 രൂപയ്ക്കായിരിക്കും ഫോണ്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏത് പൈഡ് ആപ്പും ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ ഇതാ 3 എളുപ്പ മാർഗ്ഗങ്ങൾ..!!ഏത് പൈഡ് ആപ്പും ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ ഇതാ 3 എളുപ്പ മാർഗ്ഗങ്ങൾ..!!

Best Mobiles in India

Read more about:
English summary
Xiaomi Redmi S2 Spotted On Official Mi Store, Launch Expected Soon

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X