MIUI 9 ഉള്‍പ്പെടുത്തി ഷവോമിയുടെ പുതിയ സെല്‍ഫി-സെന്‍ഡ്രിക് ഫോണ്‍ നവംബര്‍ 2ന് എത്തുന്നു!
ഇന്ത്യയില്‍ അടുത്തിടെ നടന്ന ദീപാവലി വില്‍പനയില്‍ ഷവോമി 4 മില്ല്യന്‍ സ്മാര്‍ട്ട്‌ഫോണുകളാണ് വില്‍പന നടത്തിയത്. ഇത് ഷവോമിയുടെ ഏറ്റവും വലിയൊരു നേട്ടമായിരുന്നു.

റെഡ്മീ ഇന്ത്യയുടെ ട്വിറ്റര്‍ പേജില്‍ ഷവോമി സെല്‍ഫി സെന്‍ഡ്രിക് സ്മാര്‍ട്ട്‌ഫോണില്‍ പ്രിവര്‍ത്തിക്കുന്നു എന്ന് വെളിപ്പെടുത്തി. ഈ പരമ്പരയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 2ന് ന്യൂഡല്‍ഹിയില്‍ പുറത്തിറക്കും. എന്നാല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് #YourBestSelfi എന്ന ഹാഷ്ടാഗോടു കൂടിയാണ്.

എന്നാല്‍ അതില്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസിന്റെ പേരോ സ്മാര്‍ട്ട്‌ഫോണിന്റെ പേരോ വ്യക്തമാക്കിയിട്ടില്ല. ചിലപ്പോള്‍ ഇത് മീ നോട്ട് 3 ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു, ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതു വരെ കാത്തിരിക്കാം.
സ്മാര്‍ട്ട്‌ഫോണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു ശേഷം, ഷവോമി ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ മനു കുമാര്‍ ജെയിന്‍ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് വീണ്ടും ട്വീറ്റ് ചെയ്തു.

പോസ്റ്റില്‍ ഉളള ചിത്രത്തില്‍ വിവിധ വസ്തുതകളാല്‍ മൂടപ്പെട്ട ഒരു മേശയുടെ അരികില്‍ ഇരിക്കുന്നതായി കാണിക്കുന്നു. ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു 'ഏറ്റവും മികച്ച സെല്‍ഫി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഒന്നിലധികം ഹിന്റുകള്‍ ഇവിടെ ഉണ്ട്, നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമോ?'....
എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ ഇങ്ങനെയാണ്, ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത് പ്രീ-ഇന്‍സ്റ്റോള്‍ ചെയ്ത MIUI 9 സ്‌റ്റേബിള്‍ റാമോടു കൂടിയാണ്.
നിലവില്‍ ഒപ്പോയും വിവോയും മാത്രമാണ് സെല്‍ഫറി സെന്‍ട്രിക് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഷവോമിയുടെ ഈ പുതിയ ഫോണ്‍ എത്തുന്നതോടെ വിപണിയില്‍ വീണ്ടുമൊരു വന്‍ മത്സരം ഒരുങ്ങുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications