പാവങ്ങൾക്ക് ഹാപ്പി റിപ്പബ്ലിക് ഡേ! പണ്ടേ വിലക്കുറവ്, ഇപ്പോൾ ഡിസ്കൗണ്ടും; റെഡ്മി A4 5ജി മരണമാസാണ്
ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കായി 2024 നവംബറിൽ ഷവോമി ഇന്ത്യയിൽ അഅവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി എ4 5ജി (Redmi A4 5G). ലോഞ്ച് ചെയ്യുന്ന സമയത്ത് റെഡ്മി എ4 5ജിയുടെ 4GB + 64GB വേരിയന്റിന് 8499 രൂപയും 4GB + 128GB വേരിയന്റിന് 9,499 രൂപയും ആയിരുന്നു വില (ഓഫറുകൾ ഉൾപ്പെടെ). എന്നാലിപ്പോൾ ഇതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക് ഡേ പ്രമാണിച്ച് ഷവോമി ഇന്ത്യയിൽ റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഷവോമി റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി നിരവധി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും മറ്റ് ഓഫറുകളും ലഭ്യമാക്കിയിരിക്കുന്നു. ഈ ഓഫർ സെയിലിന്റെ ഭാഗമായാണ് ഇപ്പോൾ റെഡ്മി എ4 5ജിക്കും വിലക്കുറവ് ലഭ്യമായിരിക്കുന്നത്. ആമസോണിൽ ഇപ്പോൾ റെഡ്മി എ4 5ജി അടിസ്ഥാന മോഡൽ വെറും 8299 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത്, ലോഞ്ച് ഓഫർ സഹിതം ലഭ്യമായതിനെക്കാൾ വിലക്കുറവിൽ.

റിപ്പബ്ലിക് ഡേ ഓഫർ സെയിൽ കാലയളവിൽ എക്‌സ്‌ക്ലൂസീവ് കൂപ്പണുകൾ, ക്യാഷ്ബാക്ക് ഓപ്ഷനുകൾ എന്നിവ ലഭ്യമാണ് എന്ന് ഷവോമി അറിയിച്ചിട്ടുണ്ട്. 1,499 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് "FREEDOM100" എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് 100 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് നേടാം. 6,999 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് "PRIDE500" എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് 500 രൂപയ്ക്ക് ഫ്ലാറ്റ് ഡിസ്കൗണ്ട് നേടാം.
അതേപോലെ 14,999 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് "LOYAL1000" എന്ന കോഡ് ഉപയോഗിച്ച് 1000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് നേടാം എന്ന് ഷവോമി പറയുന്നു. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവരെ സംബന്ധിച്ചിടത്തോളം ഷവോമിയുടെ റിപ്പബ്ലിക് ഡേ സെയിൽ (Xiaomi Republic Day sale 2025) ഒരു സുവർണാവസരമാണ്. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഈ ഓഫറുകൾ ലഭ്യമാണ്.
റെഡ്മി എ4 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം (2 GHz x 2 A78-അധിഷ്‌ഠിത + 1.8GHz x 6 A55-അധിഷ്‌ഠിത ക്രിയോ സിപിയു) ആണ് റെഡ്മി എ4 5ജിയുടെ കരുത്ത്. ലോകത്ത് തന്നെ ആദ്യമായി ഈ ചിപ്സെറ്റുമായി ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് റെഡ്മി എ4 5ജി.
6.88 ഇഞ്ച് (1640 x 720 പിക്‌സൽ റെസല്യൂഷൻ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 600 nits വരെ പരമാവധി ബ്രൈറ്റ്നസ്, 240Hz വരെ ടച്ച് സാമ്പിൾ റേഷ്യോ, TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ ഫ്രണ്ട്, Circadian സർട്ടിഫിക്കേഷനുകൾ, അഡ്രിനോ 611 ജിപിയു എന്നിവ ഇതിലുണ്ട്.
4GB LPDDR4X റാം+ 4ജിബി വെർച്വൽ റാം പിന്തുണ, 64GB / 128GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസിൽ ആണ് റെഡ്മി എ4 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി എ4 5ജിയിൽ ഒരുക്കിയിരിക്കുന്നത്. f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും അതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ ഉള്ള 5MP ക്യാമറയും നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ നൽകിയിരിക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നീ ഫീച്ചറുകളുമുണ്ട്.
18W ചാർജിംഗിനുള്ള പിന്തുണയുള്ള 5160mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA (n1/n3/n5/n8/n28/n40/n78), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, IP52 റേറ്റിങ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








