Home
News

റെഡ്മി Y2 ഇന്ന് മുതൽ വാങ്ങാം! ഒപ്പം കിടിലൻ ഓഫറുകളും!

By Shafik

ഷവോമിയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ റെഡ്മി Y2 ഇന്ന് മുതൽ വില്പനയ്ക്ക്. ഇന്ന് ഉച്ചക്ക് 12 മണി മുതലാണ് ആമസോണിൽ ഫോൺ ലഭ്യമാകുക. ഫോണിന്റെ 3 ജിബി റാം 32 ജിബി മെമ്മറി മോഡലിന് 9,999 രൂപയാണ് വില വരുന്നത്. 4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 12,999 രൂപയും വില വരുന്നു.

ഐസിഐസിഐ ക്രെഡിറ്റ്‌, ഡെബിറ്റ് കാർഡുകൾ വഴി വാങ്ങുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫർ ഉണ്ട്. എയർടെൽ ആണെങ്കിൽ നൽകുന്നത് 1800 രൂപയോളം ക്യാഷ്ബാക്കും 240 ജിബിയോളം ഡാറ്റയുമാണ്. അമസോണിന് പുറമെ മി സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.

റെഡ്മി Y2 ഇന്ന് മുതൽ വാങ്ങാം! ഒപ്പം കിടിലൻ ഓഫറുകളും!

18: 9 അനുപാതത്തിൽ സ്നാപ്ഡ്രാഗൺ 625 ൽ പ്രവർത്തിക്കുന്ന 5.99 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ, 3 ജിബി റാം, ആൻഡ്രോയിഡ് 8.1 ഓറോ റാം, എൽഇഡിയോട് കൂടിയ 12 മെഗാപിക്സൽ റിയർ പ്രൈമറി ക്യാമറ+ 5 മെഗാപിക്സൽ സെക്കണ്ടറി ക്യാമറ, AI പോർട്രെയിറ്റ് ഷോട്ടുകൾക്കായി ആഴത്തിലുള്ള ദൃശ്യങ്ങൾ പിടിച്ചെടുക്കുന്നതിനായി 16 മെഗാപിക്സൽ മുൻക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ

AI ഫീച്ചറുകളെ പിന്തുണയ്ക്കുന്ന സോഫ്റ്റ് ഫ്ലാഷുള്ള 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും പിക്സൽ ബിന്നിംഗ് സാങ്കേതികവിദ്യയും ഫോണിൽ ഉപയോഗിചിരിക്കുന്നുണ്ട്. ഡ്യുവൽ സിം, മൈക്രോ എസ്ഡി സ്ലോട്ടുകൾ, 3080 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.

5.99 ഇഞ്ച് (1440 × 720 പിക്സൽ) എച്ച്ഡി + 18: 9 ഡിസ്‌പ്ലേ, 2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 625 14nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 506 ജിപിയു, 32 ജിബി റാം, 32 ജിബി സ്റ്റോറേജ് / 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോഎസ്ഡി ഉള്ള 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി, MIUI 9 അധിഷ്ഠിത ആൻഡ്രോയിഡ് 8 ഓറിയോ, ഇരട്ട സിം നാനോ + നാനോ + മൈക്രോഎസ്ഡി, എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഫോണിലുണ്ട്. അളവുകൾ 160.73 × 77.26 × 8.1 മില്ലിമീറ്റർ ആണ്. ഫോണിന്റെ ഭാരം 170 ഗ്രാമും. കണക്ടിവിറ്റിക്കായി 4 ജി VoLTE, വൈ-ഫൈ 802.11 a / b / g / n, ബ്ലൂടൂത്ത് 4.2, GPS + GLONASS എന്നീ സൗകര്യങ്ങളുമുണ്ട്. 3080mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്.

ഒരു ബഡ്ജറ്റ് സ്മാർട്ഫോണിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ ഫോൺ എത്തുന്നത്. ഒരുപക്ഷെ ഒരു ബഡ്ജറ്റ് സ്മാർട്ഫോൺ നല്കുന്നതിനേക്കാളും അധികമായ സൗകര്യങ്ങൾ ഈ ഫോൺ നൽകുന്നുണ്ട്. ഈ നിരയിലുള്ള ഫോണുകൾക്കും ഒരുപക്ഷെ ഇതിനേക്കാൾ ഉയർന്ന വിലയിലുള്ള ഫോണുകൾക്കും വരെ ഇത് വെല്ലുവിളി ഉയർത്തിയേക്കും.

Best Mobiles in India

English summary
Redmi Y2 Go on Sale in India Today
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X