കിടിലൻ ഡിസ്കൗണ്ട് ഉണ്ട്, 5G ഫോൺ എടുക്കാൻ താൽപര്യമുണ്ടോ? കൊതിപ്പിച്ച് റെഡ്മി നോട്ട് സീരീസ് ഫോൺ
പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഷവോമി. റിപ്പബ്ലിക് ഡേ പ്രമാണിച്ച് ഷവോമി ഇന്ത്യയിൽ പ്രത്യേക ഓഫർ സെയിൽ പ്രഖ്യാപിച്ചിരുന്നു. ഈ സെയിലിന്റെ ഭാഗമായി തെരഞ്ഞെടുത്ത റെഡ്മി സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. അത്തരത്തിൽ ഒരു കിടിലൻ ഡീൽ കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട റെഡ്മി നോട്ട് 13 സീരീസിലെ നോട്ട് 13 പ്രോ 5ജി (REDMI Note 13 Pro 5G) -യ്ക്ക് ലഭ്യമായിട്ടുണ്ട്. ഇതിന്റെ പിൻഗാമിയായ റെഡ്മി നോട്ട് 14 സീരീസും ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട് എന്നത് വേറെ കാര്യം.
ഇപ്പോൾ റെഡ്മി നോട്ട് 13 പ്രോ ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ടിൽ ആണ് വിൽക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ 8ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റിന് 25,999 രൂപയും 8ജിബി റാം + 256ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയും 12ജിബി റാം+ 256ജിബി വേരിയന്റിന് 29,999 രൂപയുമായിരുന്നു വില.

എന്നാൽ നോട്ട് 14 സീരീസ് എത്തിയതോടെ റെഡ്മി നോട്ട് ഡ3 സീരീസിന്റെ വില കുറഞ്ഞു. ഇപ്പോൾ അതിനു പുറമേ ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും സഹിതമാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ അടിസ്ഥാന മോഡൽ ഫ്ലിപ്പ്കാർട്ടിൽ 19,699 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും റിയൽമി നോട്ട് 13 പ്രോയ്ക്ക് ലഭ്യമാകുന്നു. അതിനാലിത് വളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും. അതായത് ഏകദേശം 17000 രൂപയോടടുത്ത വിലയിൽ ഇത് വാങ്ങാനാകും.

മികച്ചൊരു സ്മാർട്ട്ഫോൺ തേടുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഷവോമിയുടെ റിപ്പബ്ലിക് ഡേ ഓഫർ ഒരു സുവർണാവസരമാണ്. എന്നുവരെയാണ് ഈ റിപ്പബ്ലിക് ഡേ ഓഫർ ലഭ്യമാകുക എന്ന് ഷവോമി വ്യക്തമാക്കിയിട്ടില്ല. അതിനാൽ താൽപര്യമുള്ളവർ ഈ ഡീൽ എത്രയും വേഗം പരിഗണിക്കേണ്ടതാണ്. റെഡ്മിയുടെ മറ്റ് സ്മാർട്ട്ഫോണുകൾക്കും ഇതേപോലെ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
റെഡ്മി നോട്ട് 13 പ്രോയുടെ ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 1220 x 2712 പിക്സലുകൾ, 1,800 നിറ്റ്സ് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
200MP മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് റെഡ്മി നോട്ട് 13 പ്രോയിൽ ഉള്ളത്. 8MP അൾട്രാവൈഡ് സെൻസറും 2MP മാക്രോ സെൻസറും ഇതോടൊപ്പമുണ്ട്. സെൽഫിക്കായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 16 വരെയുള്ള ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റും ലഭിക്കും.

5ജി, വൈഫൈ 5, ബ്ലൂടൂത്ത് 5.2, ഇൻഡിസ്പ്ലേ ഫിംഗർ പ്രിൻസ സെൻസർ, 5100mAh ബാറ്ററി, 67W ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നീ ഫീച്ചറുകളും റെഡ്മി നോട്ട് 13 പ്രോ വാഗ്ദാനം ചെയ്യുന്നു. ആർട്ടിക്കിൾ വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, കോറൽ പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








